കന്നി വെറിയിൽ കടലും വരളും എന്നൊരു ചൊല്ലുണ്ടെങ്കിലും സൂര്യൻ കന്നി രാശിയിലാകുമ്പോൾ എല്ലാ കൂറുകാരുടെയും കാര്യത്തിൽ വരൾച്ചയുണ്ടാകില്ല. എന്നാൽ ചിലർക്ക് അത് നൽകുന്ന കാഠിന്യം അനുഭവിക്കേണ്ടി വരും.
ഈ ഒരു മാസക്കാലം മേടക്കൂറുകാരെയും കർക്കടകക്കൂറുകാരെയും കാത്തിരിക്കുന്നത് പൊതുവേ ശോഭനമായ കാര്യങ്ങളാണ്. എന്നാൽ ഇടവക്കൂറുകാരും മിഥുനക്കൂറുകാരും ഈ കാലം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ആരോഗ്യകാര്യത്തിൽ.
ചിങ്ങക്കൂർ, കന്നിക്കൂർ, തുലാക്കൂർ എന്നിവരുടെ കാര്യത്തിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് സൂര്യന്‍റെ രാശിമാറ്റം സൂചിപ്പിക്കുന്നത്. വൃശ്ചിക, ധനുക്കൂറുകാർക്ക് നേട്ടങ്ങളുടെ പടികയറ്റം പ്രതീക്ഷിക്കാം.
മകര, കുംഭ, മീനക്കൂറുകാരുടെ കാര്യങ്ങൾ സുഗമമായി നടക്കണെന്നില്ല. ആലോചനാശൂന്യമായ പെരുമാറ്റം, ദുർവാശി, കലഹവാസന എന്നിങ്ങനെ ഈ കൂറുകാരെ വലയ്ക്കാനുള്ള സാധ്യതകളുണ്ട്. അതിനാൽ പല കാര്യങ്ങളിലും കൂടുതൽ കരുതലുണ്ടാകണം.
സൂര്യൻ സെപ്തംബർ 17, 2022 മുതൽ ഒക്ടോബർ 17, 2022 വരെ കന്നിരാശിയിലൂടെ സഞ്ചരിക്കുന്നു. കന്നി സൂര്യന്‍റെ സമഗ്രഹമായ ബുധന്‍റെ സ്വക്ഷേത്രമാണ്. തൊട്ടടുത്ത രാശിയായ തുലാം സൂര്യന്‍റെ നീചരാശിയാകയാൽ സൂര്യനെ ‘നീചാഭിലാഷിഗ്രഹം’ എന്ന് വിളിക്കുന്നു. നീചത്തിലേക്ക് നീങ്ങുന്ന ഗ്രഹത്തിന് ശക്തിയും ഗുണക്ഷമതയും കുറയും. അതാണ് ആ സംബോധനയുടെ പൊരുൾ.
സൂര്യൻ കന്നിരാശിയിലൂടെ സഞ്ചരിക്കുമ്പോൾ ഉത്രം ഞാറ്റുവേല, അത്തം ഞാറ്റുവേല, ചിത്തിര ഞാറ്റുവേല എന്നിവ തുടർച്ചയായി സംഭവിക്കുന്നു.
മേടം മുതൽ മീനം വരെ പന്ത്രണ്ടു കൂറുകളിൽ ജനിച്ച അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരെ സൂര്യന്‍റെ കന്നിരാശി സഞ്ചാരം ഏതൊക്കെ വിധത്തിലാണ് സ്വാധീനിക്കുന്നതെന്ന് പരിശോധിക്കാം. ബുധൻ കന്നിരാശിയിൽ തുടരുന്നുണ്ട്. അടുത്തയാഴ്ച ശുക്രൻ കന്നിയിലേക്ക് പകരുന്നു. വ്യാഴത്തിന്‍റെ ദൃഷ്ടിയും രാശിയിൽ പതിയുന്നുണ്ട്. ഇതൊക്കെ സൂര്യനെ, സൂര്യൻ നൽകുന്ന ഫലത്തെ സ്വാധീനിക്കും എന്ന് നോക്കാം.
Read Here: സൂര്യൻ കന്നി രാശിയിൽ; പന്ത്രണ്ടു കൂറുകളിൽ ജനിച്ചവരെ എങ്ങനെ ബാധിക്കും?