/indian-express-malayalam/media/media_files/2025/02/19/horo-revathy-ga-06-873478.jpg)
പൂരൂരുട്ടാതി: മാർച്ചുവരെയുള്ള കാലഘട്ടത്തിൽ നിലവിലെ സ്ഥിതി തുടരപ്പെടുന്നതാണ്. ആശയക്കുഴപ്പങ്ങളും ഭാവിയെക്കുറിച്ചുള്ള അവ്യക്തതകളും നിലനിൽക്കും. പുതിയ സംരംഭങ്ങൾ സമാരംഭിക്കാൻ ഉചിതമായ കാലമല്ല. നിലവിലെ തൊഴിൽ ഉപേക്ഷിച്ചാൽ പുതിയ ജോലി കിട്ടും എന്നുറപ്പിക്കാനാവില്ല. ജന്മശനി മാറുന്നത് മാർച്ചുമാസത്തിലാണ്. അതിനുശേഷം ചില നേട്ടങ്ങൾ വന്നെത്തും. എങ്കിലും 2025 ലെ കുറച്ചധികം മാസങ്ങൾ ശനി പൂരൂരുട്ടാതി നാളിലൂടെയാണ് സഞ്ചരിക്കുന്നത് എന്നത് ഒരു പ്രതികൂലമായ കാര്യമാണ്.
/indian-express-malayalam/media/media_files/2025/02/19/horo-revathy-ga-04-336799.jpg)
പൂരൂരുട്ടാതി: ഉന്മേഷ രാഹിത്യത്താൽ അവസരത്തിനൊത്ത് ഉയരാൻ കഴിഞ്ഞേക്കില്ല. മേയ് പകുതിയിലെ വ്യാഴമാറ്റം സൽഫലങ്ങൾക്ക് കാരണമാകും. കർമ്മരംഗത്ത് മുഴുകാൻ സാധിക്കും. കുടുംബ ജീവിതം സ്വച്ഛന്ദമാകും. കുറച്ചൊക്കെ നേട്ടങ്ങൾ വന്നുചേരുന്നതാണ്. മകളുടെ ജോലിക്കാര്യം ഫലവത്താകും. രാഹുവും പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നതിനാൽ ആരോഗ്യപരമായി ഏറ്റവും കരുതൽ വേണ്ടതുണ്ട്.
/indian-express-malayalam/media/media_files/2025/02/19/horo-revathy-ga-03-772284.jpg)
ഉത്രട്ടാതി: ശനി പന്ത്രണ്ടിലും വ്യാഴം മൂന്നിലും രാഹു ജന്മനക്ഷത്രത്തിലും തുടരുന്നതിനാൽ ഒട്ടുമിക്ക കാര്യങ്ങളും വൈകാനോ വൈകി മാത്രം ഫലം കിട്ടാനോ സാധ്യതയുണ്ട്. പൊതുരംഗത്തുള്ളവർ കനത്ത മത്സരങ്ങളെ അഭിമുഖീകരിക്കും. ചെറുകിട സംരംഭങ്ങൾ, ഏജൻസി ഏർപ്പാടുകൾ എന്നിവ ധനാഗമത്തിന് കാരണമാകുന്നതാണ്. തൊഴിൽ രംഗത്തെ ശത്രുക്കളെ പ്രതിരോധിക്കാൻ ഒരുപാട് ഊർജ്ജം ആവശ്യമാവും.
/indian-express-malayalam/media/media_files/2025/02/19/horo-revathy-ga-05-163332.jpg)
ഉത്രട്ടാതി: മാർച്ചുമാസം ഒടുവിൽ ജന്മശനിക്കാലം ആരംഭിക്കുന്നതിനാൽ അല്പം ദീർഘകാലം കൊണ്ട് പൂർത്തിയാവേണ്ട ഗൃഹനിർമ്മാണം മുതലായ ജോലികൾക്ക് തുടക്കം കുറിക്കാനാവും. വേണ്ടപ്പെട്ടവരുടെ വായ്പാ സഹായം ലഭിക്കുന്നതാണ്. രോഗഗ്രസ്തർക്ക് തുടർചികിൽസയിലൂടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനാവും. മേയ് മാസത്തിലെ വ്യാഴം, രാഹു എന്നീ ഗ്രഹങ്ങളുടെ മാറ്റം കൂടുതൽ ആശ്വാസം പകരും. മനസ്സുഖം ഭവിക്കുന്നതാണ്. വിദേശധനം അനുഭവിക്കാൻ യോഗമുണ്ടാവും.
/indian-express-malayalam/media/media_files/2025/02/19/horo-revathy-ga-01-708167.jpg)
രേവതി: അന്യദേശവാസം, നിരന്തര യാത്രകൾ എന്നിവയ്ക്ക് സാധ്യത കൂടുതലുള്ള വർഷമാണ്. തൊഴിൽ സംബന്ധിച്ചല്ലാതെ മറ്റൊരുപാടുകാര്യങ്ങളിൽ ഏർപ്പെടാൻ സന്ദർഭമുണ്ടാവുന്നതാണ്. സുചിന്തിതമായി തീരുമാനങ്ങൾ കൈക്കൊള്ളാനും ഉജ്ജ്വല വിജയം നേടാനും കഴിയും. അതുപോലെ തിടുക്കത്തിൽ പ്രവർത്തിച്ച് പരാജയപ്പെടാനും വഴിയൊരുങ്ങും. ബന്ധുക്കളുടെ വ്യവഹാരത്തിൽ പങ്കുചേരുന്നത് ഗുണകരമാവില്ല.
/indian-express-malayalam/media/media_files/2025/02/19/horo-revathy-ga-02-536003.jpg)
രേവതി: സ്വത്തുതർക്കം കോടതിയ്ക്കു പുറത്ത് തീർപ്പാക്കുകയാവും കരണീയം. ജന്മശ്ശനിക്കാലം തുടങ്ങുന്നതിൻ്റെ ക്ലേശഫലങ്ങളെ രാഹു ജന്മരാശിയിൽ നിന്നും മാറുന്നതുമൂലം ഒട്ടൊക്കെ പരിഹരിക്കാനാവും. മേയ് മാസത്തിൽ വ്യാഴം നാലാം ഭാവത്തിലേക്ക് മാറുകയാൽ ഗൃഹം മോടിപിടിപ്പിക്കാനും പുതുവാഹനം വാങ്ങാനും ജോലിയിൽ ഉയർച്ച വരാനും സാഹചര്യം അനുകൂലമായേക്കും. ഉപാസനാദികൾ തുടരാനാവും. മംഗളവാർത്തകൾ തേടിയെത്തുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.