scorecardresearch

വാക്കിൽ വിളങ്ങും, മക്കൾക്ക് ശ്രേയസ്, അധികാര ലബ്ധി, കുടുംബത്തിന്റെ പിന്തുണ, ഈ നാല് നാളുകാരുടെ മേയ് മാസ ഫലം

ഈ നവഗ്രഹ സ്ഥിതി മുൻനിർത്തി രോഹിണി, മകയിരം, ചോതി, പൂരുട്ടാതി എന്നീ നാല് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 മെയ് മാസത്തെ സാമാന്യ ഫലങ്ങൾ ഇവിടെ വായിക്കാം

astrology, horoscope, ie malayalam
പ്രതീകാത്മക ചിത്രം

2023 മേയ് ഒന്നാം തീയതി 1198 മേടം 17 തിങ്കളാഴ്ചയായിരുുന്നു. മേയ് 15 ന് 1198 ഇടവമാസം തുടങ്ങുന്നു. സൂര്യൻ മേടം- ഇടവം രാശികളിലായി സഞ്ചരിക്കുകയാണ്. 2023 മേയ് ഒന്നിന് ചന്ദ്രൻ പൂരം നക്ഷത്രത്തിലായിരുന്നു. മേയ് 31 ആകുമ്പോൾ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കിയ ചന്ദ്രൻ ചിത്തിര നക്ഷത്രത്തിൽ എത്തും.

വ്യാഴം മേടത്തിലും ശനി കുംഭത്തിലും സഞ്ചരിക്കുന്നു. രാഹുവും കേതുവും യഥാക്രമം മേടത്തിലും തുലാത്തിലും സഞ്ചരിക്കുന്നു. ബുധൻ ഈ മാസം മുഴുവൻ മേടം രാശിയിൽ തന്നെയാണ്. ശുക്രൻ മേയ് രണ്ടിന് ഇടവത്തിൽ നിന്നും മിഥുനത്തിലേക്കും ചൊവ്വ മേയ് 10 ന് മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്കും സംക്രമിച്ചു.

ഈ നവഗ്രഹ സ്ഥിതി മുൻനിർത്തി രോഹിണി, മകയിരം, ചോതി, പൂരുട്ടാതി എന്നീ നാല് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 മേ യ് മാസത്തെ സാമാന്യ ഫലങ്ങൾ ഇവിടെ വായിക്കാം.

രോഹിണി: പന്ത്രണ്ടാം രാശിയിലെ ഗ്രഹാധിക്യം അനാവശ്യമായ ചെലവുകൾക്കും യാത്രകൾക്കും വഴിവെക്കും. മാനസിക സമ്മർദ്ദം ഉയരാം. ഉന്നതോദ്യോഗസ്ഥരുടെ അപ്രീതി നേടും. സാങ്കേതിക പഠനത്തിൽ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. അന്യനാട്ടിൽ പഠനം , തൊഴിൽ എന്നിവയ്ക്ക് അവസരം സിദ്ധിക്കാം. ഗൃഹവാഹനാദികളുടെ നവീകരണം ഒരു സാധ്യതയാണ്. ജന്മരാശിയുടെ അധിപനായ ശുക്രന് രണ്ടാം രാശിയിലേക്ക് മാറ്റം വരുന്നതിനാൽ വാക്കിൽ വിളങ്ങും. കുടുംബ ഭദ്രതയുണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കലാരംഗം ഉന്മേഷഭരിതമാകും. സമയബന്ധിതമായ വൈദ്യപരിശോധനകൾ മുടക്കരുത്.

മകയിരം: ഇടവക്കൂറുകാർക്ക് ചില മാനസിക പിരിമുറുക്കങ്ങൾ ഉണ്ടായേക്കാം. ക്ഷോഭം നിയന്ത്രിക്കാൻ ക്ലേശിക്കുന്നതാണ്. പണച്ചെലവേറും. വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. മിഥുനക്കൂറുകാരായ മകയിരം നാളുകാർക്ക് അധികാരലബ്ധി, സ്ഥാനോന്നതി, മികച്ച പരീക്ഷാവിജയം ഇവ പ്രതീക്ഷിക്കാം. വരുമാനം വർദ്ധിക്കുന്നതാണ്. വീട്ടിലും നാട്ടിലും അംഗീകാരം സിദ്ധിക്കും. മക്കളുടെ ശ്രേയസ്സിൽ സന്തോഷിക്കാനാവും. മാസത്തിന്റെ രണ്ടാം ആഴ്ചമുതൽ നക്ഷത്രനാഥനായ ചൊവ്വയ്ക്ക് നീചം വരുന്നതിനാൽ ആരോഗ്യത്തിൽ കരുതൽ വേണം. ക്രയവിക്രയങ്ങളിൽ സൂക്ഷ്മത പാലിക്കണം.

ചോതി: ഗുണദോഷസമ്മിശ്രമായ മാസമാണ്. ഏഴിലും എട്ടിലും ഉള്ള സൂര്യസഞ്ചാരം കലഹം, അനാവശ്യമായ അലച്ചിൽ എന്നിവയ്ക്ക് വഴിയൊരുക്കും. അധികാരികളുടെ അപ്രീതിയുണ്ടാകാം. മാനസികസമ്മർദ്ദം ദുർവഹമാകുന്നതാണ്. എന്നാൽ വ്യാഴാനുകൂല്യം ഉള്ളതിനാൽ എല്ലാ കാര്യങ്ങളിലും വിജയം നേടും. സജ്ജനങ്ങളുടെ പ്രത്യക്ഷസഹായം ശക്തിപകരും. മക്കൾക്ക് ശ്രേയസ്സുണ്ടാകും. ന്യായമായ ആവശ്യങ്ങൾക്ക് പണം വന്നെത്തുന്നതാണ്. കലാപഠനത്തിന് തുടക്കം കുറിക്കും. അവിവാഹിതർക്ക് വിവാഹബന്ധം ഉറച്ചേക്കും.

പൂരുട്ടാതി: നക്ഷത്രനാഥനായ വ്യാഴത്തിന് രാഹുയോഗം വരുന്നതിനാൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിച്ചത്ര ഉണ്ടാവില്ല. ചില കൂട്ടുകെട്ടുകൾ പരിശോധിക്കപ്പെടേണ്ടതാണ്. നവസംരംഭങ്ങൾ തുടങ്ങുവാനായി യാത്രകളുണ്ടാവും. സർക്കാർ അനുമതിക്ക് കാലവിളംബം ഏർപ്പെടാം. പരീക്ഷകളിൽ വിജയിച്ചെന്നാലും ഉന്നത പഠനത്തിന് ചില തടസ്സങ്ങൾ വരാം. മാനസികമായ ആലസ്യമുണ്ടാവും. ധനപരമായി ഗുണമുണ്ടാവുന്നതാണ്. സാമ്പത്തിക അച്ചടക്കം പുലർത്തും. കുടുംബത്തിന്റെ പിന്തുണ ശക്തിപകരും. ആരോഗ്യസ്ഥിതിയിൽ കരുതൽ വേണം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Rohini makayiram chothi pooruruttathi stars people may month astrological predictions

Best of Express