scorecardresearch

October 22 - October 28, 2023: വാരഫലം, മൂലം മുതൽ രേവതി വരെ: Weekly Horoscope, Astrological Predictions

October 22 - October 28, 2023, Weekly Horoscope Astrological Predictions Moolam to Revathi: മൂലം മുതൽ രേവതി വരെയുള്ളവരുടെ വാരഫലമിങ്ങനെ

October 22 - October 28, 2023, Weekly Horoscope Astrological Predictions Moolam to Revathi: മൂലം മുതൽ രേവതി വരെയുള്ളവരുടെ വാരഫലമിങ്ങനെ

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope | ജ്യോതിഷം

വാരഫലം, മൂലം മുതൽ രേവതി വരെ

October 22 - October 28, 2023, Weekly Horoscope Astrological Predictions Moolam to Revathi: സൂര്യൻ തുലാം രാശിയിൽ നീചാവസ്ഥയിൽ, ചിത്തിര, ചോതി ഞാറ്റുവേലകളിലൂടെ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിൽ അഷ്ടമി മുതൽ പൗർണമി വരെയുള്ള തിഥികളിലൂടെയും ഉത്രാടം മുതൽ രേവതി / അശ്വതി വരെയുള്ള നക്ഷത്രങ്ങളിലൂടെയും സഞ്ചരിക്കുന്നു. ഒക്ടോബർ 28 ന് ശനി രാത്രി പൗർണമിയും അശ്വതി നക്ഷത്രത്തിൽ ചന്ദ്രഗ്രഹണവും സംഭവിക്കുന്നുണ്ട് എന്നതും പ്രസ്താവ്യമാണ്.

Advertisment

ബുധൻ തുലാം രാശിയിൽ സഞ്ചരിക്കുന്നു. പക്ഷേ ബുധമൗഢ്യം തുടരുകയാണ്. ചൊവ്വയും തുലാം രാശിയിൽ തന്നെയുണ്ട്, അതും മൗഢ്യത്തോടെ. ശുക്രൻ ചിങ്ങം രാശിയിൽ തുടരുന്നു. ശനി കുംഭം രാശിയിൽ വക്രഗതിയിലാണ്. അവിട്ടം നാലാം പാദത്തിലായാണ് സഞ്ചാരം. വ്യാഴം വക്രഗതിയിൽ, ഭരണി നക്ഷത്രത്തിലുമാണ്.

രാഹു, മേടം രാശിയിൽ അശ്വതി നക്ഷത്രത്തിന്റെ ആരംഭബിന്ദുവിനടുത്തും കേതു തുലാം രാശിയിൽ ചിത്തിര മൂന്നാം പാദത്തിന്റെ തുടക്കത്തിലും ആണ്. ഒക്ടോബർ 30 ന് രാഹു, മേടത്തിൽ നിന്നും മീനത്തിലേക്കും, കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും അപസവ്യഗതിയായി പകരുന്നതിന്റെ
തൊട്ടു മുന്നിലുള്ള ദിവസങ്ങളാകയാൽ രാഹു-കേതുക്കളുടേത് രാശിസന്ധിയിലെ സ്ഥിതിയാണ്.

ഞായർ, തിങ്കൾ ദിവസങ്ങൾ മിഥുനക്കൂറുകാരുടേയും ചൊവ്വ, ബുധൻ ദിവസങ്ങൾ കർക്കടകക്കൂറുകാരുടേയും, വ്യാഴം, വെള്ളി ദിവസങ്ങൾ ചിങ്ങക്കൂറുകാരുടേയും അഷ്ടമരാശിക്കൂറ് ദിവസങ്ങളാണ്. ശനിയാഴ്ച മുതൽ കന്നിക്കൂറുകാരുടെ അഷ്ടമരാശി തുടങ്ങുകയുമാണ്. ഏറ്റവും കൂടുതൽ കരുതൽ വേണ്ട ദിവസങ്ങളാണ് അഷ്ടമരാശിക്കൂറ് ദിവസങ്ങൾ എന്നത് ഓർക്കുമല്ലോ?

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്.

മൂലം

നേട്ടങ്ങൾക്കും ഗുണാനുഭവങ്ങൾക്കും മുൻതൂക്കം കിട്ടുന്ന വാരമാണ്. കർമ്മഭാവാധിപതി ലാഭഭാവത്തിൽ നിൽക്കുകയാൽ ചെയ്യുന്ന തൊഴിൽ എന്തു തന്നെയായാലും അതിൽ സന്തോഷവും സംതൃപ്തിയും കൈവരിക്കും. ദൗത്യങ്ങൾ തടസ്സം കൂടാതെ പൂർത്തിയാക്കും. ശാസ്ത്രം, മാധ്യമം, നീതിന്യായം, ഗവേഷണം, അധ്യാപനം തുടങ്ങിയ മേഖലകളിലുള്ളവർക്ക് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കും. ദാമ്പത്യജീവിതം ആഹ്ളാദകരമാവുന്നതാണ്. വാരാന്ത്യത്തിൽ മാനസികോന്മേഷം കുറയാം.

പൂരാടം

താത്വികമായും പ്രായോഗികമായും തന്റെ പക്ഷത്താണ് ന്യായം എന്ന് ഒപ്പമുള്ളവരെക്കൊണ്ട് പറയിക്കത്തക്കവിധം പ്രവർത്തനങ്ങൾ നടത്തും. കൂടുതൽ അദ്ധ്വാനിക്കും. അതനുസരിച്ച് നേട്ടങ്ങൾ ഉണ്ടാവും. ധനപരമായി വളരെ മെച്ചമുണ്ടാകുന്ന വാരമാണ്. കലാപ്രവർത്തനത്തിനും സമയം കണ്ടെത്തും. പ്രണയികൾക്ക് സന്തോഷിക്കാനാവും. ഗാർഹിക / ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയേക്കും. ഭൂമിയിൽ നിന്നും ആദായം ഉണ്ടാകുന്നതാണ്. മക്കളെയോർത്ത് അഭിമാനിക്കാനാവും.

ഉത്രാടം

ജന്മനക്ഷത്രം തൊട്ട് വാരം ആരംഭിക്കുന്നു. മംഗളകർമ്മങ്ങളിലും വിരുന്നുകളിലും പങ്കെടുക്കും. ആത്മാഭിമാനം ഉയരുന്ന സന്ദർഭങ്ങൾ ഉണ്ടാകുന്നതാണ്. ധനുക്കൂറുകാർക്ക് നേട്ടങ്ങൾ വർദ്ധിക്കുന്നതാണ്. തൊഴിൽ വിപുലീകരിക്കാൻ ആവശ്യമായ മൂലധനം സ്വരൂപിക്കും. അധികാരികൾ അനുകൂല നിലപാടെടുക്കും. രാഷ്ട്രീയ പിന്തുണ നേടും. മകരക്കൂറുകാർക്ക് കാര്യങ്ങൾ മന്ദഗതിയിലാവും. ന്യായമായ ആവശ്യങ്ങൾ നടന്നു കിട്ടുന്നതാണ്.

തിരുവോണം

ക്ലേശകരമാവും, നേടാൻ എന്നു കരുതിയവ വേഗത്തിൽ കൈവരും. ലഘുത്വത്തോടെ സമീപിച്ചവ നേടുക എളുപ്പമല്ലെന്നും വരാം. നയതന്ത്രം, വീട്ടിലായാലും പുറമേയ്ക്കായാലും സൂക്ഷിച്ച് ഉപയോഗിക്കണം. സാമ്പത്തികമായി ശോച്യത പറയാനാവില്ല. മിക്ക ന്യായമായ ചെലവുകൾക്കും പണം വന്നെത്തും. ഉദ്യോസ്ഥർക്ക് മനസ്സില്ലാമനസ്സോടെ ചുമതലകൾ ഏറ്റെടുക്കേണ്ടി വരാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ നല്ല അനുഭവങ്ങൾ കൂടും. ആത്മവിശ്വാസം ഏറുന്നതാണ്.

അവിട്ടം

വെല്ലുവിളി പല രൂപത്തിലുണ്ടാവും. ഉള്ളിലും പുറത്തും എതിർപ്പുകൾ ഉയരാം. കരുനീക്കങ്ങൾ ശ്രദ്ധയോടെ വേണം. ജീവിതം പുരോഗതിയുടെ പാതയിൽ തന്നെയാവും. പക്ഷേ ആഗ്രഹിച്ച വിധത്തിലാണോ എന്നതിൽ സംശയം വരാം. കരാറുകൾ നേടാനുള്ള ശ്രമം വിജയിച്ചേക്കും. ഫ്രാഞ്ചൈസി പോലുള്ള ഏർപ്പാടുകളിൽ നിന്നും ധനാഗമം ഉണ്ടാവുന്നതാണ്. മിതവ്യയം ശീലമാക്കേണ്ടതാണ്. ഊഹക്കച്ചവടത്തിലും ഭാഗ്യപരീക്ഷണങ്ങളിലും വിജയിക്കണമെന്നില്ല. മക്കളുടെ കാര്യങ്ങൾക്കായി യാത്രകൾ ഉണ്ടായേക്കും.

ചതയം

ഗുണം, ദോഷം, സമ്മിശ്രം എന്നിങ്ങനെ അനുഭവങ്ങൾ മാറി മാറി വരുന്ന ആഴ്ചയാണ്. മനസ്സും ചഞ്ചലമായിക്കൊണ്ടിരിക്കും. ഒമ്പതാം ഭാവത്തിൽ പാപഗ്രഹങ്ങളുടെ തേർവാഴ്ചയാണ്. ഭാഗ്യം, കപ്പിനും ചുണ്ടിനുമിടയിൽ വഴുതാം. ഉപാസനകൾ മുടങ്ങാം. നല്ലകാര്യങ്ങൾ നടന്നുകിട്ടുക എളുപ്പമല്ല. പിതാവിന്റെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. സർക്കാർ കാര്യങ്ങൾ നടന്നുകിട്ടാൻ വലിയ പരിശ്രമം വേണ്ടി വന്നേക്കാം. കച്ചവടത്തിൽ ലാഭം പ്രതീക്ഷിച്ചത്ര ഉണ്ടാവില്ല. കുടുംബജീവിതത്തിലും ആരോഗ്യകാര്യത്തിലും കരുതലുണ്ടാവണം.

പൂരൂരുട്ടാതി

കുംഭം - മീനം കൂറുകാരായ പൂരൂരുട്ടാതി നാളുകാർക്ക് ഒരുപോലെ ലാഭവും നഷ്ടവും മാറി മാറി അനുഭവത്തിൽ വരും. പ്രിയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ കഴിയുന്നതാണ്. ബന്ധുക്കൾ പിണക്കം മറന്ന് ഇണങ്ങിയേക്കും. കുടുംബ വിഷയങ്ങളിൽ അധികാരം പ്രയോഗിക്കും. ഗൃഹനിർമ്മാണം മെല്ലെയായേക്കും. സ്വന്തം തൊഴിൽ പുഷ്ടിപ്പെടുത്താനുള്ള മാർഗങ്ങൾ ഗാഢമായി വിചിന്തനം ചെയ്യും. വാഹനം ഏറ്റവും കരുതലോടെ ഉപയോഗിക്കണം. ആഢംബര കാര്യങ്ങൾക്ക് കടം വാങ്ങിയേക്കും. മനസ്സിന്റെ ശക്തി ദുർബലമാവാതെ നോക്കേണ്ടതുണ്ട്.

ഉത്രട്ടാതി

ചൊവ്വാഴ്ചവരെ നേട്ടങ്ങൾക്കാവും ആധിക്യം. കിട്ടാക്കടങ്ങൾ ഭാഗികമായെങ്കിലും വന്നുചേരും. തൊഴിലിടത്തിൽ ആദരം വർദ്ധിക്കും. തൊഴിൽ തേടുന്നവരും മറ്റും അഭിമുഖങ്ങളിൽ നന്നായി ശോഭിക്കുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ചെലവേറാം. കുടുംബാംഗങ്ങളോട് കലഹിക്കാനിടയുണ്ട്. പ്രയോജനപ്രദമല്ലാത്ത കാര്യങ്ങളിൽ ഏർപ്പെടും. വെള്ളിയും ശനിയും മനശ്ശാന്തിയുണ്ടാവുന്നതാണ്. സദ്വാർത്തകൾ കേൾക്കും. ആഗ്രഹിച്ച വസ്തുക്കൾ സമ്മാനമായി ലഭിക്കാനിടയുണ്ട്.

രേവതി

തീരുമാനങ്ങൾ പലത് കൈക്കൊള്ളും. പക്ഷേ അവയിൽ മിക്കതും അപ്രായോഗികമാവും. ചില ഗുണാനുഭവങ്ങൾ വന്നുചേരും. പക്ഷേ അവ നിലനിർത്താൻ ക്ലേശിക്കുന്നതാണ്. ഉപരിപഠനത്തിനോ ചെറിയ കാലയളവിലേക്കുള്ള കോഴ്സുകളിലേക്കോ ചേരാനായേക്കും. പുതുസംരംഭങ്ങൾക്ക് കാലം തീർത്തും അനുകൂലമല്ല. ഉദ്യോഗസ്ഥർക്ക് സമ്മർദ്ദമുള്ള ചില നിലപാടുകളും പ്രവർത്തനങ്ങളും കൈക്കൊള്ളേണ്ടതായി വരാം. അന്യനാടുകളിൽ കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നതാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: