/indian-express-malayalam/media/media_files/2025/09/15/september-makam-ga-01-2025-09-15-11-55-00.jpg)
മകം
ജന്മത്തിലും രണ്ടിലുമായി ആദിത്യൻ പാപഗ്രഹയോഗത്തോടെ സഞ്ചരിക്കുകയാൽ പുരോഗതി തടസ്സപ്പെടുന്നതായിരിക്കും. കാര്യനിർവഹണത്തിന് പരാശ്രയം ആവശ്യമായി വരുന്നതാണ്. തൊഴിൽ സ്ഥാപനത്തിൽ സർക്കാരിൻ്റെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ആലോചനാ ശൂന്യമായ തീരുമാനങ്ങൾ കൈക്കൊള്ളരുത്.
/indian-express-malayalam/media/media_files/2025/09/15/september-makam-ga-02-2025-09-15-11-55-00.jpg)
മകം
സാമ്പത്തികമായി കുറച്ചൊക്കെ മെച്ചം ഭവിക്കും. മുൻകാല കുടിശികയോ ജോലിയിൽ നിന്നും പിരിഞ്ഞവർക്ക് ലഭിക്കാനുള്ള ആനുകൂല്യമോ കിട്ടാം. ഗൃഹനിർമ്മാണത്തിനുള്ള പ്ളാൻ തയ്യാറാക്കും. മകളുടെ ജോലിസ്ഥലത്തിനൊപ്പം പോയി താമസിക്കേണ്ട സ്ഥിതിയുണ്ടാവുന്നതാണ്. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. ആരോഗ്യ പരിരക്ഷ അനിവാര്യം.
/indian-express-malayalam/media/media_files/2025/09/15/september-makam-ga-03-2025-09-15-11-55-00.jpg)
പൂരം
പതിനൊന്നിൽ വ്യാഴം സഞ്ചരിക്കുകയാൽ ജീവിതം ഉത്കൃഷ്ട പാതകളിലൂടെ സഞ്ചരിക്കും. ധനപരമായി സംതൃപ്തിയുണ്ടാവും. ചിട്ടി പോലുള്ള നിക്ഷേപങ്ങളിൽ ചേർന്നേക്കും. ആടയാഭരണങ്ങൾ വാങ്ങാൻ സാമ്പത്തിക സ്ഥിതി സഹായകമാവും. സമൂഹത്തിൽ സ്വീകാര്യത തുടരും. ജന്മത്തിലും രണ്ടിലുമായി ആദിത്യൻ കേതു, കുജൻ എന്നീ ഗ്രഹങ്ങളുമായി യോഗം ചെയ്ത് സഞ്ചരിക്കുകയാൽ വഴിനടത്തം, കായികാധ്വാനം എന്നിവ മൂലം ദേഹക്ലേശമുണ്ടാവും.
/indian-express-malayalam/media/media_files/2025/09/15/september-makam-ga-04-2025-09-15-11-55-00.jpg)
പൂരം
മിക്കവാറും അകാരണമായി മനക്ലേശം അനുഭവപ്പെടുന്നതാണ്. അധികാരികളുമായി / സഹപ്രവർത്തകരുമായി പൊരുത്തപ്പെടാൻ വിഷമമുണ്ടാവും. വിദ്യാഭ്യാസത്തിൽ ആലസ്യം നിഴൽ പരത്താം. പ്രണയത്തിൽ വിഘ്നങ്ങളും ദാമ്പത്യത്തിൽ സ്വൈരക്കേടുകളും സാധ്യതയാണ്. ആരോഗ്യപാലനത്തിൽ ജാഗ്രത വേണം.
/indian-express-malayalam/media/media_files/2025/09/15/september-makam-ga-05-2025-09-15-11-55-00.jpg)
ഉത്രം
ശക്തമായ നിലപാടെടുക്കുകയാൽ സംഘടനകളിൽ എതിർപ്പുയരാം. വിവാദങ്ങളിൽ മൗനം അവലംബിക്കുന്നതാവും ഉചിതം. ദുരാരോപണങ്ങളെ തമസ്കരിക്കും. സാമ്പത്തികമായ പിരിമുറുക്കത്തിന് അയവുണ്ടാവുന്നതാണ്. ഇച്ഛാശക്തി ചിലപ്പോൾ ദുർബലമാവും. വാഗ്ദാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ ക്ലേശിക്കും. സാങ്കേതികജ്ഞാനം പുതുതലമുറയിൽ നിന്നും നേടുന്നതാണ്.
/indian-express-malayalam/media/media_files/2025/09/15/september-makam-ga-06-2025-09-15-11-55-00.jpg)
ഉത്രം
ആദർശത്തിൽ അഭിനിവേശമുണ്ടാവും. എന്നാൽ സ്വയം അവ ലംഘിച്ച് പ്രായോഗികത കൈക്കൊള്ളും. പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്ത് സ്നേഹബന്ധം പുതുക്കും. അനാവശ്യമായ തിടുക്കം ഉപേക്ഷിക്കുകയാവും ഉചിതം. കരാറുകൾ പുതുക്കിക്കിട്ടും. ചെറുസംരംഭങ്ങൾ ബാലാരിഷ്ടകൾ കടക്കും. ആരോഗ്യപരമായി സമാശ്വാസം ഭവിക്കുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.