/indian-express-malayalam/media/media_files/2025/10/23/october-month-revathy-ga-fi-2025-10-23-11-30-56.jpg)
/indian-express-malayalam/media/media_files/2025/10/23/october-month-revathy-ga-01-2025-10-23-11-31-26.jpg)
പൂരൂരുട്ടാതി
രാഹു പൂരൂരുട്ടാതി രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നുണ്ട്. കൂടാതെ ശനി വക്രഗതിയായി പൂരൂരുട്ടാതി നാലാംപാദത്തിലേക്ക് ഒക്ടോബർ തുടക്കത്തിൽ തന്നെ പ്രവേശിക്കുകയുമാണ്. പലതരം സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കും. സാമ്പത്തികമായി കബളിപ്പിക്കപ്പെടാം. ആലസ്യമുണ്ടാവുന്നതാണ്. തീരുമാനങ്ങളിൽ നിന്നും പിൻവലിയാം. ശരിതെറ്റുകളെക്കുറിച്ച് സൂക്ഷ്മബോധം കുറയും.
/indian-express-malayalam/media/media_files/2025/10/23/october-month-revathy-ga-02-2025-10-23-11-31-26.jpg)
പൂരൂരുട്ടാതി
ക്ഷോഭശീലം വർദ്ധിക്കാനിടയുണ്ട്. വിദ്യാർത്ഥികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാവണം. ചെറുപ്പക്കാർ കൂട്ടുകെട്ടുകളിൽ കരുതൽ പുലർത്തണം. വലിയ സംരംഭങ്ങൾ ആരംഭിക്കുക തത്കാലം ഉചിതമായേക്കില്ല. നിലവിലെ ജോലി, പുതിയ ജോലി കിട്ടാതെ ഉപേക്ഷിക്കരുത്. അന്യദേശത്ത് പോകാനവസരം ഉണ്ടാവും. ജീവിതം മന്ദഗതി കൈക്കൊള്ളും. സഹിഷ്ണുത വർദ്ധിക്കും.
/indian-express-malayalam/media/media_files/2025/10/23/october-month-revathy-ga-03-2025-10-23-11-31-26.jpg)
ഉത്രട്ടാതി
ശനി ജന്മനക്ഷത്രത്തിൽ നിന്നും മാറുന്നത് താത്കാലികാശ്വാസത്തിന് കാരണമാകും. കുടുംബ ജീവിതത്താൽ സമ്മർദ്ദം കുറയും. മക്കളുടെ കാര്യത്താൽ സന്തോഷാനുഭവങ്ങൾ വന്നുചേരും. പുതിയ ഹ്രസ്വകാല കോഴ്സുകൾക്ക് ചേരാനായേക്കും. ആദിത്യൻ ഏഴിലും എട്ടിലും സഞ്ചരിക്കുകയിൽ തൊഴിൽ രംഗം അത്ര സംതൃപ്തി നൽകില്ല. സഹപ്രവർത്തകരിൽ നിന്നും സഹകരണം കുറയുന്നതാണ്.
/indian-express-malayalam/media/media_files/2025/10/23/october-month-revathy-ga-04-2025-10-23-11-31-26.jpg)
ഉത്രട്ടാതി
ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ അവസരങ്ങൾ ഉടൻ കിട്ടിയേക്കില്ല. ശുപാർശകൾ ഫലം കാണണമെന്നില്ല. ഒക്ടോബർ 20 ന് ശേഷം പരിശ്രമം ലക്ഷ്യം കാണാം. കലാപഠനത്തിന് സാധ്യത കാണുന്നു. തീർത്ഥാടനത്തിനുള്ള സാഹചര്യമുണ്ടാവും. പ്രണയികൾക്കിടയിലെ പിണക്കം തീർന്നേക്കും. വിവാഹാലോചനകൾ ശുഭതീരുമാനത്തിലെത്തും. സുഹൃത്തുക്കളുടെ പ്രോൽസാഹനം പ്രതീക്ഷിക്കാം.
/indian-express-malayalam/media/media_files/2025/10/23/october-month-revathy-ga-05-2025-10-23-11-31-26.jpg)
രേവതി
പാരമ്പര്യത്തിൽ അഭിമാനിക്കുന്ന സാഹചര്യങ്ങൾ ഉദയം ചെയ്യും. നിപുണയോഗം ബുദ്ധിയുണർന്ന് പ്രവർത്തിക്കാൻ സഹായിക്കും. സാമ്പത്തിക ഇടപാടുകളിൽ കരുതലുണ്ടാവണം. ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാനിടയുണ്ട്. പൂർവ്വിക സ്വത്ത് ഇപ്പോൾ വിൽക്കുന്നത് ലാഭകരമല്ലെന്നറിയും. സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയാൻ പുതുതലമുറയെ ആശ്രയിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/10/23/october-month-revathy-ga-06-2025-10-23-11-31-26.jpg)
രേവതി
കലാപ്രസ്ഥാനങ്ങളുമായി സഹകരിക്കും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർദ്ധിക്കുന്നതാണ്. അനർഹർക്ക് സ്ഥാനക്കയറ്റം കിട്ടുന്നതിൽ വിഷമിക്കും. മത്സരങ്ങളിൽ സ്വന്തം കഴിവ് മുഴുവനായും പ്രകടിപ്പിക്കാനായേക്കില്ല. സഹോദരരുടെ സഹായം ലഭിക്കാം. ദാമ്പത്യ ബന്ധത്തിൽ വിട്ടുവീഴ്ച അനിവാര്യമാണ്. മുടങ്ങിക്കിടന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കാൻ വഴിതുറക്കപ്പെടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us