/indian-express-malayalam/media/media_files/2025/09/13/september-punartham-ga-01-2025-09-13-10-40-23.jpg)
പുണർതം
ബഹുകാര്യങ്ങൾ കാരണം ഔദ്യോഗിക ജീവിതം തിരക്കുപിടിച്ചതാവും. പുതുസംരംഭങ്ങൾ പുരോഗതിയിലേക്ക് നീങ്ങുന്നതാണ്. കാര്യാലോചനകളിൽ പങ്കെടുക്കുകയാൽ ഭാവിപ്രവർത്തനം സംബന്ധിച്ച് വ്യക്തത കൈവരും. അന്യദിക്കിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം ഉണ്ടാവുന്നതാണ്. മകൻ്റെ ജോലിക്കാര്യത്തിൽ അനുകൂല സൂചന ലഭിക്കും.
/indian-express-malayalam/media/media_files/2025/09/13/september-punartham-ga-02-2025-09-13-10-40-23.jpg)
പുണർതം
വസ്തു / വീട് വാങ്ങുന്ന കാര്യത്തിൽ വീട്ടിൽ രണ്ടഭിപ്രായം ഉടലെടുക്കാനിടയുണ്ട്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ ദൂരദിക്കിൽ നിന്ന് ഉറ്റബന്ധുക്കളെത്തുന്നതാണ്. ലോണുകൾ അടഞ്ഞുതീരുകയാൽ സന്തോഷമുണ്ടാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ തൊഴിലിടത്തിൽ വേണ്ടത്ര സ്വാസ്ഥ്യം കിട്ടിയേക്കില്ല. കർക്കടക്കൂറുകാർക്ക് മാസാദ്യം സ്വൈരം കുറയുന്നതാണ്.
/indian-express-malayalam/media/media_files/2025/09/13/september-punartham-ga-03-2025-09-13-10-40-23.jpg)
പൂയം
പുതിയ ജോലി തേടുന്നവർക്ക് നല്ല അവസരങ്ങൾ പ്രതീക്ഷിക്കാം. എന്നാലും നിലവിലെ ജോലി ഉപേക്ഷിക്കുന്നത് അഭിലഷണീയമല്ല. പാരമ്പര്യസ്വത്ത് വിൽക്കാനുള്ള ശ്രമം വിജയിക്കുന്നതാണ്. തന്മൂലം കടബാധ്യതകൾ വീട്ടാൻ സാധിച്ചേക്കും. ബിസിനസ്സുകാർക്ക് വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ പരസ്യങ്ങളെ ആശ്രയിക്കേണ്ടി വരാം. വിദേശത്തു കഴിയുന്നവർക്ക് ആഘോഷങ്ങൾക്കായി നാട്ടിലെത്താനാവും.
/indian-express-malayalam/media/media_files/2025/09/13/september-punartham-ga-04-2025-09-13-10-40-23.jpg)
പൂയം
പ്രണയവിഘ്നങ്ങളെ മറികടക്കുന്നതാണ്. സാങ്കേതികജ്ഞാനം സമ്പാദിക്കാൻ അവസരം ഉണ്ടാവും. രാഷ്ട്രീയ മത്സരങ്ങളിൽ പദവി നിലനിർത്താൻ ക്ലേശിക്കും. വേണ്ടപ്പെട്ടവരെന്ന് വിശ്വസിച്ചവർ എതിരുനിൽക്കാം. മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ ഫലപ്രദമായിരിക്കും. കിടപ്പു രോഗികൾക്ക് ചികിൽസാ മാറ്റം സാന്ത്വനമേകുന്നതാണ്.
/indian-express-malayalam/media/media_files/2025/09/13/september-punartham-ga-05-2025-09-13-10-40-23.jpg)
ആയില്യം
സ്വതസിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്താൻ സന്ദർഭമുണ്ടാവും. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ വേതനവർദ്ധനവോ സാധ്യതയാണ്. ഗാർഹിക സാഹചര്യങ്ങൾ പൂർണ്ണമായും തൃപ്തി നൽകുന്നവയാവില്ല. അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കുക അഭികാമ്യം. കുറച്ചു കാലമായി വിൽക്കാൻ ശ്രമിച്ച വസ്തുവിന് ഇപ്പോൾ ആവശ്യക്കാരുണ്ടായേക്കാം.
/indian-express-malayalam/media/media_files/2025/09/13/september-punartham-ga-06-2025-09-13-10-40-23.jpg)
ആയില്യം
ഗവേഷണ പ്രബന്ധം പൂർത്തീകരിക്കുന്നതാണ്. കലാകാരന്മാർക്ക് അവസരങ്ങളുണ്ടാവും. രാഷ്ട്രീയ രംഗത്ത് ശത്രുക്കൾ വർദ്ധിക്കും. മത്സരാധിഷ്ഠിത കരാറുകൾ നേടാൻ കഴിയുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഗുണ്ടാനുഭവങ്ങൾ കൂടുവാനിടയുണ്ട്. വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കപ്പെടും. ഗൃഹനിർമ്മാണം സംബന്ധിച്ച ആലോചനകൾ പുരോഗമിക്കുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.