scorecardresearch

September 10- September 16, 2023: വാരഫലം, മൂലം മുതൽ രേവതി വരെ: Weekly Horoscope, Astrological Predictions

September 10- September 16, 2023: Weekly Horoscope Astrological Predictions Moolam to Revathi: മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

September 10- September 16, 2023: Weekly Horoscope Astrological Predictions Moolam to Revathi: മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

author-image
S. Sreenivas Iyer
New Update
horoscope|atrology|september|weekly horoscope

വാരഫലം; മൂലം മുതൽ രേവതി വരെ

September 10- September 16, 2023: Weekly Horoscope Astrological Predictions Moolam to Revathi: ആദിത്യൻ ചിങ്ങം രാശിയിൽ പൂരം, ഉത്രം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്. വാരാന്ത്യത്തിൽ അമാവാസിയും തുടർന്ന് ശുക്ല പ്രഥമയും സംഭവിക്കുന്നു. പുണർതം മുതൽ ഉത്രം വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രന്റെ സഞ്ചാരം. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്ര സഞ്ചാരം തുടരുകയാണ്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ വക്രഗതിയിൽ സഞ്ചരിക്കുന്നു. രാഹു മേടത്തിൽ അശ്വതി ഒന്നാം പാദത്തിലും കേതു തുലാത്തിൽ ചിത്തിര മൂന്നാം പാദത്തിലുമായി അപസവ്യഗതിയിൽ ( Anti clockwise) നീങ്ങുന്നു.

Advertisment

കുജൻ കന്നിയിൽ അത്തം നക്ഷത്രത്തിലും, ബുധൻ വക്രമൗഢ്യത്തിൽ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും, ശുക്രൻ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിൽ നേർഗതിയിലും സഞ്ചരിക്കുന്നു. ചിങ്ങമാസം ദൈർഘ്യമേറിയതാണ്, ഈയ്യാണ്ട്. 32 തീയതികൾ അഥവാ ദിവസങ്ങളുണ്ട്, ചിങ്ങമാസത്തിന്.

സെപ്തംബർ 17 വരെ ചിങ്ങമാസം തുടരുകയാണ്. സെപ്തംബർ 16 ന്, ശുക്ലപക്ഷ പ്രഥമ തിഥിയിൽ ഭാദ്രപദം എന്ന ചാന്ദ്രമാസം തുടങ്ങുകയുമാണ്.. മുകളിൽ വിവരിച്ച ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ അനുഭവങ്ങൾ ഇവിടെ അപഗ്രഥിക്കുകയും വിശകലനം ചെയ്യുകയുമാണ്.

മൂലം

വാരാദ്യം ക്ലേശപ്രദമാവാം. കാര്യവിളംബമോ കാര്യക്ലേശമോ ഉണ്ടായേക്കാം. ബുധൻ മുതൽ അനുകൂല ദിവസങ്ങൾ. വ്യാപാരത്തിൽ ചലനം കണ്ടുതുടങ്ങുന്നതാണ്. വായ്പാതിരിച്ചടവുകൾക്ക് പണം സ്വരൂപിക്കാനാവും. പിതാവിൽ നിന്നും ചില ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് ഓഫീസിലെ സമ്മർദ്ദം കുറയാനിടയുണ്ട്. വിജ്ഞാനാന്വേഷണം, പഠനം എന്നിവയിൽ പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് നീങ്ങാനാവും. ചില ഭാവികാര്യങ്ങൾ സംബന്ധിച്ച് കുടുംബാംഗങ്ങളുമായി ആശയവിനിമയത്തിൽ ഏർപ്പെടാം.

Advertisment

പൂരാടം

വാരാദ്യത്തിലെ മൂന്നുദിവസങ്ങൾ അഷ്ടമരാശിക്കൂറിൽ വരികയാൽ വാക്കിലും കർമ്മത്തിലും ആരോഗ്യത്തിലും ഒക്കെ കരുതൽ വേണം. തദനന്തരം കർമ്മഗുണം മെച്ചമാകുന്നതാണ്. കച്ചവടത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ഉദ്യോഗസ്ഥർക്ക് പുതുദൗത്യങ്ങൾ ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. പണയവസ്തുക്കൾ തിരിച്ചെടുക്കാനുള്ള ശ്രമം തുടങ്ങും. ന്യായമായ ആവശ്യങ്ങൾക്ക് ധനം വന്നുചേരുന്നതാണ്.

ഉത്രാടം

വിജയിക്കാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടതായി വരാം. സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ഉറ്റവരുടെ അഭിപ്രായം കൂടി പരിഗണിക്കുന്നത് നന്നായിരിക്കും. അന്യദേശത്ത് കഴിയുന്നവർക്ക് നാട്ടിലെത്താനാവും. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുകൂല ഫലം പ്രതീക്ഷിക്കാം. വസ്തുവിൽ നിന്നുള്ള ആദായം പ്രതീക്ഷിച്ചത്ര ഉണ്ടാവണമെന്നില്ല. വ്യാഴത്തിന് വക്രഗതി വരികയാൽ സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണ്ടതുണ്ട്.

തിരുവോണം

നക്ഷത്രനാഥനായ ചന്ദ്രന്റെ പക്ഷബലമില്ലായ്മ, ബുധൻ, വ്യാഴം ദിവസങ്ങളിലെ അഷ്ടമരാശി എന്നിവയാൽ ഈയാഴ്ചക്ക് ഗുണം കുറയാം. സുപ്രധാന കാര്യങ്ങളുടെ നിർവഹണത്തിന് ഉചിത കാലമല്ല. സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും വരവ് കുറഞ്ഞേക്കും. ആരോഗ്യപരമായ പരിശോധനകൾ മുടക്കരുത്. യാത്രകളിൽ കരുതൽ വേണം. വിദ്യാർത്ഥികൾക്ക് പഠനത്തിലെ ഏകാഗ്രത മന്ദീഭവിക്കാം. മാതൃപരിചരണത്തിൽ ശ്രദ്ധയുണ്ടാവണം.

