/indian-express-malayalam/media/media_files/2025/09/19/september-thiruvonam-ga-01-2025-09-19-10-51-07.jpg)
തിരുവോണം
ആദിത്യൻ എട്ടിലും ഒമ്പതിലും സഞ്ചരിക്കുകയാൽ ഉദ്യോഗസ്ഥർക്ക് സമ്മിശ്രഫലങ്ങളാണ്. അധ്വാനഭാരം ഇരട്ടിക്കും. മേലധികാരികൾ കഴിവുകളെ അംഗീകരിച്ചേക്കില്ല. ജോലി തേടുന്നവർക്ക് കാത്തിരിപ്പ് തുടരേണ്ടി വരാം. ബിസിനസ്സിൽ ലാഭം സാമാന്യമായിട്ടാവും. കൂടുതൽ മുതൽമുടക്കിന് അത്ര അനുകൂലമല്ല കാലം എന്നതോർക്കണം. ഉപാസനാദികൾക്ക് വിഘ്നം വരാം.
/indian-express-malayalam/media/media_files/2025/09/19/september-thiruvonam-ga-02-2025-09-19-10-51-07.jpg)
തിരുവോണം
ബന്ധങ്ങൾക്ക് ദാർഢ്യം കുറയാനിടയുണ്ട്. പ്രണയികൾക്കിടയിൽ പിണക്കത്തിന് സാധ്യതയുണ്ട്. അക്കാദമിക് ഗവേഷണത്തിന് പ്രോൽസാഹനം ലഭിക്കുന്നതാണ്. ചെറിയ നേട്ടങ്ങളും ശുഭവാർത്തകളും ആഘോഷങ്ങളും ജീവിതത്തെ സുരഭിലമാക്കാം. വിദേശത്തു നിന്നും മകൻ്റെ ധനം വന്നെത്തുന്നതാണ്. ദീർഘ യാത്രകളിൽ കരുതൽ വേണ്ടതുണ്ട്.
/indian-express-malayalam/media/media_files/2025/09/19/september-thiruvonam-ga-03-2025-09-19-10-51-07.jpg)
അവിട്ടം
ആദിത്യസഞ്ചാരം മൂലമുള്ള ഗുണദോഷഫലങ്ങൾ സംജാതമാകും. മുൻകൂട്ടി തീരുമാനിച്ചവ അവസാന നിമിഷം നടന്നുകിട്ടിയേക്കാം. അധികാരികളുടെ വിപ്രതിപത്തിക്ക് പാത്രമാകാനിടയുണ്ട്. ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതായിരിക്കും. ബിസിനസ്സ് യാത്രകൾ ഭാഗികമായി വിജയിക്കും. പിതാമഹൻ്റെ/ മാതാമഹന്റെ ആരോഗ്യത്തിൽ കരുതലുണ്ടാവണം.
/indian-express-malayalam/media/media_files/2025/09/19/september-thiruvonam-ga-04-2025-09-19-10-51-07.jpg)
അവിട്ടം
ചില കടപ്പാടുകൾ മനസ്സിനെ വ്യാകുലമാക്കാം. ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സ്ഥാനങ്ങൾ വഹിക്കേണ്ടി വരുന്നതാണ്. മകളുടെ വിവാഹാലോചനകൾ പുരോഗമിക്കും. വ്യാഴനുകൂല്യം ഉള്ളതിനാൽ ദാമ്പത്യത്തിൽ സമാധാനവും ഐക്യവും രൂപപ്പെടുന്നതാണ്. ചെലവിൽ നിയന്ത്രണം അനിവാര്യമാണ്. ആരോഗ്യ കാര്യത്തിൽ അലംഭാവമരുത്.
/indian-express-malayalam/media/media_files/2025/09/19/september-thiruvonam-ga-05-2025-09-19-10-51-07.jpg)
ചതയം
ഏഴിലും എട്ടിലുമായിട്ടാണ് ആദിത്യസഞ്ചാരം. ആകയാൽ ആത്മശക്തിക്ക് മങ്ങൽ വരാം. സ്വാനുഭവങ്ങൾ ചില സാഹചര്യങ്ങളെ മറികടക്കാൻ വേണ്ടത്ര സഹായിച്ചില്ലെന്ന് വരാം. അലച്ചിൽ കൂടും. അധ്വാനം അധികരിക്കും. പക്ഷേ അതിനനുസരിച്ചുള്ള പ്രതിഫലം കൈവന്നേക്കില്ല. സ്ഥാനപ്രാപ്തിക്ക് കടുത്തമത്സരങ്ങൾ വേണ്ടതായ ഭവിക്കും. വ്യാഴാനുകൂല്യം ഉള്ളതിനാൽ ആത്യന്തിക വിജയം സ്വന്തമാവാതിരിക്കില്ല.
/indian-express-malayalam/media/media_files/2025/09/19/september-thiruvonam-ga-06-2025-09-19-10-51-07.jpg)
ചതയം
വ്യാപാരത്തിൽ നിന്നും ആദായം പ്രതീക്ഷിച്ചത്ര കിട്ടാനിടയില്ല. എങ്കിലും ന്യായമായ കാര്യങ്ങളും ആവശ്യങ്ങളും മുടങ്ങുകയുമില്ല. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് മാറ്റം പ്രതീക്ഷിക്കാം. വിദ്യാഭ്യാസപരമായി ഉന്മേഷവും ഉത്സാഹവും വന്നെത്തുന്നതാണ്. കുടുംബ ബന്ധങ്ങൾ കരുത്താകും. മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. ആതുരന്മാർക്ക് ചികിൽസാ സഹായം നൽകുവാനാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.