/indian-express-malayalam/media/media_files/2025/10/16/october-month-makam-ga-01-2025-10-16-10-53-35.jpg)
മകം
ജന്മത്തിൽ കേതുവും ശുക്രനും സഞ്ചരിക്കുകയാൽ ദേഹസുഖം കൂടുകയും ചിലപ്പോൾ കുറയുകയും ചെയ്യും. ഭൗതിക കാര്യങ്ങളിൽ നേട്ടങ്ങൾ വരാം. മൂന്നാം ഭാവത്തിലെ ചൊവ്വ മനക്കരുത്തേകും. മുൻപ് പരിശ്രമിച്ചിട്ടും നേടാത്ത കാര്യങ്ങൾ ഇപ്പോൾ അനായാസം കരഗതമാവുന്നതാണ്. ബുധൻ രണ്ടിലാകയാൽ ബുദ്ധിപൂർവ്വം സംസാരിക്കും. ആശയപ്രകാശനം അഭിനന്ദിക്കപ്പെടും.
/indian-express-malayalam/media/media_files/2025/10/16/october-month-makam-ga-02-2025-10-16-10-53-35.jpg)
മകം
അറിവ്/ ബുദ്ധി ഉപയോഗിച്ച് നേട്ടങ്ങൾ കൈവരിക്കുന്നതാണ്. അധികാരികളിൽ നിന്നും അനുഭാവം കുറയും. പതിനൊന്നിലെ വ്യാഴം പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ ഒക്ടോബർ 18 നു ശേഷം സാമ്പത്തിക കാര്യങ്ങളിൽ കരുതലുണ്ടാവണം. വാഗ്ദാനലംഘനങ്ങൾ ക്ഷീണമുണ്ടാക്കും. ദാമ്പത്യത്തിലെ സ്ഥിരം പ്രശ്നങ്ങൾ തുടരപ്പെടും. ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്. പ്രത്യേകിച്ചും വയോജനങ്ങൾ.
/indian-express-malayalam/media/media_files/2025/10/16/october-month-makam-ga-03-2025-10-16-10-53-35.jpg)
പൂരം
ഗ്രഹങ്ങളുടെ സഞ്ചാരം അനുകൂലവും പ്രതികൂലവുമാകയാൽ സമ്മിശ്രഫലങ്ങൾ അനുഭവത്തിൽ വരാം. വിദ്യാഭ്യാസത്തിൽ ഉണർവുണ്ടാവും. ഹ്രസ്വ കോഴ്സുകൾ ഭാവിയിൽ ഗുണകരമാവും. കലാസാഹിത്യരംഗത്ത് തിരിച്ചുവരവിന് അവസരങ്ങൾ ഒരുങ്ങും. കൂട്ടുകെട്ടുകൾ ഗുണകരമാവില്ല. ആത്മപരിശോധന വേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് വേതന വർദ്ധനവിന് സാധ്യത വിരളമാണ്.
/indian-express-malayalam/media/media_files/2025/10/16/october-month-makam-ga-04-2025-10-16-10-53-35.jpg)
പൂരം
തൊഴിലിടത്തിൽ സമാധാനം കുറയാം. പുതിയ ജോലി കിട്ടാൻ അല്പം കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാവും. ബിസിനസ്സിൽ നിലവിലെ അവസ്ഥ എങ്ങനെയോ അതുപോലെ മുന്നോട്ടു പോകും. ഭൂമി ഗുണമുണ്ട്. വസ്തുവിൽ നിന്നും ആദായം വന്നെത്തും. കമ്മീഷൻ ഏർപ്പാടുകൾ ലാഭകരമാവും. ഒക്ടോബർ 18 ലെ വ്യാഴമാറ്റം പന്ത്രണ്ടാം രാശിയിലേക്കാകയാൽ മെച്ചമുണ്ടായേക്കില്ല.
/indian-express-malayalam/media/media_files/2025/10/16/october-month-makam-ga-05-2025-10-16-10-53-35.jpg)
ഉത്രം
ഉന്മേഷവും ഉണർവ്വും കൂടിയും കുറഞ്ഞും അനുഭവപ്പെടും. ചിങ്ങക്കൂറുകാർക്ക് വ്യാഴം പന്ത്രണ്ടിലേക്ക് സംക്രമിക്കുന്നത് ചെലവധികരിക്കാനും അർഹതയുള്ള അംഗീകാരങ്ങൾ നിഷേധിക്കപ്പെടാനും കാരണമാകും. കന്നിക്കൂറുകാർക്ക് വ്യാഴമാറ്റം ഗുണഫലങ്ങൾ സമ്മാനിക്കുന്നതാണ്. ആദിത്യസഞ്ചാരത്താൽ അലച്ചിലുണ്ടാവും. ചൊവ്വ ഉത്രം ഒന്നാം പാദക്കാർക്ക് നേട്ടങ്ങളുണ്ടാക്കും. ശത്രുവിജയം ഭവിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/10/16/october-month-makam-ga-06-2025-10-16-10-53-35.jpg)
ഉത്രം
ആദായമാർഗങ്ങളിലെ തടസ്സങ്ങൾ നീങ്ങാം. ഭാവിസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളാം. ഉത്രം 2, 3, 4 പാദങ്ങളിൽ ജനിച്ചവർക്ക് ചൊവ്വ വാക്ദോഷം, ദേഹക്ലേശം, ഇച്ഛാഭംഗം ഇവയുണ്ടാക്കാം. ഉത്രം നാളുകാരുടെ ഗ്രഹണശക്തി വർദ്ധിക്കും. പഠനത്തിൽ വളർച്ചയുണ്ടാവും. പ്രണയാനുഭവങ്ങൾക്ക് സാധ്യതയുണ്ട്. ദാമ്പത്യത്തിൽ പിണക്കം കുറയും; ഇണക്കം കൂടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.