/indian-express-malayalam/media/media_files/2025/10/21/october-month-thiruvonam-ga-01-2025-10-21-11-46-19.jpg)
തിരുവോണം
കഷ്ടങ്ങളും നഷ്ടങ്ങളും തുടരുമെങ്കിലും അവയ്ക്കിടയിൽ സന്തോഷത്തിൻ്റെ തുരുത്തുകളും വന്നുചേരും. ആത്മവിശ്വാസം കുറയും. കടബാധ്യതകൾ പരിഹരിക്കാൻ വഴി തേടുന്നതാണ്. പുതിയ കാലത്തിൻ്റെ മാറ്റങ്ങൾ പുതിയ തലമുറയിൽ നിന്നും ഉൾക്കൊള്ളും. മാസത്തിൻ്റെ രണ്ടാം പകുതിക്കുശേഷം കുറച്ചാെക്കെ ഗുണപരമായ മാറ്റം വരാം.
/indian-express-malayalam/media/media_files/2025/10/21/october-month-thiruvonam-ga-02-2025-10-21-11-46-19.jpg)
തിരുവോണം
വ്യാഴം ഏഴാം ഭാവത്തിലേക്ക് വരുന്നത് ദാമ്പത്യപ്രശ്നങ്ങൾക്ക് പരിഹാരമാവും. ശുഷ്കിച്ച പ്രണയാനുഭവങ്ങൾ വീണ്ടും തളിർക്കാം. വ്യാപാരത്തിൽ ലാഭം കൂടാനിടയുണ്ട്. ആദിത്യൻ പത്താം ഭാവത്തിലെത്തുന്നത് ഉദ്യോഗസ്ഥർക്ക് ഉന്മേഷം ഉണ്ടാക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയും. ക്രിയാത്മകമാവും, മനസ്സ്. കിടപ്പ് രോഗികൾക്ക് ആശ്വാസം ഉണ്ടാവുന്നതാണ്.
/indian-express-malayalam/media/media_files/2025/10/21/october-month-thiruvonam-ga-03-2025-10-21-11-46-19.jpg)
അവിട്ടം
കുംഭക്കൂറുകാർക്ക് വിപരീതഫലങ്ങൾ കൂടി ഉണ്ടാവുന്ന സന്ദർഭമാണ്. ജോലിക്കാര്യം നീളാം. ശുപാർശകൾ പരിഗണിക്കപ്പെടില്ല. സ്വയം സംരംഭങ്ങൾ മൂലം ഉണ്ടാക്കിയ ഉല്പന്നങ്ങൾ വിറ്റഴിക്കുക ക്ലേശകരമായ ദൗത്യമായിത്തീരും. പഠനാർത്ഥികൾക്ക് ഉണർവുണ്ടായേക്കും. പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിന് സാധിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/10/21/october-month-thiruvonam-ga-04-2025-10-21-11-46-19.jpg)
അവിട്ടം
നിയമ വശങ്ങളിലും സാങ്കേതിക കാര്യങ്ങളിലും ഔൽസുക്യം ഭവിക്കും. അപ്രസക്ത വിഷയങ്ങൾക്കായി സമയം നഷ്ടപ്പെടുത്തില്ല. വിദേശ യാത്രകൾക്ക് തടസ്സം വരാനിടയുണ്ട്. മകരക്കൂറുകാർക്ക് മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഭൗതികമായ നേട്ടങ്ങൾ കരഗതമാവും. അനുരാഗം ദൃഢമാവുന്നതാണ്. കൊടുക്കൽ വാങ്ങലുകളിൽ വിജയിക്കും.
/indian-express-malayalam/media/media_files/2025/10/21/october-month-thiruvonam-ga-05-2025-10-21-11-46-19.jpg)
ചതയം
അഷ്ടമ ഭാവത്തിലും തുടർന്ന് ഒമ്പതാം ഭാവത്തിലും സഞ്ചരിക്കുന്ന സൂര്യൻ അനിഷ്ടങ്ങളുണ്ടാക്കാം. ഗവൺമെൻ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സം അനുഭവപ്പെടും. ശമ്പള വർദ്ധനവ് പരിഗണിക്കപ്പെട്ടേക്കില്ല. പുതിയ ജോലിക്കായി ശ്രമം തുടരേണ്ടതുണ്ട്. മത്സരങ്ങളിലും അഭിമുഖങ്ങളിലും പങ്കെടുക്കുവാനാവും. രാഷ്ട്രീയ പ്രവർത്തനത്തിൽ ജനകീയത കുറയാം.
/indian-express-malayalam/media/media_files/2025/10/21/october-month-thiruvonam-ga-06-2025-10-21-11-46-19.jpg)
ചതയം
ഒമ്പതാം ഭാവത്തിലെ ചൊവ്വ ഉപാസനാദികൾക്ക് വിഘ്നം ഏർപ്പെടുത്തുന്നതാണ്. പിതാവിൻ്റെ ആരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം. പഠിപ്പിൽ ശ്രദ്ധ കുറയാം. സത്കാര്യങ്ങൾക്ക് നേരം കണ്ടെത്തും. കുടുംബകാര്യങ്ങളിൽ ജീവിതപങ്കാളിയുടെ വാക്കുകൾ സ്വീകാര്യമാവും. പുതിയ വാടകവീട് കണ്ടെത്തും. കലാപ്രവർത്തനത്തിൽ നിന്നും ആദായം പ്രതീക്ഷിക്കാം. പ്രണയികൾക്ക് സന്തോഷിക്കാനവസരം സംജാതമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us