scorecardresearch

ശനി വക്രഗതിയിൽ, അശ്വതി മുതൽ ആയില്യം വരെ

Shani Vakragathiyil Saturn Retrogression 2023 Horoscope Astrological Predictions Aswathi to Ayilyam: ശനിയുടെ വക്രഗതി അടുത്ത നാലഞ്ച് മാസക്കാലത്തേക്ക് ഏതൊക്കെ രാശിക്കാർക്ക്, ഏതൊക്കെ നക്ഷത്രക്കാർക്ക് ഗുണകരമാവും / ദോഷപ്രദമാവും എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്

Shani Vakragathiyil Saturn Retrogression 2023 Horoscope Astrological Predictions Aswathi to Ayilyam: ശനിയുടെ വക്രഗതി അടുത്ത നാലഞ്ച് മാസക്കാലത്തേക്ക് ഏതൊക്കെ രാശിക്കാർക്ക്, ഏതൊക്കെ നക്ഷത്രക്കാർക്ക് ഗുണകരമാവും / ദോഷപ്രദമാവും എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope | Shani Vakragathiyil | ശനി വക്രഗതിയിൽ

Shani Vakragathiyil Saturn Retrogression 2023 Horoscope Astrological Predictions Aswathi to Ayilyam

Saturn Retrogression 2023 Horoscope Astrological Predictions Aswathi to Ayilyam: വക്രത്തിൽ സഞ്ചരിക്കുന്ന ഗ്രഹത്തെ, വിശേഷിച്ചും പാപഗ്രഹത്തെ 'ശക്തൻ' എന്നാണ് വിളിക്കുക. ശനി മൂലക്ഷേത്രമായ കുംഭം രാശിയിൽ, ചതയം നക്ഷത്രത്തിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. അതു ശനിയുടെ ഒരു ബലസ്ഥാനം ആണ്. വക്രവും കൂടിയാവുമ്പോൾ കൂടുതൽ ശക്തനാവുന്നു. ശനിയുടെ പാപത്വം കുറയും; ദോഷശക്തി ന്യൂനീകരിക്കും എന്നിവയൊക്കെയാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നത്.

Advertisment

സൂര്യനിൽ നിന്നും 108 ഡിഗ്രി പിന്നിലാവുമ്പോൾ ശനിയുടെ വക്രം തുടങ്ങും. സൂര്യൻ മിഥുനം രാശിയിൽ 3 ഡിഗ്രി 19 മിനിറ്റിലും ശനി കുംഭം രാശിയിൽ 13 ഡിഗ്രി രണ്ട് 2 മിനിറ്റിലും സഞ്ചരിക്കുമ്പോഴാണ് വക്രം തുടങ്ങുന്നത്. ഇപ്പോൾ ഇരുഗ്രഹങ്ങളും തമ്മിൽ കൃത്യം 108 ഡിഗ്രി അകലമായിക്കഴിഞ്ഞു. വക്രം തുടങ്ങിയാൽ ശനി ആറ് ഡിഗ്രി മാത്രമാണ് പിന്നിൽ പോവുക. അതിനാൽ ശനി ഇപ്പോഴത്തെ വക്രഗതിയിൽ കുംഭം രാശിയിൽ തന്നെയാണ് ഉണ്ടാവുക.

ചതയം രണ്ടാം പാദത്തിലാണിപ്പോൾ ശനി. ചതയത്തിന്റെ രണ്ടും ഒന്നും പാദങ്ങൾ പിന്നിലേക്ക് പോയി, അവിട്ടം നാലാം പാദത്തിൽ സഞ്ചരിക്കുമ്പോൾ ശനിയുടെ വക്രം അവസാനിക്കും. 2023 ജൂൺ 21 മുതൽ നവംബർ 6 വരെ ഏതാണ്ട് 140 ദിവസമാണ് ശനിയുടെ വക്രകാലം. ശനിയുടെ വക്രഗതി അടുത്ത നാലഞ്ച് മാസക്കാലത്തേക്ക് ഏതൊക്കെ രാശിക്കാർക്ക്, ഏതൊക്കെ നക്ഷത്രക്കാർക്ക് ഗുണകരമാവും / ദോഷപ്രദമാവും എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്.

