/indian-express-malayalam/media/media_files/2025/10/18/october-month-vishakam-ga-01-2025-10-18-11-18-00.jpg)
വിശാഖം
നക്ഷത്രാധിപനായ വ്യാഴത്തിന് ഉച്ചസ്ഥിതി വരുകയാൽ ആത്മബലം വരും. മാസാദ്യം കാര്യതടസ്സവും മനക്ലേശവും വന്നേക്കാം. തീരുമാനങ്ങൾ നടപ്പിലാക്കാൻ പരുങ്ങുന്ന സ്ഥിതി ഭവിക്കാം. ഉദ്യോഗസ്ഥർ കൂടുതൽ നേരം തൊഴിലിടത്തിൽ ചെലവഴിക്കുന്നതാണ്. അധികച്ചുമതലകൾ ഉണ്ടായേക്കും. വ്യാപാരത്തിൽ മുൻനില തുടരുന്നതാണ്. കാര്യനിർവഹണത്തിന് യാത്രകൾ അനിവാര്യമായേക്കും.
/indian-express-malayalam/media/media_files/2025/10/18/october-month-vishakam-ga-02-2025-10-18-11-18-00.jpg)
വിശാഖം
ഗൃഹനിർമ്മാണം പുരോഗതിയിലാവും. വിദേശത്തുനിന്നും മകൻ്റെ സഹായം ലഭിച്ചേക്കാം. സർക്കാർ കാര്യങ്ങൾ നേടാനായി കടമ്പകൾ പലതും കടക്കേണ്ടി വരുന്നതാണ്. കലാപഠനത്തിന് അവസരം സംജാതമാകും. ആശയപ്രകാശനം അഭിനന്ദിക്കപ്പെടും. അനാവശ്യമായ തിടുക്കം ഉപേക്ഷിക്കണം. സമ്പാദ്യശീലം പ്രാവർത്തികമാക്കേണ്ട കാലഘട്ടമാണ്.
/indian-express-malayalam/media/media_files/2025/10/18/october-month-vishakam-ga-03-2025-10-18-11-18-00.jpg)
അനിഴം
പത്താം ഭാവാധിപനായ ആദിത്യൻ പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ തൊഴിലിൽ നേട്ടങ്ങളുണ്ടാവും. വ്യാപാരത്തിൽ ലാഭം പ്രതീക്ഷിക്കാം. സാമ്പത്തിക സ്രോതസ്സുകൾ തെളിയും. മത്സരത്തിൽ വിജയിക്കുവാനാവും. സ്വാധികാരത്തിൽ സന്തോഷിക്കുന്നതാണ്. ചൊവ്വ പന്ത്രണ്ടിൽ സഞ്ചരിക്കുന്നത് നല്ലഫലങ്ങൾ സൃഷ്ടിക്കില്ല. കലഹങ്ങൾക്ക് കാരണമുണ്ടാവും.
/indian-express-malayalam/media/media_files/2025/10/18/october-month-vishakam-ga-04-2025-10-18-11-18-00.jpg)
അനിഴം
വ്യർത്ഥയാത്രകൾ, ദേഹക്ഷീണം ഇവ സാധ്യതകളാണ്. ഭൂമിയിൽ നിന്നും വരവുണ്ടാവില്ല. ബുധാനുകൂല്യത്താൽ പഠനത്തിൽ ഉയർച്ചയുണ്ടാവും. ബുദ്ധി ഉണർന്ന് പ്രവർത്തിക്കും. വ്യാഴം ഉച്ചനായി ഒമ്പതിലേക്ക് വരികയാൽ ഒക്ടോബർ 18 ന് ശേഷം ഭാഗ്യാനുഭവങ്ങൾ വന്നുചേരാം. പിതൃസ്വത്തിന്മേലുള്ള തർക്കങ്ങൾ പരിഹൃതമാവും. കലാകാരന്മാർക്ക് പുരസ്കാരങ്ങൾ കൈവരും. ഉപാസനാദികൾ ഫലവത്താകുന്നതാണ്.
/indian-express-malayalam/media/media_files/2025/10/18/october-month-vishakam-ga-05-2025-10-18-11-18-00.jpg)
തൃക്കേട്ട
പ്രവർത്തന മേഖലയിൽ സ്വാതന്ത്ര്യമനുഭവിക്കും. തടസ്സങ്ങളെ മറികടക്കാനാവും. പുരോഗതി എല്ലാ രംഗത്തും പ്രകടമാവുന്നതാണ്. ബൗദ്ധികമായ ഉണർവ്വ് കർമ്മവിജയത്തിന് വഴിയൊരുക്കും. മേലധികാരികളുടെ പിന്തുണയുണ്ടാവും. തൊഴിൽ യാത്രകൾ കൂടാനിടയുണ്ട്. നവസംരംഭങ്ങൾ മാസത്തിൻ്റെ രണ്ടാംപകുതിക്കുമേൽ പ്രാവർത്തികമാക്കാൻ സാധിക്കും. അർഹതയുള്ളവർക്ക് അവസരങ്ങൾ ലഭിക്കാം.
/indian-express-malayalam/media/media_files/2025/10/18/october-month-vishakam-ga-06-2025-10-18-11-18-00.jpg)
തൃക്കേട്ട
കുടുംബകാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടിയേക്കില്ല. പിതൃ-പുത്രബന്ധം രമ്യമാവുന്നതാണ്. ഭവനനിർമ്മാണത്തിൽ തടസ്സങ്ങൾ വരാനിടയുണ്ട്. വ്യവഹാരങ്ങൾക്ക് മുതിരരുത്. പ്രണയാനുഭവങ്ങൾ പുഷ്കലമാവാം. വ്യാഴം ഉച്ചസ്ഥനായി ഒമ്പതാം ഭാവത്തിൽ പ്രവേശിക്കുന്നതിനാൽ ഒക്ടോബർ 18 നു ശേഷം ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.