/indian-express-malayalam/media/media_files/2025/09/11/september-ashwthy-ga-01-2025-09-11-10-54-22.jpg)
അശ്വതി
ജോലിസ്ഥലത്ത് കൂടുതൽ സ്വീകാര്യതയുണ്ടാവും. തീരുമാനങ്ങൾ ആലോചിച്ചെടുക്കേണ്ട സന്ദർഭമാണിത്. പ്രായോഗിക പരിചയം മുന്നേറാൻ വഴിയൊരുക്കുന്നതാണ്. ചില തടസ്സങ്ങൾ അനിവാര്യമായി സംജാതമാകും. കുടുംബകാര്യങ്ങളിൽ മുഴുവനായുള്ള സംതൃപ്തി കൈവരുമെന്ന് പറയാനാകില്ല. ഒരു അസ്വാരസ്യങ്ങൾ ഉണ്ടാവാം. തൊഴിൽ യാത്രകൾ വേണ്ടിവന്നേക്കും.
/indian-express-malayalam/media/media_files/2025/09/11/september-ashwthy-ga-02-2025-09-11-10-54-22.jpg)
അശ്വതി
വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നാട്ടിൽ വീട് വാങ്ങാൻ അവസരം തുറന്നുകിട്ടും. സഹോദരാനുകൂല്യം അധികം പ്രതീക്ഷിക്കേണ്ടതില്ല. ആറിലെ ചൊവ്വ ആത്മവിശ്വാസമേകും. പ്രതിസന്ധികളെ മുൻകൂട്ടി കാണുന്നതാണ്. പോംവഴി സ്വയം രൂപപ്പെടുത്തുകയും ഒപ്പമുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യും. കടബാധ്യതകളിൽ പെടാതിരിക്കാൻ ശ്രദ്ധിയുണ്ടാവണം.
/indian-express-malayalam/media/media_files/2025/09/11/september-ashwthy-ga-03-2025-09-11-10-54-22.jpg)
ഭരണി
ബഹുകാര്യങ്ങളിൽ മുഴുകുന്നതാണ്. ജോലിഭാരം കൂടുന്നതായിരിക്കും. ആത്മാർത്ഥതയെ മേലധികാരികൾ ചൂഷണം ചെയ്യുന്നതായി തോന്നാം. ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിൽ രണ്ടുമനസ്സുണ്ടാവും. എങ്കിലും മനസ്സർപ്പിച്ചുതന്നെ പ്രവർത്തികളിൽ മുഴുകുന്നതാണ്. പുതുജോലിക്കായി നടത്തുന്ന ശ്രമങ്ങൾ ഫലവത്തായേക്കും. തന്മൂലം വീട്ടിൽ നിന്നും അകലേക്ക് മാറാനിടയുണ്ട്. കുടുംബസമേതം യാത്രകളുണ്ടാവും.
/indian-express-malayalam/media/media_files/2025/09/11/september-ashwthy-ga-04-2025-09-11-10-54-22.jpg)
ഭരണി
പതിവ് വിരസതകളിൽ നിന്നും താത്കാലികമായെങ്കിലും മാറനാവും. ശീലങ്ങൾ നിയന്ത്രിക്കാനായി പുതിയ പ്രതിജ്ഞ കൈക്കൊണ്ടേക്കും. പിതാവിന് ഉദ്യോഗത്തിൽ ഉയർച്ച വരുവാനിടയുണ്ട്. ആരാധ്യ വ്യക്തിത്വങ്ങളെ കാണാൻ ശ്രമിക്കുന്നതാണ്. സാമ്പത്തികമായി സംതൃപ്തി ഭവിക്കുന്ന കാലമാവും.
/indian-express-malayalam/media/media_files/2025/09/11/september-ashwthy-ga-05-2025-09-11-10-54-22.jpg)
കാർത്തിക
മുൻകൂട്ടി തീരുമാനിച്ചതുപോലെയാവില്ല പല കാര്യങ്ങളും നടക്കുക. എങ്കിലും സന്ദർഭത്തിനൊത്ത് ഉയരാൻ കഴിയുന്നതായിരിക്കും. സ്വയം തിരുത്താനും ആത്മപരിശോധ നടത്താനും തയ്യാറാവേണ്ടതുണ്ട്. ധനപരമായി നല്ല കാലമാണ്. സർക്കാർ/ബാങ്ക് വായ്പകൾക്ക് സാധ്യത കാണുന്നു. കിട്ടാക്കടങ്ങൾ ഭാഗികമായെങ്കിലും കിട്ടിയേക്കും. പുതിയ സംരംഭങ്ങൾ കുറശ്ശെയായി ചുവടുറപ്പിച്ച് തുടങ്ങുന്നതാണ്.
/indian-express-malayalam/media/media_files/2025/09/11/september-ashwthy-ga-06-2025-09-11-10-54-22.jpg)
കാർത്തിക
അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാവുന്നതായിരിക്കും. ആഢംബരത്തിനായി ചെലവു ചെയ്യും. സഹപ്രവർത്തകർക്ക് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നതാണ്. പഞ്ചമഭാവത്തിലെ ചൊവ്വ സൂചിപ്പിക്കുന്നത് മക്കളുടെ പിടിവാശിയെയാണ്. തന്മൂലം മനക്ലേശം ഉണ്ടാവുന്നതിനിടയുണ്ട്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഗുണഫലങ്ങളേറും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.