Advertisment

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

ഗുണഫലമാണ്, ശനി ഇപ്പോൾ നൽകി വരുന്നത്. അത് കുറച്ചുകൂടി കൂടും. ഗൃഹത്തിലെ മുതിർന്നവർക്ക് സന്തോഷം ഭവിക്കും. അവരുടെ ആരോഗ്യകാര്യത്തിൽ മെച്ചം വരാം. പൂർവ്വികസ്വത്തുക്കൾ അനുഭവത്തിലും അവകാശത്തിലും വന്നെത്തും. അതുസംബന്ധിച്ച തർക്കങ്ങൾ പരിഹൃതമാവും. മക്കൾക്ക് ശ്രേയസ്സുണ്ടാവും. തൊഴിൽ പുഷ്ടിപ്പെടാം. വരുമാനം ഉയരുന്നതാണ്. വ്യക്തി, തൊഴിൽ കാര്യങ്ങളിൽ വിജയം ഉറപ്പാണ്.

ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)

കർമ്മരംഗത്തെ സമ്മർദ്ദങ്ങൾ കുറയുന്നതാണ്. പദവിയിൽ ഉയർച്ച ലഭിച്ചേക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞേക്കും. തടസ്സപ്പെട്ട് കിടന്നിരുന ആദായ മാർഗങ്ങൾ തുറന്നു കിട്ടും. അന്യദേശത്ത് പോയി പഠിക്കാൻ സാധിക്കും. ഉപരിപ്ലവമായ ചിന്ത ഉപേക്ഷിക്കും. ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്തുന്നതിൽ വിജയം കാണും. തീർത്ഥാടനത്തിനും യോഗമുണ്ട്. കുടുംബാംഗങ്ങളുടെ ഇടയിൽ പരസ്പരവിശ്വാസം വർദ്ധിക്കും. കഫവാതരോഗങ്ങളിൽ ഗുണം പ്രതീക്ഷിക്കാം.

മിഥുനക്കൂറിന് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ)

ഭാഗ്യാഭിവൃദ്ധി പ്രതീക്ഷിക്കാം പിതൃസ്വത്തിൽ നിന്നും വരുമാനം പ്രതീക്ഷിക്കാം. മുഖ്യതൊഴിലിൽ നിന്നും അല്ലാതെയും ചില വരുമാനമാർഗം തുറക്കപ്പെടും. വിരോധികളുടെ നീക്കങ്ങളെ മുളയിലെ നുള്ളാനാവും. വ്യാപാര വിപുലീകരണത്തിന് സാധ്യതയുണ്ട്. കുടുംബകാര്യങ്ങളിൾ കൂടുതൽ ഉത്തരവാദിത്വം വന്നുചേർന്നേക്കും. ജീവകാരുണ്യപവർത്തനങ്ങളിൽ ശ്രദ്ധയുണ്ടാവും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വിജ്ഞാന സമ്പാദനം നിർവിഘ്നകരമാവും. ജീവിതശൈലീ രോഗങ്ങളുള്ളവർ അലംഭാവം വെടിയണം.

കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം)

ക്ലേശങ്ങൾ കുറയുന്ന കാലമാണ്. അഷ്ടമശനിയുണ്ടാക്കുന്ന ദുരിതങ്ങൾ താൽകാലികമായെങ്കിലും അവസാനിക്കും. രോഗാവസ്ഥക്ക് ചികിൽസ ലഭ്യമാകും. തൊഴിൽ നവീകരണത്തിന് പ്രബലരുടെ പിന്തുണ വന്നുചേരും. മക്കൾക്ക് അന്യദേശത്ത് പഠനമോ തൊഴിലോ സിദ്ധിക്കും. വിവാഹതടസ്സങ്ങൾ നീങ്ങുന്നതാണ്. ഭൂമിസംബന്ധിച്ച ക്രയവിക്രയങ്ങളിൽ ശ്രദ്ധയുണ്ടാവണം. കടം വാങ്ങി കാര്യം നിർവഹിക്കുന്നതിൽ നിയന്ത്രണമുണ്ടാകണം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: