scorecardresearch
Latest News

ശനി കുംഭം രാശിയിലേക്ക് മാറുന്നു, മൂലം മുതൽ രേവതിവരെ

Shani Transit to Aquarius Astrological Predictions Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathy Stars: ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർ ശനിയുടെ രാശിമാറ്റത്തിന് വലിയ പ്രാധാന്യം നൽകുന്നു. ജീവിതത്തെ പുഷ്ക്കരമാക്കാനും തളർത്താനും ശനിക്ക് സാധിക്കും. മൂലം മുതൽ രേവതിവരെയുള്ള നാളുകാർക്ക് ശനിയുടെ രാശിമാറ്റം എപ്രകാരമെന്ന് നോക്കാം

ശനി കുംഭം രാശിയിലേക്ക് മാറുന്നു, മൂലം മുതൽ രേവതിവരെ

Shani Transit to Aquarius Astrological Predictions Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathy Stars: ശനിയെ ഗ്രഹനിലയിൽ ‘മ’ എന്ന അക്ഷരം കൊണ്ട് കുറിക്കുന്നു. മന്ദൻ എന്ന നാമവും പ്രശസ്തമാണ്. അതിലെ ആദ്യാക്ഷരമാണ് ‘മ’. ശനി, മന്ദൻ എന്നീ രണ്ട് നാമങ്ങളുടെയും പൊരുൾ ഒന്നുതന്നെയാണ്. പതുക്കെ സഞ്ചരിക്കുന്നവൻ എന്നാണ് അവയുടെ ആശയം. ശനി ഒരു രാശിയിലൂടെ ശരാശരി രണ്ടര വർഷം സഞ്ചരിക്കുന്നു. പന്ത്രണ്ട്‌ രാശികളുള്ള രാശിചക്രത്തെ ഒരുവട്ടം ഭ്രമണം ചെയ്യാൻ ശനിക്ക് ഏതാണ്ട് മുപ്പത് കൊല്ലം വേണം.

ശനി, ഇപ്പോൾ പ്രവേശിക്കുന്നത് തന്റെ സ്വക്ഷേത്രം അതിലുപരി മൂലക്ഷേത്രം ആയ കുംഭം രാശിയിലേക്കാണ്. 2023 ജനുവരി 17 ചൊവ്വാഴ്ച സന്ധ്യയ്ക്ക് ശനി കുംഭത്തിലേക്ക് സംക്രമിക്കുന്നു. 2025 മാർച്ച് 29 വരെ കുംഭത്തിൽ തുടരുന്നു. ഏതാണ്ട് 26 മാസക്കാലം. ഇതിനിടയിൽ വക്ര സഞ്ചാരവും ഉണ്ട്.

ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർ ശനിയുടെ രാശിമാറ്റത്തിന് വലിയ പ്രാധാന്യം നൽകുന്നു. ജീവിതത്തെ പുഷ്ക്കരമാക്കാനും തളർത്താനും ശനിക്ക് സാധിക്കും. എല്ലാ കൂറിലും ജനിച്ചവർക്ക് അതിനാൽ ശനിയുടെ രാശിമാറ്റം സുപ്രധാനമാണ്. പൊതുവേ ശനി അവരവരുടെ ജന്മരാശിയുടെ 3, 6, 11 എന്നീ മൂന്നു ഭാവങ്ങളിൽ വരുമ്പോൾ സമുന്നത നേട്ടങ്ങൾ, ശത്രുവിജയം, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് കാരണമാകുന്നു. എന്നാൽ ചില കൂറുകാർക്ക് ഏഴരശനി, കണ്ടകശനി, അഷ്ടമശനി തുടങ്ങിയ തരത്തിൽ പ്രശ്നകർത്താവുമായി ശനി മാറുന്നു. അതിന്റെ വിശദവിവരങ്ങളാണ് ഇവിടെ അപഗ്രഥിക്കുന്നത്.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): ഏഴരശനിക്കാലം അവസാനിക്കുകയാണ്. ശനി തന്റെ ബലിഷ്ഠസ്ഥാനമായ മൂന്നാമെടത്തിലേക്ക് വരുന്നു. ജീവിതം ഐശ്വര്യ പൂർണമാകും. കഴിവുകൾ അംഗീകരിക്കപ്പെടും. മുടങ്ങിക്കിടന്ന പലതും പൂർത്തിയാക്കാൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, സന്താന പ്രാപ്തി എന്നിങ്ങനെ പ്രായവും സാഹചര്യവും അനുസരിച്ചുള്ള കാര്യങ്ങൾ നിർവഹണ സന്ധിയിലെത്തും. നിക്ഷേപങ്ങളിൽ ആദായം വർദ്ധിക്കും. എതിർപ്പുകളെ അവഗണിച്ച് മുന്നോട്ട് പോകാനാവും. കുടുംബഭദ്രതയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യും. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി ഉണ്ടാവും. കച്ചവടം, കൃഷി എന്നിവയിൽ നിന്നും വരുമാനം അധികരിക്കും. സ്വന്തം ജാതകമനുസരിച്ച് നല്ല ദശാപഹാരങ്ങൾ കൂടിയാണെങ്കിൽ ക്ഷേമൈശ്വര്യങ്ങൾ ഉറപ്പിക്കാവുന്ന കാലഘട്ടമാണ്.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): ശനി കുംഭത്തിലേക്ക് മാറുമ്പോൾ ഏഴര ശനിയുടെ മുറുക്കത്തിന് ചെറിയ അയവ് വരികയാണ്. ധനപരമായി മെച്ചമുണ്ടാവും. കിട്ടാക്കടങ്ങൾ കിട്ടിയേക്കും. വിദ്യാഭ്യാസത്തിൽ ഉയർച്ച നേടും. രണ്ടിലെ ശനി അഷ്ടമത്തിൽ നോക്കുകയാൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. കാര്യസിദ്ധിക്ക് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരാം. ഗൃഹനിർമ്മാണം ഇഴഞ്ഞുനീങ്ങാം. വാഹനം കൈകാര്യം ചെയ്യുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം. ആരോഗ്യകാര്യത്തിലും ശുഷ്കാന്തി വേണം. മുഖരോഗങ്ങൾക്ക് ചികിൽസ വേണ്ടി വരാം. ഗുണപ്രധാനമായ, കുറച്ച് വിഷമങ്ങളും വരുന്ന സമ്മിശ്രമായ കാലഘട്ടമാണിത്.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): ജന്മരാശിയിലേക്ക് ശനി പകരുന്നതിനാൽ ജന്മശനിയും കണ്ടക ശനിയും ഒരുമിച്ച് സംഭവിക്കുന്നു. ശനി അവിട്ടം മൂന്നാം പാദത്തിലുമാണ്. കാര്യതടസ്സം, ആരോഗ്യപ്രശ്നങ്ങൾ, പഠന വൈകല്യം, തൊഴിൽ പരമായ അശാന്തികൾ തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാകുമെങ്കിലും സമഗ്രചിന്തയിൽ നേട്ടങ്ങൾ തന്നെയാണ് പറയേണ്ടത്. ആദ്യത്തെ വിഘ്നങ്ങൾ ഒഴിയുമ്പോൾ വിജയം നേടാനാവും. ക്ഷമയും സഹനവുമാണ് വേണ്ടത്. കലഹവും തർക്കവും ഒഴിവാക്കി അനുരഞ്‌ജനത്തിന്റെ പാതയിൽ നീങ്ങിയാൽ ആഗ്രഹ സഫലീകരണം ഉണ്ടാവും. വമ്പൻ മുതൽ മുടക്കുകൾക്ക് തുനിയാതിരിക്കുന്നതാവും കരണീയം. രോഗചികിൽസക്ക് അമാന്തം അരുത്. നിലവിലുള്ള തൊഴിൽ ഉപേക്ഷിച്ച് മറ്റൊരു തൊഴിലിന് ശ്രമിക്കുന്നതും അത്ര ആശാസ്യമല്ല.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ശനി പന്ത്രണ്ടാം രാശിയിലേക്ക് വരുന്നു. സാങ്കേതികമായി പറഞ്ഞാൽ ഏഴര ശനിയുടെ തുടക്കകാലമാണ്. സാഹസങ്ങൾ- ശാരീരികമായും സാമ്പത്തികമായും- ഒഴിവാക്കുകയാവും ഉചിതം. തൊഴിൽ അല്ലെങ്കിൽ പഠനാർത്ഥം അന്യദിക്കിൽ ജീവിക്കേണ്ട സാഹചര്യം ഉദിക്കാം. സഞ്ചാരം വർദ്ധിക്കും. ചെലവുകൾ അനിയന്ത്രിതമായേക്കാം. ഗൃഹനിർമ്മാണം തുടങ്ങാൻ സാധ്യത കാണുന്നു. ശനി സ്വക്ഷേത്രബലവാനാകയാൽ ഇതിൽ വ്യക്തമാക്കിയ ദുരിതങ്ങൾ നാമമാത്രമാകാം. ഗുണങ്ങൾ വന്നെത്തുകയും ചെയ്യും. ആലോചനാപൂർവമായ കർമ്മങ്ങൾ വിജയിക്കാതിരിക്കില്ല.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Shani transit to aquarius astrological predictions moolam pooradam uthradam thiruvonam avittam chathayam pooruruttathi uthrattathi revathy stars