scorecardresearch

ശനി വക്രഗതിയിൽ, മകം മുതൽ തൃക്കേട്ട വരെ

Saturn Retrogression 2023 Horoscope Astrological Predictions Makam to Thrikketta: ശനിയുടെ വക്രഗതി അടുത്ത നാലഞ്ച് മാസക്കാലത്തേക്ക് ഏതൊക്കെ രാശിക്കാർക്ക്, ഏതൊക്കെ നക്ഷത്രക്കാർക്ക് ഗുണകരമാവും / ദോഷപ്രദമാവും എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്

Saturn Retrogression 2023 Horoscope Astrological Predictions Makam to Thrikketta: ശനിയുടെ വക്രഗതി അടുത്ത നാലഞ്ച് മാസക്കാലത്തേക്ക് ഏതൊക്കെ രാശിക്കാർക്ക്, ഏതൊക്കെ നക്ഷത്രക്കാർക്ക് ഗുണകരമാവും / ദോഷപ്രദമാവും എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope | Shani Vakragathiyil | ശനി വക്രഗതിയിൽ

Saturn Retrogression 2023 Horoscope Astrological Predictions Makam to Thrikketta

Saturn Retrogression 2023 Horoscope Astrological Predictions Makam to Thrikketta: വക്രത്തിൽ സഞ്ചരിക്കുന്ന ഗ്രഹത്തെ, വിശേഷിച്ചും പാപഗ്രഹത്തെ ‘ശക്തൻ’ എന്നാണ് വിളിക്കുക. ശനി മൂലക്ഷേത്രമായ കുംഭം രാശിയിൽ, ചതയം നക്ഷത്രത്തിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. അതു ശനിയുടെ ഒരു ബലസ്ഥാനം ആണ്. വക്രവും കൂടിയാവുമ്പോൾ കൂടുതൽ ശക്തനാവുന്നു. ശനിയുടെ പാപത്വം കുറയും; ദോഷശക്തി ന്യൂനീകരിക്കും എന്നിവയൊക്കെയാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നത്.

Advertisment

സൂര്യനിൽ നിന്നും 108 ഡിഗ്രി പിന്നിലാവുമ്പോൾ ശനിയുടെ വക്രം തുടങ്ങും. സൂര്യൻ മിഥുനം രാശിയിൽ 3 ഡിഗ്രി 19 മിനിറ്റിലും ശനി കുംഭം രാശിയിൽ 13 ഡിഗ്രി രണ്ട് 2 മിനിറ്റിലും സഞ്ചരിക്കുമ്പോഴാണ് വക്രം തുടങ്ങുന്നത്. ഇപ്പോൾ ഇരുഗ്രഹങ്ങളും തമ്മിൽ കൃത്യം 108 ഡിഗ്രി അകലമായിക്കഴിഞ്ഞു. വക്രം തുടങ്ങിയാൽ ശനി ആറ് ഡിഗ്രി മാത്രമാണു പിന്നിൽ പോവുക. അതിനാൽ ശനി ഇപ്പോഴത്തെ വക്രഗതിയിൽ കുംഭം രാശിയിൽ തന്നെയാണ് ഉണ്ടാവുക.

ചതയം രണ്ടാം പാദത്തിലാണിപ്പോൾ ശനി. ചതയത്തിന്റെ രണ്ടും ഒന്നും പാദങ്ങൾ പിന്നിലേക്ക് പോയി, അവിട്ടം നാലാം പാദത്തിൽ സഞ്ചരിക്കുമ്പോൾ ശനിയുടെ വക്രം അവസാനിക്കും. 2023 ജൂൺ 21 മുതൽ നവംബർ 6 വരെ ഏതാണ്ട് 140 ദിവസമാണ് ശനിയുടെ വക്രകാലം. ശനിയുടെ വക്രഗതി അടുത്ത നാലഞ്ച് മാസക്കാലത്തേക്ക് ഏതൊക്കെ രാശിക്കാർക്ക്, ഏതൊക്കെ നക്ഷത്രക്കാർക്ക് ഗുണകരമാവും / ദോഷപ്രദമാവും എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം കാൽ): കണ്ടകശനി തുടരുകയാണെങ്കിലും തൽസംബന്ധമായി തുടരുന്ന ദുരിതങ്ങൾക്ക് കുറവുണ്ടാകും. തടസ്സപ്പെട്ടിരുന്ന പ്രോജക്ടുകൾ അധികൃതർക്ക് സമർപ്പിക്കാനാവും. കച്ചവട കാര്യങ്ങൾക്ക് വായ്പ, ചിട്ടി, ഇൻഷ്വറൻസ് തുടങ്ങിയ വഴികളിലൂടെ ധനം വന്നെത്തും. ദിവസവേതനക്കാർക്ക് കരാർ പുതുക്കിക്കിട്ടും. വൈവാഹിക തടസ്സങ്ങൾ നീങ്ങും എന്നതും പ്രധാന ഫലമാണ്. പഠനം, തൊഴിൽ ഇവയ്ക്കായി വിദേശയാത്രയുണ്ടാവാം. ദാമ്പത്യത്തിൽ അനുഭവപ്പെട്ടിരുന്ന അനൈക്യം താൽകാലികമായെങ്കിലും അവസാനിച്ചേക്കും. ആരോഗ്യ വിഷയത്തിൽ മെച്ചം പ്രതീക്ഷിക്കാം.

