scorecardresearch

ശനി ബലസ്ഥാനത്ത്; ഭാഗ്യാഭിവൃദ്ധി, പദവിയിൽ ഉയർച്ച, ഈ നാളുകാരെ കാത്തിരിക്കുന്ന നേട്ടങ്ങൾ

ശനിയുടെ വക്രഗതി ആയതിനാൽ, അടുത്ത നാലര മാസക്കാലത്തെ ഇടവം, മീനം, മിഥുനം, മകരം എന്നീകൂറുകളിൽ വരുന്ന നാളുകാരുടെ പൊതുഫലം വായിക്കാം

ശനിയുടെ വക്രഗതി ആയതിനാൽ, അടുത്ത നാലര മാസക്കാലത്തെ ഇടവം, മീനം, മിഥുനം, മകരം എന്നീകൂറുകളിൽ വരുന്ന നാളുകാരുടെ പൊതുഫലം വായിക്കാം

author-image
S. Sreenivas Iyer
New Update
Horoscope | Rashiphalam | Jyothisham

ശനി ബലസ്ഥാനത്ത്

വക്രത്തിൽ സഞ്ചരിക്കുന്ന ഗ്രഹത്തെ, വിശേഷിച്ചും പാപഗ്രഹത്തെ ‘ശക്തൻ’ എന്നാണ് വിളിക്കുക. ശനി മൂലക്ഷേത്രമായ കുംഭം രാശിയിൽ, ചതയം നക്ഷത്രത്തിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. അത് ശനിയുടെ ഒരു ബലസ്ഥാനം ആണ്. വക്രവും കൂടിയാവുമ്പോൾ കൂടുതൽ ശക്തനാവുന്നു. ശനിയുടെ പാപത്വം കുറയും; ദോഷശക്തി ന്യൂനീകരിക്കും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഈ കാലത്ത് സംഭവിക്കുക.

Advertisment

സൂര്യനിൽ നിന്നും 108 ഡിഗ്രി പിന്നിലാവുമ്പോൾ ശനിയുടെ വക്രം തുടങ്ങും. സൂര്യൻ മിഥുനം രാശിയിൽ 3 ഡിഗ്രി 19 മിനിറ്റിലും ശനി കുംഭം രാശിയിൽ 13 ഡിഗ്രി രണ്ട് 2 മിനിറ്റിലും സഞ്ചരിക്കുമ്പോഴാണ് വക്രം തുടങ്ങുന്നത്. ഇപ്പോൾ ഇരുഗ്രഹങ്ങളും തമ്മിൽ കൃത്യം 108 ഡിഗ്രി അകലമായിക്കഴിഞ്ഞു. വക്രം തുടങ്ങിയാൽ ശനി ആറ് ഡിഗ്രി മാത്രമാണ് പിന്നിൽ പോവുക. അതിനാൽ ശനി ഇപ്പോഴത്തെ വക്രഗതിയിൽ കുംഭം രാശിയിൽ തന്നെയാണ് ഉണ്ടാവുക.

ചതയം രണ്ടാം പാദത്തിലാണിപ്പോൾ ശനി. ചതയത്തിന്റെ രണ്ടും ഒന്നും പാദങ്ങൾ പിന്നിലേക്ക് പോയി, അവിട്ടം നാലാം പാദത്തിൽ സഞ്ചരിക്കുമ്പോൾ ശനിയുടെ വക്രം അവസാനിക്കും. 2023 ജൂൺ 21 മുതൽ നവംബർ 6 വരെ ഏതാണ്ട് 140 ദിവസമാണ് ശനിയുടെ വക്രകാലം. ശനിയുടെ വക്രഗതി ആയതിനാൽ, അടുത്ത നാലഞ്ച് മാസക്കാലത്തേക്ക് ഇടവക്കൂറിൽ വരുന്ന കാർത്തിക, രോഹിണി, മകയിരം,മീനക്കൂറിൽ വരുന്ന പൂരുരുട്ടാതി ഉത്രട്ടാതി, രേവതി, മിഥുനക്കൂറിൽ ഉൾപ്പെടുന്ന മകയിരം, തിരുവാതിര, പുണർതം, മകരക്കൂറിലെ ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നാളുകാരുടെ പൊതുഫലം എങ്ങനെയായിരിക്കുമെന്ന് വായിക്കാം.

