/indian-express-malayalam/media/media_files/2025/10/15/october-month-ayilyam-ga-06-2025-10-15-12-03-47.jpg)
പുണർതം
കരുതിയതുപോലെ പലതും പ്രവർത്തിക്കാനായേക്കില്ല. ബാഹ്യപ്രേരണകൾക്ക് എളുപ്പം വിധേയരാവും. സാമ്പത്തിക സ്രോതസ്സ് മെച്ചപ്പെടുന്നതാണ്. വിശിഷ്യാ മിഥുനക്കൂറുകാർക്ക്. കടബാധ്യതകൾ പരിഹരിക്കാനാവും. ഒപ്പമുള്ളവരുടെ നിർബന്ധശീലം തൻ്റെ സ്വാതന്ത്ര്യത്തെ ഹനിക്കാം. മെച്ചപ്പെട്ട ജോലിക്കുള്ള ശ്രമം തുടരും. കുടുംബകാര്യങ്ങളിൽ ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും.
/indian-express-malayalam/media/media_files/2025/10/15/october-month-ayilyam-ga-05-2025-10-15-12-03-47.jpg)
പുണർതം
ക്ഷേത്രാടനത്തിന് അവസരമുണ്ടായേക്കും. കരാർ വ്യവസ്ഥകൾ അറിയാൻ ശ്രമിക്കണം. കലാപഠനത്തിന് അവസരം സംജാതമാകും. വസ്തുവാങ്ങുന്നതിൽ തടസ്സമുണ്ടാവാം. നീണ്ടകാലത്തെ വായ്പകൾ അടഞ്ഞുതീരും. നീതിബോധം പ്രശംസിക്കപ്പെടും. നേതൃപദവികളിലേക്ക് ക്ഷണമുണ്ടാവുമെങ്കിലും സ്വീകരിക്കില്ല. അമിതോത്സാഹം ഒഴിവാക്കുക നന്ന്.
/indian-express-malayalam/media/media_files/2025/10/15/october-month-ayilyam-ga-04-2025-10-15-12-03-47.jpg)
പൂയം
തൊഴിലിൽ ആത്മവിശ്വാസമുണ്ടാവും. ദുർഘടമായിട്ടുള്ള ചുമതലകൾ കൃത്യതയോടെ പൂർത്തിയാക്കും. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്കായി ശ്രമം നടത്തുന്നവർ നിരാശപ്പെടില്ല. ബിസിനസ്സുകാർക്ക് വരുമാനം വർദ്ധിക്കുന്നതാണ്. മത്സരാധിഷ്ഠിത കരാറുകളിൽ നേട്ടമുണ്ടാവും. ചൊവ്വ നാലിൽ സഞ്ചരിക്കുകയാൽ ഗൃഹത്തിൽ അനൈക്യം ആവർത്തിക്കപ്പെടും.
/indian-express-malayalam/media/media_files/2025/10/15/october-month-ayilyam-ga-03-2025-10-15-12-03-47.jpg)
പൂയം
കെട്ടിടം പണി മുന്നോട്ടുപോകാൻ കൂടുതൽ ധനം ആവശ്യമായേക്കും. കടബാധ്യതയ്ക്കുള്ള സാധ്യത കാണുന്നു. പൊതുപ്രവർത്തനം മനസ്സില്ലാമനസ്സോടെ തുടരും. വ്യാഴം ജന്മരാശിയിലേക്ക് പകരുകയാൽ ഒക്ടോബർ 18 നു മേൽ സ്ഥാനചലനത്തിന് സാധ്യതയുണ്ട്. അനുരാഗികൾക്കിടയിൽ ബന്ധം ദൃഢമാവും. ഭാവിസംബന്ധിച്ച തീരുമാനം കൈക്കൊണ്ടേക്കും.
/indian-express-malayalam/media/media_files/2025/10/15/october-month-ayilyam-ga-02-2025-10-15-12-03-47.jpg)
ആയില്യം
പണച്ചെലവേറുന്ന കാലമായിരിക്കും. ഗൃഹത്തിനും വാഹനത്തിനും അറ്റകുറ്റപ്പണി വന്നേക്കും. ജോലിയിൽ ഉറച്ചുനിൽക്കും. തൊഴിൽ തേടുന്നവർക്ക് പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ലഭിക്കാനിടയുണ്ട്. അമിതമായ ആത്മവിശ്വാസം ഗുണം ചെയ്തേക്കില്ല. ബന്ധുക്കളുടെ കാര്യത്തിൽ ഇടപെടുന്നത് കരുതലോടെ വേണം. മുൻതീരുമാനങ്ങളിൽ മാറ്റം വരാം. ദൈവിക സമർപ്പണങ്ങൾക്ക് സന്ദർഭം വന്നെത്തും. വായ്പകളുടെ തിരിച്ചടവിൽ വിഘ്നം വരാവുന്നതാണ്.
/indian-express-malayalam/media/media_files/2025/10/15/october-month-ayilyam-ga-01-2025-10-15-12-03-46.jpg)
ആയില്യം
രോഗക്ലേശിതർക്ക് തുടർചികിൽസ ആവശ്യമാവും. മകളുടെ വിവാഹകാര്യത്തിൽ പ്രതീക്ഷിച്ച തീരുമാനം ഉണ്ടാവുന്നതായിരിക്കും. അധികാരികളോട് വിരോധിക്കുന്നത് കരുതലോടെ വേണം. പ്രണയാനുഭവങ്ങൾ സന്തോഷമേകും. വ്യാഴം ജന്മരാശിയിലേക്ക് പകരുന്നതിനാൽ സമ്മിശ്രഫലങ്ങൾക്ക് സാധ്യത കാണുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.