അവിട്ടം

സർക്കാർ സംബന്ധിച്ച കാര്യങ്ങൾ നേടാൻ കുറെ ഊർജ്ജവും സമയവും ചെലവാകും. പൂർവ്വിക സ്വത്ത് സംബന്ധിച്ച തർക്കങ്ങളിൽ പരിഹാരം കണ്ടേക്കാം. സാമ്പത്തിക ക്ലേശങ്ങൾ തുടരുമെങ്കിലും ന്യായമായ ആവശ്യങ്ങൾക്ക് പണം വന്നുചേരുന്നതാണ്. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ പിന്തുണ പ്രതീക്ഷിച്ചത്ര കൈവരണം എന്നില്ല. ഭാര്യാഭർത്താക്കന്മാർക്കിടയിൽ അസ്വാരസ്യങ്ങൾ ഉയരാം. വിവാഹകാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാവണമെന്നില്ല. മകരക്കൂറുകാർക്ക് വാരമധ്യവും കുംഭക്കൂറുകാർക്ക് വാരാന്ത്യവും ഗുണകരമല്ല.

ചതയം

അഷ്ടമത്തിൽ ചൊവ്വ, ചതയത്തിന്റെ വേധനക്ഷത്രമായ അത്തത്തിൽ തുടരുകയാൽ വിചാരിച്ച കാര്യങ്ങൾ നേടാൻ വിഷമിക്കും. ആരോഗ്യപ്രശ്നങ്ങളിൽ കരുതൽ വേണ്ടതുണ്ട്. മാനസികപിരിമുറുക്കങ്ങൾ വരാം. നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും അവ പ്രതീക്ഷക്കനുസരിച്ചാവണം എന്നില്ല. പഠനപുരോഗതി മെല്ലെയാവും. വ്യാപാരത്തിൽ ലാഭം കുറയാം. ദാമ്പത്യത്തിൽ നിന്നും വിട്ടുവീഴ്ചയും പാരസ്പര്യവും താൽകാലികമായിട്ടെങ്കിലും പിൻവാങ്ങാം. അഗ്നി, യന്ത്രം, വാഹനം ഇവയുടെ ഉപയോഗം ഏറ്റവും കരുതലോടെ വേണം.

പൂരൂരുട്ടാതി

മീനക്കൂറുകാർക്ക് നേരിയ ഗുണാനുഭവങ്ങൾ ഉണ്ടാവും. കലാപരമായ കഴിവുകൾ വികസിക്കുന്നതാണ്. കുംഭക്കൂറുകാർക്ക് ചൊവ്വയുടെ അനിഷ്ടസ്ഥിതിയാൽ കാര്യതടസ്സം ഉണ്ടായേക്കാം. ശത്രുക്കളുടെ ഉപജാപം അറിയാനോ പ്രതിരോധിക്കാനോ കഴിയാതെ പോകുന്നതാണ്. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. ദാമ്പത്യത്തിൽ സൗഖ്യക്കുറവ് ഉണ്ടാകാം. എന്നാൽ ധനപരമായി ചെറിയ നേട്ടങ്ങൾ വന്നുചേരുകയും ചെയ്യും. കരാറുപണികൾ തുടരാൻ അനുമതി ലഭിക്കാം. ഏജൻസി / ഫ്രാഞ്ചൈസി പോലുള്ള കാര്യങ്ങളിൽ നിന്നും വരുമാനം ഭവിക്കും. കാലികമായ വൈദ്യപരിശോധനകൾ മുടക്കരുത്.

ഉത്രട്ടാതി

മുൻപിൻ രാശികളിൽ പാപഗ്രഹങ്ങൾ നിൽക്കുന്നതും വക്രസ്ഥിതി വരുന്നതും ചില തിരിച്ചടികൾക്ക് കാരണമാകാം. ചില സാഹചര്യങ്ങളുടെ തടവറയിൽ കഴിയുന്നതായി തോന്നാം. പാരതന്ത്ര്യം ഉണ്ടാകാം. വിയോജിപ്പുകൾ കലഹമാവാതെ നോക്കേണ്ടതുണ്ട്. ധനവരവ് കുറയാം. കലാകാരന്മാർക്ക് തരക്കേടില്ലാത്ത സമയമാണ്. പ്രബന്ധങ്ങൾ പൂർത്തിയാക്കാൻ സാധിച്ചേക്കും. ദൂരയാത്രകൾ വേണ്ടിവരുന്നതാണ്. കുടുംബത്തിന്റെ പിന്തുണ ലഭിക്കാം.

രേവതി

പ്രൊഫഷണലുകൾക്ക് സ്വന്തം തൊഴിലിൽ കാലോചിതമായ നവീകരണം വേണ്ടിവരും. കച്ചവടക്കാർ ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞ് പ്രവർത്തിക്കാൻ സന്നദ്ധരാവും. ഉദ്യോഗസ്ഥർക്ക് കർമ്മഗുണമുള്ള കാലമാണ്. ഏഴിലെ ചൊവ്വ ദാമ്പത്യക്ലേശങ്ങൾക്ക് കാരണമാകാം. കുടുംബസ്വത്തിന്മേൽ തർക്കം വരാനിടയുണ്ട്. മക്കളുടെ പഠനം സംബന്ധിച്ച് യാത്രകൾ ഉണ്ടാവാം. വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിച്ചേക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: