/indian-express-malayalam/media/media_files/2025/10/13/october-ashwathy-ga-01-2025-10-13-12-28-54.jpg)
അശ്വതി
ആദിത്യൻ 6,7 രാശികളിൽ സഞ്ചരിക്കുന്നതിനാൽ ഗുണാനുഭവങ്ങളുണ്ടാവുന്നതാണ്. തൊഴിലിടത്തിൽ വളർച്ച പ്രതീക്ഷിക്കാം. കാലത്തിനൊപ്പം സഞ്ചരിക്കുന്നതിൽ മിടുക്കുകാട്ടും. വേതന വർദ്ധനവ്/ അധികവരുമാനം / പദവിക്കയറ്റം ഇവ സാധ്യതകളാണ്. എതിർപ്പുകളെ തമസ്ക്കരിക്കും. വ്യാഴം മൂന്നാം ഭാവത്തിൽ നിന്നും നാലാം ഭാവത്തിലേക്ക് മാറുകയാൽ മാസത്തിൻ്റെ മൂന്നാം പകുതിയിൽ ഗൃഹസമാധാനമുണ്ടാവും.
/indian-express-malayalam/media/media_files/2025/10/13/october-ashwathy-ga-02-2025-10-13-12-28-54.jpg)
അശ്വതി
വാഹനം പുതിയത് വാങ്ങാനിടയുണ്ട്. വീടിൻ്റെ പുതുക്കിപ്പണി പൂർത്തിയാക്കി കയറിത്താമസിക്കാനാവും. യാത്രകൾ വർദ്ധിക്കാം. അവയാൽ ഗുണം വരാം. മാനസികാരോഗ്യം മെച്ചപ്പെടുന്നതാണ്. ചൊവ്വ മാസാന്ത്യം വരെ ഏഴാം ഭാവത്തിൽ സഞ്ചാരം തുടരുകയാൽ പ്രണയാനുഭവങ്ങൾ ശിഥിലമായേക്കും. കൂട്ടുബിസിനസ്സുകൊണ്ട് മെച്ചം ഉണ്ടാവണമെന്നില്ല. വിദേശയാത്രകൾക്ക് അപ്രതീക്ഷിത തടസ്സം വരാവുന്നതാണ്.
/indian-express-malayalam/media/media_files/2025/10/13/october-ashwathy-ga-03-2025-10-13-12-28-54.jpg)
ഭരണി
ഗ്രഹങ്ങൾ സമ്മിശ്ര ഫലങ്ങൾ നൽകുന്ന കാലമാണ്. ഇഷ്ടഭാവത്തിലാണ് രാഹുവും ഒക്ടോബർ 17 വരെ ആദിത്യനും. തൊഴിൽരംഗത്ത് വലിയ തടസ്സങ്ങളോ ക്ലേശങ്ങളോ വരാനിടയില്ല. സ്വന്തം വാക്കുകൾക്ക് ആദരം ലഭിക്കുന്നതായിരിക്കും. അനുകൂലമായ സ്ഥലംമാറ്റം, ഇഷ്ടപ്പെട്ട ഷിഫ്റ്റിൽ തുടരൽ എന്നിവയുണ്ടാവും. ശനിയ്ക്ക് വക്രത തുടരുകയാൽ ഇടയ്ക്കിടെ യാത്രകളുണ്ടാവും. ദേഹക്ലേശം ഭവിക്കാം.
/indian-express-malayalam/media/media_files/2025/10/13/october-ashwathy-ga-04-2025-10-13-12-28-54.jpg)
ഭരണി
നക്ഷത്രാധിപനായ ശുക്രൻ്റെ നീചസ്ഥിതി ആത്മവിശ്വാസം തകരാൻ കാരണമാകുന്നതാണ്. ഒപ്പം ഏഴാം ഭാവത്തിൽ തുടരുന്ന ചൊവ്വയുടെ 'നെഗറ്റീവ് ഇൻഫ്ളുവൻസും' കൂടിയാവുമ്പോൾ പ്രണയത്തിൽ സ്വസ്ഥതയുണ്ടാവില്ല. ദാമ്പത്യത്തിൽ പിണക്കങ്ങൾ കൂടുകയും ഇണക്കങ്ങൾ കുറയുകയും ചെയ്യും. സാമ്പത്തിക ഞെരുക്കമുണ്ടാവില്ല. സുഹൃൽബന്ധം ഗുണപ്രദമാവാം. ബന്ധുത്വത്താൽ ആശ്വാസം ഭവിക്കും.
/indian-express-malayalam/media/media_files/2025/10/13/october-ashwathy-ga-05-2025-10-13-12-28-54.jpg)
കാർത്തിക
ഉന്മേഷം വ്യക്തിത്വത്തിലും തൊഴിലിലും തെളിയും. ആസൂത്രണ മികവ് അംഗീകരിക്കപ്പെടും. തടസ്സങ്ങൾ സ്വയം വിലകും. ചിലതൊക്കെ തട്ടിത്തെറിപ്പിക്കാനും ഉത്സാഹമുണ്ടാവും. കരുത്തറിയിക്കാനായേക്കും. വ്യാപാരതന്ത്രങ്ങൾ ഫലവത്താകും. പരസ്യം പ്രയോജനം ചെയ്യും. ഗൗരവമുള്ള വിഷയങ്ങളിൽ സഹപ്രവർത്തകരുമായി ചർച്ചയ്ക്ക് തയ്യാറാകും. ആദിത്യൻ അനുകൂലമാവുകയാൽ അധികാരികൾ സൗഹാർദ്ദം കൈക്കൊള്ളും.
/indian-express-malayalam/media/media_files/2025/10/13/october-ashwathy-ga-06-2025-10-13-12-28-54.jpg)
കാർത്തിക
വാസസ്ഥാനം മോടിപിടിപ്പിക്കുന്നതാണ്. വിദ്യാർത്ഥികൾ അലസരാവാനിടയുണ്ട്. രക്ഷാകർത്താക്കൾ ശ്രദ്ധവെക്കേണ്ടതാണ്. ചെറുപ്പക്കാർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനാവും. പ്രണയ കാര്യത്തിൽ ഇടക്കിടെ ഉൽക്കണ്ഠ വരാവുന്നതാണ്. ദാമ്പത്യത്തിൽ അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കും. ആരോഗ്യപരമായി കരുതലുണ്ടാവണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.