/indian-express-malayalam/media/media_files/2025/09/18/september-moolam-ga-01-2025-09-18-12-00-28.jpg)
മൂലം
അഷ്ടമരാശിയിൽ നിന്നും ആദിത്യൻ മാറുന്നതിനാൽ പല തടസ്സങ്ങൾ അകലും. മനസ്സിൻ്റെ നിരുന്മേഷത നീങ്ങും. പ്രത്യാശ പൊട്ടിമുളക്കുന്നതാണ്. ജോലി തേടുന്നവർക്ക് മുൻപത്തെക്കാൾ നല്ല അവസരങ്ങൾ വന്നെത്തും. പ്രൈവറ്റ് ജോലി കൊണ്ട് ന്യായമായ ആവശ്യങ്ങൾ പൂർത്തിയാക്കും. വീട്ടിനടുത്തേക്ക് സ്ഥലം മാറ്റം ലഭിക്കാം. പിതാവിന് തൊഴിൽപരമായി നേട്ടങ്ങൾ വന്നെത്തും.
/indian-express-malayalam/media/media_files/2025/09/18/september-moolam-ga-02-2025-09-18-12-00-28.jpg)
മൂലം
രാഷ്ട്രീയത്തിൽ സല്പേരുണ്ടാവും. നവസംരംഭങ്ങൾ തുടങ്ങാൻ സർക്കാരിൽ നിന്നും അനുമതി ലഭിക്കുന്നതാണ്. ബന്ധുക്കൾക്കിടയിലെ കാലുഷ്യം അകലാം. സൗഹൃദം പുഷ്ടിപ്പെടുന്നതാണ്. ചുറ്റും ചതിക്കുഴികൾ ഉണ്ടെന്ന് ഇടയ്ക്ക് ഓർക്കുന്നത് നന്ന്. അമിത ആത്മവിശ്വാസം ദോഷം ചെയ്യും. വാഹനയാത്രയിൽ കരുതലുണ്ടാവണം. ധനനിക്ഷേപങ്ങൾ സുരക്ഷതമാണെന്ന് ഉറപ്പ് വരുത്തണം.
/indian-express-malayalam/media/media_files/2025/09/18/september-moolam-ga-03-2025-09-18-12-00-28.jpg)
പൂരാടം
കാര്യനിർവഹണത്തിലെ തടസ്സങ്ങൾ നീങ്ങുന്നതായിരിക്കും. ഔദ്യോഗികമായി അധികാരമുള്ള ചുമതലകൾ മേലധികാരി വിശ്വസിച്ചേല്പിക്കും. നിർദ്ദേശങ്ങൾ സഹപ്രവർത്തകർക്ക് സ്വീകാര്യമാവും. ജോലിഭാരം അമിതമാവില്ല. വ്യാപാര മേഖലയിൽ ആവിഷ്കരിച്ച വിപണന തന്ത്രങ്ങൾ ഫലം കാണും. പരസ്യത്തിനായി ഏർപ്പെട്ട ചെലവുകൾ അല്പാല്പമായി കിട്ടിത്തുടങ്ങുന്നതാണ്.
/indian-express-malayalam/media/media_files/2025/09/18/september-moolam-ga-04-2025-09-18-12-00-28.jpg)
പൂരാടം
പഴയ സ്വത്തുതർക്കം മൂലം നിസ്സഹകരണം തുടർന്ന ബന്ധുക്കൾ വീണ്ടും അടുക്കും. പ്രബന്ധ രചനക്കായി സമയം കണ്ടെത്താനാവും. നാലാം ഭാവത്തിലെ കണ്ടകശനി വക്രഗതിയിലാവുകയാൽ ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങാം. ജന്മനാട്ടിൽ കഴിയുന്ന മാതാപിതാക്കളെ സന്ദർശിക്കാനാവും. പ്രണയത്തിലേർപ്പെട്ടവർക്ക് എതിർപ്പുകൾ കുറയുന്നതിൽ ആഹ്ളാദം ഭവിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/09/18/september-moolam-ga-05-2025-09-18-12-00-28.jpg)
ഉത്രാടം
ഉപരിപ്ലവമായ കാര്യങ്ങളിൽ മനസ്സ് വ്യാപരിച്ചേക്കും. കർമ്മരംഗത്ത് തടസ്സങ്ങൾ ഉണ്ടാവുന്നതിൽ ഖേദിക്കും. താത്കാലിക ജോലി കരഗതമായേക്കാം. സാമ്പത്തികമായ പിരിമുറുക്കത്തിന് അയവുണ്ടാവുമെങ്കിലും കെടുകാര്യസ്ഥത വരാതിരിക്കാൻ ജാഗ്രത വേണ്ടതുണ്ട്. പുതുസംരംഭങ്ങളുടെ കൂടിയാലോചനകൾക്ക് അനുകൂല സമയമാണ്. പക്ഷേ തുടങ്ങാൻ ഈ സമയം സ്വീകരിക്കാതിരിക്കുക നന്ന്.
/indian-express-malayalam/media/media_files/2025/09/18/september-moolam-ga-06-2025-09-18-12-00-28.jpg)
ഉത്രാടം
സാങ്കേതിക കാര്യങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്നതാണ്. ഗൃഹനിർമ്മാണം തുടങ്ങിയവർക്ക് കാര്യങ്ങൾ തട്ടിയും മുട്ടിയുമാണെങ്കിലും മുന്നോട്ടുപോകും. വായ്പകൾ നേടാൻ ആവർത്തിത ശ്രമം വേണം. വിദ്യാർത്ഥികൾക്ക് പഠനസഹായഗ്രന്ഥങ്ങൾ കൂടുതലായി ആവശ്യമാവും. മാസത്തിൻ്റെ അവസാന പത്തുദിവസങ്ങളിൽ ഗുണാനുഭവങ്ങളുണ്ടാകുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.