/indian-express-malayalam/media/media_files/2025/09/20/september-revathy-g-01-2025-09-20-09-43-45.jpg)
പൂരൂരുട്ടാതി
കുംഭക്കൂറുകാർക്ക് പ്രതിസന്ധികളെ തരണം ചെയ്യാൻ അത്യദ്ധ്വാനം ആവശ്യമായി വരുന്നതാണ്. ഉദ്യോഗാർത്ഥികളുടെ നിയമനം നീളാം. വരുമാനം ശരാശരിയാവും. ചെലവുകൾ വെട്ടിച്ചുരുക്കുക അഭിലഷണീയം. ഇഷ്ടവസ്തുക്കൾക്ക് മോഹവില കൊടുക്കേണ്ട സാഹചര്യം ഉണ്ടാവാം. ദൂരസ്ഥലത്തുനിന്നും നാട്ടിനടുത്തേക്ക് സ്ഥലം മാറ്റം കാത്തിരിക്കുന്നവർക്ക് നിരാശയാവും തത്കാലം ഫലം.
/indian-express-malayalam/media/media_files/2025/09/20/september-revathy-g-02-2025-09-20-09-43-45.jpg)
പൂരൂരുട്ടാതി
മേലധികാരകളുടെ അപ്രീതി പുലർത്തും. ചെറുകിട കച്ചവടക്കാർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ചിട്ടി, നറുക്കെടുപ്പ് ഇവയിൽ നിന്നും ധനാഗമം ഉണ്ടാവും. മീനക്കൂറുകാർക്ക് ജീവിതത്തിൽ ശോഭിക്കാൻ കഴിയുന്ന കാലഘട്ടമാണ്. മത്സരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഔദ്യോഗിക യാത്രകൾ അധികരിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/09/20/september-revathy-g-03-2025-09-20-09-43-45.jpg)
ഉത്രട്ടാതി
പ്രൊമോഷൻ പ്രതീക്ഷിക്കുന്നവർക്ക് അറിയിപ്പുണ്ടാവും. ദാമ്പത്യ കലഹങ്ങളിൽ ഒത്തുതീർപ്പുകൾക്ക് സാധ്യതയുണ്ട്. പ്രണയം പുഷ്കലമാവുന്നതാണ്. തീർത്ഥാടനം നവോന്മേഷത്തിന് കാരണമാകും. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. പുതിയ പദ്ധതികൾ ആവിഷ്കരിക്കും. മേലുദ്യോഗസ്ഥരുടെ പ്രോൽസാഹനം കിട്ടാനിടയുണ്ട്. തൊഴിലിൽ നിന്നും പിരിഞ്ഞവർക്ക് ആനുകൂല്യങ്ങൾ ഭാഗികമായെങ്കിലും കൈവരുന്നതായിരിക്കും.
/indian-express-malayalam/media/media_files/2025/09/20/september-revathy-g-04-2025-09-20-09-43-45.jpg)
ഉത്രട്ടാതി
ഭോഗസുഖം ഭവിക്കുന്നതാണ്. ആരോഗ്യ പരിശോധനകൾ തൃപ്തികരമായ ഫലം സൂചിപ്പിക്കാം. സ്വാശ്രയ തൊഴിലിൽ പുതിയ പാർട്ണർമാരെ ചേർക്കുന്നത് കരുതലോടെയാവണം. മാസത്തിലെ അവസാനത്തെ ഏതാനും ദിവസങ്ങൾക്ക് രമ്യത നഷ്ടമാകാം. സാഹസങ്ങൾക്ക് മുതിരാതിരിക്കണം. വ്യയാധിക്യത്തിന് സാധ്യത കാണുന്നു.
/indian-express-malayalam/media/media_files/2025/09/20/september-revathy-g-06-2025-09-20-09-43-45.jpg)
രേവതി
മുന്നേകൂട്ടി ആസൂത്രണം ചെയ്ത കാര്യങ്ങൾ ഭംഗിയായി പ്രാവർത്തികമാക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ തമസ്കരിച്ചു കൊണ്ട് നിശബ്ദമാക്കാനാവും. ധനപരമായി മോശം സമയമല്ല. എന്നാൽ ഏറ്റവും നല്ലകാലവുമല്ല. വ്യയങ്ങളിൽ കർശനമായ നിയന്ത്രണം വേണ്ടതുണ്ട്. ചൊവ്വയുടെ ഏഴ്, എട്ട് ഭാവങ്ങളിലെ സ്ഥിതി പ്രണയത്തെയും ദാമ്പത്യത്തെയും ചെറുതായോ വലുതായോ ബാധിച്ചേക്കാം. അതിനാൽ കരുതൽ വേണ്ടതാണ്.
/indian-express-malayalam/media/media_files/2025/09/20/september-revathy-g-07-2025-09-20-09-43-45.jpg)
രേവതി
സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. ബിസിനസ്സിൽ വിശ്വാസം വർദ്ധിക്കുന്നതാണ്. പരസ്യങ്ങൾ ഗുണം ചെയ്തുതുടങ്ങും. ജീവിതരീതിയിൽ മാറ്റം വരുത്തുവാനാവും. വ്യായമത്തിന് കൃത്യമായ സമയം മാറ്റിവെക്കേണ്ടതുണ്ട്. കലാകാരന്മാർക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നതാണ്. സാഹിത്യ പ്രവർത്തനങ്ങൾക്ക് നേരം കണ്ടെത്തും. ഉപാസനകൾ മുടങ്ങാതിരിക്കാൻ കരുതൽ വേണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.