Advertisment

കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി): തൊഴിലിലെ ആലസ്യം മാറും. നവോന്മേഷം സംജാതമാകും. വ്യാപാരികളുടെ കെട്ടിക്കിടക്കുന്ന ഉല്പന്നങ്ങൾ ഒരു പരിധി വരെ വിറ്റഴിക്കാൻ സാധിക്കും. സാമ്പത്തിക ദുരിതത്തിന് തെല്ലെങ്കിലും ആശ്വാസം വന്നെത്തുന്നതാണ്. രോഗാരിഷ്ടകളാൽ ദുരിതം പേറുന്നവർക്ക് ഉചിതമായ ചികിൽസക്ക് അവസരം സംജാതമാകും. പല കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിഷമിക്കുന്നവർക്ക് പ്രസ്തുതക്ലേശത്തിന് പരിഹാരമാവും. മുടങ്ങിക്കിടക്കുന്ന വീടുപണി തുടരാനും സന്ദർഭം ഭവിക്കും. മക്കളുടെ കാര്യത്തിലുള്ള ഉൽക്കണ്ഠകൾക്കും പരിഹാരം ലഭിക്കാം.

തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ): അതിചിന്തയും കർമ്മഭംഗവും കുടുംബക്ലേശവും ജീവിതത്തെ പിന്നിലേക്ക് വിളിച്ചിരുന്ന കാലത്തിന് അവസാനം വരികയാണ്. മക്കളുടെ കാര്യത്തിൽ ഉണ്ടായിരുന്ന ആകുലതയ്ക്ക് പരിഹാരം പ്രതീക്ഷിക്കാം. സാമ്പത്തികമായ അപര്യാപ്തതകൾ നീങ്ങും. സ്വന്തം തൊഴിലിൽ നിന്നും ആദായം കൂടും. ഉപരിപഠനത്തിന് അവസരങ്ങൾ സിദ്ധിക്കും. ദാമ്പത്യത്തിൽ അനുരഞ്ജനം സാധ്യമാകും. രോഗാവസ്ഥയ്ക്ക് മാറ്റം പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വായ്പാ തിരിച്ചടവ് സാധ്യമാകും. പുതുവാഹനം വാങ്ങാൻ കഴിയുന്നതാണ്.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): കണ്ടകശനി ഏൽപ്പിച്ചു കൊണ്ടിരിക്കുന്ന പരുക്കുകൾക്ക് താൽകാലിക മോചനമാവും. കർമ്മരംഗത്താവും മുഖ്യമായും ഗുണം അനുഭവപ്പെടുക. ജോലിയിലെ ആയാസവും സമ്മർദ്ദവും കുറയുന്നതാണ്. ഉദ്യോഗസ്ഥർക്ക് വീട്ടിനടുത്തേക്ക് സ്ഥലം മാറ്റം ലഭിക്കാം. വാഹനം, പുതിയത് വാങ്ങാനുള്ള ശ്രമം വിജയിച്ചേക്കും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ മാറ്റം ഭവിക്കുന്നതാണ്. ഗാർഹികജീവിതം സമാധാനപൂർണമാകും. അയൽവഴക്കുകൾ പരിഹൃതമാകാം. വരവ് കൂടുന്നതാണ്. നല്ല കാര്യങ്ങൾക്ക് ചെലവും വന്നേക്കാം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: