/indian-express-malayalam/media/media_files/2025/09/12/september-rohini-fi-2025-09-12-11-30-01.jpg)
Source: Freepik
/indian-express-malayalam/media/media_files/2025/09/12/september-rohini-ga-01-2025-09-12-11-30-28.jpg)
രോഹിണി
ആദിത്യൻ നാലിലും അഞ്ചിലും ആയി സഞ്ചരിക്കുന്നു. രണ്ടിൽ വ്യാഴവും പതിനൊന്നിൽ ശനിയും തുടരുന്നു. ന്യായമായ അഭീഷ്ടങ്ങൾ കരഗതമാവുന്നതാണ്. പ്രശ്നങ്ങൾ തുടരും. എന്നാൽ പരിഹാര മാർഗങ്ങൾ കണ്ടെത്തപ്പെടാം. അധിക ജോലിഭാരം വിഷമിപ്പിക്കുന്നതാണ്. നിലവിലെ തൊഴിലുപേക്ഷിച്ചിട്ട് പുതിയത് കണ്ടെത്താൻ തത്കാലം ഗ്രഹാനുകൂല്യം ഇല്ലെന്നത് ഓർമ്മിക്കണം. വേതന വർദ്ധനവ് നാമമാത്രമായിരിക്കും.
/indian-express-malayalam/media/media_files/2025/09/12/september-rohini-ga-02-2025-09-12-11-30-28.jpg)
രോഹിണി
സ്വാശ്രയ ബിസിനസ്സിൽ വളർച്ച പ്രതീക്ഷിക്കാം. ഉപഭോക്താക്കൾ സേവനങ്ങളിൽ തൃപ്തി രേഖപ്പെടുത്തും. കുടുംബ ബന്ധങ്ങളിൽ ദാർഢ്യം ഭവിക്കും. മക്കളുടെ കാര്യത്തിൽ അസംതൃപ്തി / മനോവിഷമം വരാം. കൂട്ടായ ചർച്ചകൾക്കും ഒത്തുചേരലുകൾക്കും അവസരം സൃഷ്ടിക്കണം. സാമ്പത്തികമായ പിരിമുറുക്കങ്ങൾ ഉണ്ടായേക്കില്ല. രാഷ്ട്രീയത്തിൽ വിരക്തി തോന്നും. ബന്ധുസമാഗമം ആഘോഷങ്ങളെ അവിസ്മരണീയമാക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/09/12/september-rohini-ga-03-2025-09-12-11-30-29.jpg)
മകയിരം
എല്ലാരംഗത്തും മാറ്റങ്ങൾ കൊണ്ടുവരാൻ തീവ്രമായി അഭിലഷിക്കും. യാഥാർത്ഥ്യത്തെക്കാൾ സ്വപ്നത്തിൻ്റെ പിന്നാലെ സഞ്ചരിക്കുന്നതാണ്.പരിശ്രമങ്ങളിൽ ഫലസാധ്യത കുറവാണ്. കഴിവുകൾ സ്വയം തിരിച്ചറിയാൻ സാധിക്കുമെന്നൊരു മെച്ചമുണ്ട്. ഉന്നതരുടെ വാഗ്ദാനം ലഭിക്കും. അത് പ്രാവർത്തികമാകാൻ സാധ്യത കുറവാണ് എന്നതായിരിക്കും ഫലശ്രുതി. സാമ്പത്തികമായി അല്പം സ്വസ്ഥത വരാനിടയുണ്ട്.
/indian-express-malayalam/media/media_files/2025/09/12/september-rohini-ga-04-2025-09-12-11-30-29.jpg)
മകയിരം
പാരമ്പര്യസ്വത്തിൽ നിന്നും ധനാഗമം ഉണ്ടാവുന്നതാണ്. കുടുംബകാര്യത്തിൽ ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളേണ്ടി വന്നേക്കും. തന്മൂലം കുടുംബസമാധാനം കുറയുന്നതാണ്. കാലഘട്ടത്തിന് ഇണങ്ങുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതാണ്. ബന്ധുവിൻ്റെ മകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം ചെയ്യുവാനാവും.
/indian-express-malayalam/media/media_files/2025/09/12/september-rohini-ga-05-2025-09-12-11-30-29.jpg)
തിരുവാതിര
മാസത്തിന്റെ ആദ്യ പകുതി മികച്ചതാവും. തൊഴിലിൽ വളർച്ചയുണ്ടാവുന്നതാണ്. അധികാരികൾക്ക് അഭിമതരാവും. ദുർഘട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായേക്കും. ധനവരവ് മോശമാവില്ല. ചിട്ടി, നറുക്കെടുപ്പ് ഇവയിൽ വിജയിക്കും. പാരമ്പര്യ കർമ്മരംഗത്ത് മടുപ്പനുഭവിക്കാനിടമുണ്ട്. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റത്തിലൂടെ ആശ്വാസം പ്രതീക്ഷിക്കാം.
/indian-express-malayalam/media/media_files/2025/09/12/september-rohini-ga-06-2025-09-12-11-30-29.jpg)
തിരുവാതിര
വിദ്യാഭ്യാസത്തിനോ ജോലിക്കോ ഗവേഷണത്തിനോ വിദേശ സാധ്യതകൾ നിലവിലുണ്ടായിരിക്കും. പ്രണയ ജീവിതം പുഷ്കലമായി തുടരുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സമ്മർദ്ദങ്ങൾ അനുഭവപ്പെടാം. കടം വാങ്ങേണ്ടി വന്നേക്കും. കരാറുകളിൽ പങ്കാളിയാവുമ്പോൾ സേവന വേതന വ്യവസ്ഥകൾ വായിച്ചറിയേണ്ടതാണ്. കൂട്ടുകെട്ടുകളിൽ ജാഗ്രതയുണ്ടാവണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.