/indian-express-malayalam/media/media_files/2025/10/14/october-rohini-ga-06-2025-10-14-12-35-28.jpg)
രോഹിണി
ആദിത്യസഞ്ചാരം തൊഴിൽ രംഗത്ത് വലിയ മാറ്റമൊന്നും ഉണ്ടാക്കണമെന്നില്ല. എന്നാൽ ആറാം ഭാവത്തിൽ ചൊവ്വയും ആദിത്യനും ഒന്നിക്കുന്നത് പ്രയോജനകരമാണ്. ഒക്ടോബർ 18 മുതൽ വ്യാഴം മൂന്നാമെടത്തേക്ക് മാറുന്നത് ഗുണത്തെയും ദോഷത്തെയും സമ്മിശ്രമാക്കും. പ്രധാന തീരുമാനങ്ങളിൽ കരുതലുണ്ടാവണം. തിടുക്കം ഒഴിവാക്കുക ഉചിതം.
/indian-express-malayalam/media/media_files/2025/10/14/october-rohini-ga-05-2025-10-14-12-35-28.jpg)
രോഹിണി
പുതിയ ജോലി കിട്ടിയിട്ട് നിലവിലെ ജോലി ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. ധനപരമായ അച്ചടക്കമുണ്ടാവണം. മകളുടെ വിവാഹം/ പഠനം ഇത്യാദികൾക്കായി കരുതി വെച്ചിരുന്ന ധനം മറ്റാവശ്യങ്ങൾക്ക് ചെലവഴിക്കപ്പെടാൻ സാധ്യതയുണ്ട്. സമൂഹത്തിലെ ഉന്നതരുടെ പിന്തുണ കൈവരും. സഹോദരർ ആവശ്യം കണ്ടറിഞ്ഞ് സഹായിക്കുന്നതാണ്. ഭൂമിയിൽ നിർമ്മാണ പ്രവർത്തനം തുടങ്ങിയേക്കാം. പ്രണയബന്ധം ശൈത്യത്തിലാവാം.
/indian-express-malayalam/media/media_files/2025/10/14/october-rohini-ga-04-2025-10-14-12-35-28.jpg)
മകയിരം
കർമ്മരംഗത്ത് പുരോഗതിയുണ്ടാവും. പരിശ്രമങ്ങളെ അധികാരികൾ അംഗീകരിക്കും. സഹപ്രവർത്തകർക്ക് ഉചിതമായ നിർദ്ദേശങ്ങൾ നൽകാനാവും. രഹസ്യ നിക്ഷേപങ്ങളോ അവിഹിത സമ്പാദ്യമോ വന്നുചേരും. വചോവിലാസം ശ്രദ്ധിക്കപ്പെടും. പഠനത്തിൽ ഏകാഗ്രത പുലർത്തും. ഹ്രസ്വകാല കോഴ്സുകളിൽ ചേരാനിടയുണ്ട്. ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതാണ്.
/indian-express-malayalam/media/media_files/2025/10/14/october-rohini-ga-03-2025-10-14-12-35-28.jpg)
മകയിരം
പുതിയ ഇലക്ട്രോണിക് ഉല്പന്നം വാങ്ങും. ഗാർഹികമായ സമാധാനം ഇടവക്കൂറുകാർക്ക് കുറയില്ല. ഭൂമിയിൽ നിന്നും ആദായം വരും. മിഥുനക്കൂറുകാരുടെ കുടുംബത്തിൽ അനൈക്യം ഉണ്ടാവും. മകൻ്റെ ശാഠ്യം മനക്ലേശം സൃഷ്ടിച്ചേക്കാം. അനുരാഗത്തിൽ ചാഞ്ചല്യത്തിന് സാധ്യത കാണുന്നു. പുതുസംരംഭങ്ങൾ അവസാനവട്ട ഒരുക്കത്തിലേക്ക് കടക്കും. ജീവിതശൈലീരോഗങ്ങളിൽ കരുതലുണ്ടാവണം.
/indian-express-malayalam/media/media_files/2025/10/14/october-rohini-ga-02-2025-10-14-12-35-28.jpg)
തിരുവാതിര
ആദിത്യൻ, ശനി , രാഹു ചൊവ്വ തുടങ്ങിയ പാപഗ്രഹങ്ങൾ അനിഷ്ടഭാവങ്ങളിലാകയാൽ പലതരം സമ്മർദ്ദങ്ങൾ വരും. തിടുക്കത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളരുത്. പുനരാലോചന അനിവാര്യമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നത് പിന്നീടത്തേക്കാക്കുക അഭിലഷണീയം. ധനകാര്യത്തിൽ അച്ചടക്കമുണ്ടാവണം. സിവിൽ-ക്രിമിനൽ വ്യവഹാരങ്ങൾ നടക്കുന്നവർക്ക് അനുകൂലഫലം കിട്ടാനിടയില്ല. വിദ്യാർത്ഥികൾക്ക് പഠന പുരോഗതിക്ക് ട്യൂഷൻ ആവശ്യമാവും.
/indian-express-malayalam/media/media_files/2025/10/14/october-rohini-ga-01-2025-10-14-12-35-28.jpg)
തിരുവാതിര
അഭിമുഖങ്ങളിൽ ശോഭിക്കുമെങ്കിലും അവയുടെ ഫലത്തിന് കാലതാമസം വരാം. രണ്ടാം ഭാവത്തിലേക്ക് വ്യാഴം മാറുന്നതിനാൽ ഒക്ടോബർ 18 ന് ശേഷം ഗുണപരമായ മാറ്റം പ്രതീക്ഷിക്കാം. ധനവരവ് സുഗമമാവും. വാക്കുകൾ / നിലപാടുകൾ സ്വീകാര്യമാവും. കുടുംബത്തിൽ സമാധാനം ഭവിക്കും. കർമ്മരംഗത്തെ ബാധിച്ചിരുന്ന ആലസ്യം അകലുന്നതാണ്. പുതിയ ജോലി/ സംരംഭങ്ങളിൽ മേന്മ എന്നിവ സാധ്യതകളാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.