/indian-express-malayalam/media/media_files/2025/10/17/october-month-atham-ga-01-2025-10-17-11-22-30.jpg)
അത്തം
ജന്മത്തിൽ ആദിത്യൻ സഞ്ചരിക്കുകയാൽ ആലസ്യം, അലച്ചിൽ, വിഭവനാശം ഇവയുണ്ടാവും. മനസ്സന്തോഷം കുറയാം. ചൊവ്വ രണ്ടിൽ സഞ്ചരിക്കുന്നതുമൂലം വാക്കിന് പാരുഷ്യമേകും. പറഞ്ഞത് തെറ്റായി മനസ്സിലാക്കപ്പെടാം. ശത്രുക്കളെ സൃഷ്ടിക്കാനുമിടയുണ്ട്. തൊഴിൽ വളർച്ചക്ക് സാമാന്യമായ സാഹചര്യങ്ങളും അവസരങ്ങളും പ്രതീക്ഷിച്ചാൽ മതിയാകും. പഠനത്തിൽ ശ്രദ്ധയുണ്ടാവും.
/indian-express-malayalam/media/media_files/2025/10/17/october-month-atham-ga-02-2025-10-17-11-22-30.jpg)
അത്തം
പ്രബന്ധ രചന പൂർത്തിയാക്കും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചേക്കില്ല. ഒക്ടോബർ 18 ന് വ്യാഴം പതിനൊന്നാൽ വരുന്നതിനാൽ ഭൗതികമായി മെച്ചം വരും ധനാഗമമാർഗങ്ങൾ കൂടുതലായി തുറന്നുകിട്ടാം. അർഹത അംഗീകരിക്കപ്പെടും. സഹപ്രവർത്തകരുടെ പിൻതുണ ലഭിക്കും. കുടുംബസുഖം പ്രതീക്ഷിക്കാം. പ്രിയജനങ്ങളുമായി ബന്ധം പുനസ്ഥാപിക്കാനാവും.
/indian-express-malayalam/media/media_files/2025/10/17/october-month-atham-ga-03-2025-10-17-11-22-30.jpg)
ചിത്തിര
ബന്ധങ്ങൾ നിലനിർത്താൻ സാധിക്കുന്നതാണ്. ഉറ്റവരുടെ പിന്തുണ കിട്ടും. പല പ്രവൃത്തികളിലും ഒരേകാലത്ത് ഏർപ്പെടും. എന്നാൽ അർഹതയുള്ള പ്രതിഫലം കിട്ടുകയില്ല. ബിസിനസ്സിൽ കുറച്ചൊക്കെ ഉയർച്ചയുണ്ടാവും. വായ്പകൾ ലഭിക്കാനും കാത്തിരിക്കേണ്ടതുണ്ട്. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്ന് ഒപ്പമുള്ളവർ കലഹിച്ചേക്കാം. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്.
/indian-express-malayalam/media/media_files/2025/10/17/october-month-atham-ga-04-2025-10-17-11-22-30.jpg)
ചിത്തിര
പഠനത്തിൽ ഉന്നമനം വന്നെത്തുന്നതാണ്. പുതിയ കോഴ്സുകളിൽ ചേരാനാവും. ഗാർഹികമായി സാമാന്യമായ സംതൃപ്തി പ്രതീക്ഷിച്ചാൽ മതിയാകും. മകൻ്റെ ജോലിക്കാര്യത്താൽ ശുപാർശ ഫലിച്ചേക്കാം. മകൾക്ക് കലാപരിശീലനത്തിന് അവസരം നൽകും. പണയത്തിലിരിക്കുന്ന വസ്തുവിൻ്റെ വായ്പ തിരിച്ചടക്കാൻ ക്ലേശിക്കും. നവീന ഇലക്ട്രോണിക് ഉപകരണം വാങ്ങുന്നതാണ്.
/indian-express-malayalam/media/media_files/2025/10/17/october-month-atham-ga-05-2025-10-17-11-22-31.jpg)
ചോതി
കൃത്യനിഷ്ഠയിൽ വീഴ്ചവരാനിടയുണ്ട്. സമയബന്ധിതമായി ദൗത്യങ്ങൾ ഏറ്റെടുക്കുന്നത് കരുതലോടെ വേണം. ജന്മഭാവത്തിൽ ചൊവ്വയും പന്ത്രണ്ടിലും ജന്മരാശിയിലും ആദിത്യനും സഞ്ചരിക്കുകയാൽ അലച്ചിൽ, ക്ഷോഭം, ദേഹക്ലേശം, വിഭവനാശം എന്നിവ സാധ്യതകൾ. നവസംരംഭങ്ങൾ ബാലാരിഷ്ടയുടെ പിടിയിലമരും. ആരോഗ്യജാഗ്രത അനിവാര്യം. കുടുംബത്തിൻ്റെ സഹകരണം കുറയും.
/indian-express-malayalam/media/media_files/2025/10/17/october-month-atham-ga-06-2025-10-17-11-22-31.jpg)
ചോതി
ഉല്പന്നങ്ങൾക്ക് മോഹവില നൽകി വാങ്ങേണ്ട സാഹചര്യം ഉദിക്കാം. വ്യാപാര/ തൊഴിൽ കരാറുകൾ ഒപ്പിടുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കേണ്ടതുണ്ട്. സ്വജന പക്ഷപാതം ആരോപിക്കപ്പെടാം. ഭോഗസുഖം ഭവിക്കാം. പ്രണയിനുഭവങ്ങൾ കുറയില്ല. ആഡംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. വ്യാഴം പത്താം ഭാവത്തിൽ മാറുന്നതു തൊഴിലിൽ സമ്മിശ്ര ഫലങ്ങൾക്ക് കാരണമാകുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.