scorecardresearch

കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള വാതിൽ തുറക്കും, ജൂലൈയിൽ ഈ നാളുകാരെ കാത്തിരിക്കുന്ന അനുഭവങ്ങൾ

ജൂലൈ മാസത്തിലെ ഗ്രഹസ്ഥിതി എങ്ങനെയാണ് പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ അഞ്ച് നാളുകാരെ സ്വാധീനിക്കുന്നുവെന്ന് വായിക്കാം

ജൂലൈ മാസത്തിലെ ഗ്രഹസ്ഥിതി എങ്ങനെയാണ് പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ അഞ്ച് നാളുകാരെ സ്വാധീനിക്കുന്നുവെന്ന് വായിക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope

ജൂലൈ മാസത്തെ നക്ഷത്ര ഫലം

1198 മിഥുനം 16 ന് ശനിയാഴ്ചയായിരുന്നു 2023 ജൂലൈ ഒന്നാം തീയതി. സൂര്യൻ മിഥുനം- കർക്കടകം രാശികളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ അനിഴത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി പൂരാടത്തിൽ എത്തുന്നു. ശനി കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. രാഹു-കേതു മേടം തുലാം രാശികളിൽ സഞ്ചരിക്കുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ യാത്ര തുടരുകയാണ്. ചൊവ്വ നീചം കഴിഞ്ഞ് കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് സംക്രമിക്കുകയാണ്, മാസാദ്യ ദിവസം തന്നെ. ബുധൻ മിഥുനത്തിലും കർക്കടകത്തിലും ചിങ്ങത്തിലുമായി സഞ്ചരിക്കുന്നു.

Advertisment

ജൂലൈ ആറിന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്കു സംക്രമിച്ചു. മാസാന്ത്യം വക്രവും വരുന്നുണ്ട്. ഈ ഗ്രഹസ്ഥിതി എങ്ങനെയാണ് പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ അഞ്ച് നാളുകാരെ സ്വാധീനിക്കുന്നുവെന്ന് വായിക്കാം.

പൂരാടം: കൃത്യമായ പദ്ധതികളിലൂടെ ലക്ഷ്യം നേടാനാവും. കുടുംബത്തിലെ മുതിർന്നവരുടെ പിന്തുണ ശക്തി പകരും. സാമ്പത്തിക പരാധീനതകൾക്ക് പരിഹാരം കാണാനാവും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർദ്ധിക്കാം. സൂര്യന്റെ അനിഷ്ടസ്ഥിതിയാൽ മേലധികാരികളുടെ അപ്രീതിക്ക് പാത്രമാവാനിടയുണ്ട്. പാരമ്പര്യവസ്തുക്കളെച്ചൊല്ലി തർക്കങ്ങൾ ഉണ്ടാവാം. സഹോദരർക്കിടയിൽ ഐകമത്യം കുറയാം. ആഢംബര കാര്യങ്ങൾക്ക് വ്യയമേറിയേക്കും.

Advertisment

ഉത്രാടം: ബുധാദിത്യയോഗത്താൽ കർമ്മനൈപുണ്യം സിദ്ധിക്കുന്നതാണ്. മുൻപ് പരിശ്രമിച്ച് ഉപേക്ഷിച്ചവ വീണ്ടും ശ്രമിച്ചാലോ എന്ന പരിഗണനയിലേക്ക് വരും. പ്രോജക്ടുകളുടെ അവതരണം അംഗീകരിക്കപ്പെടും. വ്യാപാര യാത്രകൾ ഫലപ്രദമായേക്കും. വായ്പകളുടെ തിരിച്ചടവ് മുടങ്ങില്ല. ചർച്ചകളിൽ നല്ല ആശയങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കഫജന്യരോഗങ്ങൾ ഉപദ്രവിച്ചേക്കാം.

തിരുവോണം: ന്യായമായ ആവശ്യങ്ങൾ സഫലമാകുന്നതാണ്. സ്വന്തം സ്ഥാപനത്തിന്റെ വിപുലീകരണം സാധ്യമാകും. പുതിയ ശാഖ തുറക്കാനായേക്കും. ആതുരശുശ്രൂഷാരംഗത്തുള്ളവരുടെ സേവനം ബഹുമാനിക്കപ്പെടുന്നതാണ്. പൊതുരംഗത്ത് തുടരുന്നവർക്ക് അനുയായികളുടെ വിശ്വാസമാർജിക്കാനായേക്കും. കുടുംബപരമായ ചില പൊരുത്തക്കേടുകൾ പരിഹരിക്കാൻ ശ്രമം തുടരും. ആരോഗ്യപ്രശ്നങ്ങളുള്ളവർ പതിവ് പരിശോധനകൾ ഒഴിവാക്കരുത്.

അവിട്ടം: കർമ്മഗുണം പുഷ്ടിപ്പെടും. ആസൂതണമികവ് അഭിനന്ദിക്കപ്പെടുന്നതാണ്. വ്യാപാരത്തിൽ ലാഭം വന്നുചേരും. വിദ്യാർത്ഥികൾക്ക് അന്യനാട്ടിൽ തുടർപഠനം സാധ്യമാകുന്നതാണ്. പട്ടാളം- പൊലീസ് തുടങ്ങിയ രംഗങ്ങളിലുളളവർ മേലധികാരികളുടെ “നല്ല പുസ്തകത്തിൽ” ഇടം പിടിക്കും. ഗൃഹസ്ഥർക്ക് ജീവിതം കൂടുതൽ ആസ്വാദ്യമായി തോന്നാം. ഏഴിൽ ചൊവ്വയുടെ സ്ഥിതിയുള്ളതിനാൽ ചില പൊരുത്തക്കേടുകൾ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉണ്ടായെന്നും വരാം. ധനസ്ഥിതി മോശമാകില്ല.

ചതയം: ജന്മശനി തുടരുന്ന ചതയം നാളുകാർക്ക് വക്രശനി ഒരാശ്വാസമായേക്കാം. മുടങ്ങിപ്പോയ പലതും പുനരാരംഭിക്കാൻ കഴിയും. വീട്ടിൽ നിന്നുമകന്ന് കഴിയുന്നവർക്ക് കുടുംബത്തോടൊപ്പം ചേരാൻ സാധിക്കുന്നതാണ്. നെടുനാളായി നല്ലൊരു തൊഴിലിനായി കാത്തിരിക്കുന്നവർക്ക് പുതുതൊഴിൽ ലഭിക്കാം. കിടപ്പ് രോഗികൾക്ക് ആശ്വസിക്കാൻ കഴിയും. കടക്കെണിയിൽ പെട്ട് നട്ടം തിരിയുന്നവർക്ക് സാമ്പത്തികമായ വളർച്ചയ്ക്ക് വഴിതുറക്കപ്പെടാം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: