/indian-express-malayalam/media/media_files/2025/10/20/october-moolam-ga-01-2025-10-20-10-52-25.jpg)
മൂലം
ആദിത്യനും ബുധനും പത്തിലും പതിനൊന്നിലും സഞ്ചരിക്കുന്നു. കാര്യവിജയമുണ്ടാവും. പുതിയ സംരംഭങ്ങൾ പുരോഗതിയിലേക്ക് നീങ്ങുന്നതാണ്. അധികാരികൾ അനുകൂല നിലപാടുകൾ കൈക്കൊള്ളും. സാമ്പത്തികമായ സമ്മർദ്ദങ്ങൾക്ക് അയവുണ്ടാവും. പ്രോജക്ടുകൾ പൂർത്തിയാക്കും. വിദ്യാഭ്യാസത്തിൽ ദിശാബോധം തെളിയും. പുതുവാഹനം വാങ്ങുന്നതാണ്.
/indian-express-malayalam/media/media_files/2025/10/20/october-moolam-ga-02-2025-10-20-10-52-25.jpg)
മൂലം
ഭൂമി സംബന്ധിച്ച വ്യവഹാരത്തിൽ അനുകൂലവിധി പ്രതീക്ഷിക്കാം. പ്രായോഗിക പരിചയം പലപ്പോഴും കാര്യവിജയത്തിന് കാരണമാകുന്നതാണ്. കുടുംബ ബന്ധങ്ങളിൽ സംതൃപ്തി ഭവിക്കും. ബന്ധുതർക്കങ്ങൾ പരിഹരിക്കുന്നതിൽ ജാഗ്രത വേണം. വ്യാഴം ഏഴാം ഭാവത്തിൽ നിന്നും അഷ്ടമത്തിലേക്ക് മാറുകയാൽ ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നു വരാം.
/indian-express-malayalam/media/media_files/2025/10/20/october-moolam-ga-03-2025-10-20-10-52-25.jpg)
പൂരാടം
സ്വതസ്സിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. സമൂഹത്തിൽ സ്വാധീനശക്തി ഉയരും. തൊഴിൽ തേടുന്നവർക്ക് അവസരം സംജാതമാകുന്നതാണ്. പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കും. നിലവിലെ തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബിസിനസ്സിൽ പരിഷ്കാരങ്ങളും കാലോചിതമായ മാറ്റങ്ങളും വരുത്തുന്നതിന് ഉദ്യമിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/10/20/october-moolam-ga-04-2025-10-20-10-52-25.jpg)
പൂരാടം
വായ്പാസഹായം പ്രയോജനപ്പെടുത്തും. പരിചയസമ്പന്നരുടെ അഭിപ്രായം സ്വീകരിക്കും. ഗവേഷണം, ശാസ്ത്രരംഗം എന്നിവയിൽ താത്പര്യം കൂടുന്നതാണ്. ഗാർഹികമായി സ്വസ്ഥതയുണ്ടാവും. വ്യാഴമാറ്റം അഷ്ടമത്തിലേക്കാണ്. എന്നാൽ ഉച്ചരാശിയിലേക്കാണ് എന്നത് ഗുണകരമാവും. ഭൂമിയിൽ നിന്നും ആദായം വർദ്ധിക്കും. മക്കളുടെ കാര്യത്തിൽ ശുഭം പ്രതീക്ഷിക്കാം.
/indian-express-malayalam/media/media_files/2025/10/20/october-moolam-ga-05-2025-10-20-10-52-25.jpg)
ഉത്രാടം
ധനുക്കൂറുകാർക്ക് ആദിത്യൻ പത്തിലും പതിനൊന്നിലും സഞ്ചരിക്കുന്നത് അനുകൂലമാണ്. തൊഴിൽ രംഗത്ത് സ്വച്ഛത പ്രതീക്ഷിക്കാം. പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാനാവും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. ചെറുകിട സംരംഭങ്ങൾ വളരുന്നതാണ്. മകരക്കൂറുകാർക്ക് കുടുംബത്തിൻ്റെ സർവ്വാത്മനാ ഉള്ള പിന്തുണയുണ്ടാവും. തൽകാലം നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് ഉചിതമാവില്ല.
/indian-express-malayalam/media/media_files/2025/10/20/october-moolam-ga-06-2025-10-20-10-52-25.jpg)
ഉത്രാടം
കടബാധ്യതകൾ വർദ്ധിക്കാതിരിക്കാൻ കരുതലുണ്ടാവണം. വാടകവീട് മാറേണ്ടി വരാം. മകളുടെ വിവാഹക്കാര്യത്തിൽ നല്ല തീരുമാനം വരാം. സ്വതന്ത്ര നിലപാടുകൾ സംഘടനയിൽ ചോദ്യചെയ്യപ്പെടും. കലാപ്രവർത്തനത്തിന് ക്രമേണ അവസരം ലഭിക്കുന്നതാണ്. പ്രണയികൾക്ക് മാസത്തിൻ്റെ രണ്ടാം പകുതിക്കുമേൽ ഗുണകാലമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us