ഇടവക്കൂറിൽ വരുന്ന കാർത്തിക, രോഹിണി, മകയിരം എന്നീ നക്ഷത്രജാതരെ സംബന്ധിച്ച് ഈ കാലയളവിൽ കർമ്മരംഗത്തെ സമ്മർദ്ദങ്ങൾ കുറയുന്നതാണ്. പദവിയിൽ ഉയർച്ച ലഭിച്ചേക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞേക്കും. മുടങ്ങി കിടന്നിരുന്ന ആദായ മാർഗങ്ങൾ തുറന്നു കിട്ടും. അന്യദേശത്ത് പോയി പഠിക്കാൻ സാധിക്കും. ഉപരിപ്ലവമായ ചിന്ത ഉപേക്ഷിക്കും. ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്തുന്നതിൽ വിജയം കാണും. തീർത്ഥാടനത്തിനും യോഗമുണ്ട്. കുടുംബാംഗങ്ങളുടെ ഇടയിൽ പരസ്പരവിശ്വാസം വർദ്ധിക്കും. കഫവാതരോഗങ്ങളിൽ ആശ്വാസം പ്രതീക്ഷിക്കാം.

Advertisment

മീനക്കൂറിൽ വരുന്ന പൂരുരുട്ടാതി ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രത്തിൽ ജനിച്ചവരുടെ കാര്യത്തിൽ രഹസ്യമായും പരസ്യമായും അനുഭവപ്പെട്ടിരുന്ന പ്രശ്നങ്ങൾക്ക് ചില പരിഹാരങ്ങൾ വന്നെത്തും. വ്യവഹാരം, നിയമപ്രശ്നങ്ങൾ എന്നിവയിലകപ്പെട്ടവർക്ക് ആശ്വസിക്കാൻ കഴിയും. അലച്ചിലുകൾ കുറയും. കാര്യസാധ്യം അല്പം കൂടി സുഗമമായേക്കും. പണച്ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. വീടുവിട്ടുനിൽക്കേണ്ടി വന്നവർക്ക് കുടുംബത്തോടൊപ്പം ചേരാൻ സാധിക്കുന്നതാണ്. രോഗഗ്രസ്തർക്ക് പുതുചികിൽസകൾ സഫലമാകും. കർക്കടകം, ചിങ്ങം, കന്നിമാസങ്ങളിൽ എല്ലാരംഗത്തും നല്ലഫലങ്ങൾ പ്രതീക്ഷിക്കാം.

മിഥുനക്കൂറിൽ ഉൾപ്പെടുന്ന മകയിരം , തിരുവാതിര, പുണർതം എന്നീ നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട് ഭാഗ്യാഭിവൃദ്ധി പ്രതീക്ഷിക്കാം പിതൃസ്വത്തിൽ നിന്നും വരുമാനം പ്രതീക്ഷിക്കാം. മുഖ്യതൊഴിലിൽ നിന്നും അല്ലാതെയും ചില വരുമാനമാർഗം തുറക്കപ്പെടും. വിരോധികളുടെ നീക്കങ്ങളെ മുളയിലെ നുള്ളാനാവും. വ്യാപാര വിപുലീകരണത്തിന് സാധ്യതയുണ്ട്. കുടുംബകാര്യങ്ങളിൾ കൂടുതൽ ഉത്തരവാദിത്വം വന്നുചേർന്നേക്കും. ജീവകാരുണ്യപവർത്തനങ്ങളിൽ ശ്രദ്ധയുണ്ടാവും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വിജ്ഞാന സമ്പാദനം നിർവിഘ്നകരമാവും. ജീവിതശൈലീ രോഗങ്ങളുള്ളവർ അലംഭാവം വെടിയണം.

മകരക്കൂറിലെ ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നക്ഷത്രജാതരെ സംബന്ധിച്ച് ഗാർഹികമായ ചില പ്രശ്നങ്ങൾക്ക് ആശ്വാസം അനുഭവപ്പെടും. ഉത്തരവാദിത്വങ്ങൾ പങ്കിടാൻ മറ്റു ചിലർ മുന്നോട്ടുവരും. കിട്ടാനുള്ള കടം കുറച്ചൊക്കെ വന്നെത്തും. വ്യാപാരികൾക്ക് വരുമാനം വർദ്ധിക്കും. തിരിച്ചടവുകൾ മുടങ്ങാതിരിക്കും. പങ്കുകച്ചവടത്തിലെ പ്രശ്നങ്ങൾ പരിഹൃതമാവുന്നതാണ്. വിദേശത്ത് / അന്യദേശത്ത് പഠനത്തിന് അവസരം ലബ്ധമായേക്കും. തിമിരരോഗികൾക്ക് ഫലപ്രദമായ ശസ്ത്രക്രിയ നടന്നേക്കും. വാഗ്ദാനങ്ങൾ പാലിക്കാനാവും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: