scorecardresearch

October 22 - October 28, 2023: വാരഫലം, മകം മുതൽ തൃക്കേട്ട വരെ: Weekly Horoscope, Astrological Predictions

October 22 - October 28, 2023, Weekly Horoscope Astrological Predictions Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുള്ളവരുടെ വാരഫലമിങ്ങനെ

October 22 - October 28, 2023, Weekly Horoscope Astrological Predictions Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുള്ളവരുടെ വാരഫലമിങ്ങനെ

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope | ജ്യോതിഷം

വാരഫലം, മകം മുതൽ തൃക്കേട്ട വരെ

October 22 - October 28, 2023, Weekly Horoscope Astrological Predictions Makam to Thrikketta: സൂര്യൻ തുലാം രാശിയിൽ നീചാവസ്ഥയിൽ, ചിത്തിര, ചോതി ഞാറ്റുവേലകളിലൂടെ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിൽ അഷ്ടമി മുതൽ പൗർണമി വരെയുള്ള തിഥികളിലൂടെയും ഉത്രാടം മുതൽ രേവതി / അശ്വതി വരെയുള്ള നക്ഷത്രങ്ങളിലൂടെയും സഞ്ചരിക്കുന്നു. ഒക്ടോബർ 28 ന് ശനി രാത്രി പൗർണമിയും അശ്വതി നക്ഷത്രത്തിൽ ചന്ദ്രഗ്രഹണവും സംഭവിക്കുന്നുണ്ട് എന്നതും പ്രസ്താവ്യമാണ്.

Advertisment

ബുധൻ തുലാം രാശിയിൽ സഞ്ചരിക്കുന്നു. പക്ഷേ ബുധമൗഢ്യം തുടരുകയാണ്. ചൊവ്വയും തുലാം രാശിയിൽ തന്നെയുണ്ട്, അതും മൗഢ്യത്തോടെ. ശുക്രൻ ചിങ്ങം രാശിയിൽ തുടരുന്നു. ശനി കുംഭം രാശിയിൽ വക്രഗതിയിലാണ്. അവിട്ടം നാലാം പാദത്തിലായാണ് സഞ്ചാരം. വ്യാഴം വക്രഗതിയിൽ, ഭരണി നക്ഷത്രത്തിലുമാണ്.

രാഹു, മേടം രാശിയിൽ അശ്വതി നക്ഷത്രത്തിന്റെ ആരംഭബിന്ദുവിനടുത്തും കേതു തുലാം രാശിയിൽ ചിത്തിര മൂന്നാം പാദത്തിന്റെ തുടക്കത്തിലും ആണ്. ഒക്ടോബർ 30 ന് രാഹു, മേടത്തിൽ നിന്നും മീനത്തിലേക്കും, കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും അപസവ്യഗതിയായി പകരുന്നതിന്റെ
തൊട്ടു മുന്നിലുള്ള ദിവസങ്ങളാകയാൽ രാഹു-കേതുക്കളുടേത് രാശിസന്ധിയിലെ സ്ഥിതിയാണ്.

ഞായർ, തിങ്കൾ ദിവസങ്ങൾ മിഥുനക്കൂറുകാരുടേയും ചൊവ്വ, ബുധൻ ദിവസങ്ങൾ കർക്കടകക്കൂറുകാരുടേയും, വ്യാഴം, വെള്ളി ദിവസങ്ങൾ ചിങ്ങക്കൂറുകാരുടേയും അഷ്ടമരാശിക്കൂറ് ദിവസങ്ങളാണ്. ശനിയാഴ്ച മുതൽ കന്നിക്കൂറുകാരുടെ അഷ്ടമരാശി തുടങ്ങുകയുമാണ്. ഏറ്റവും കൂടുതൽ കരുതൽ വേണ്ട ദിവസങ്ങളാണ് അഷ്ടമരാശിക്കൂറ് ദിവസങ്ങൾ എന്നത് ഓർക്കുമല്ലോ?

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്.

മകം

പല നിലയ്ക്കും അനുകൂലമായ വാരമാണ്. സഹായ വാഗ്ദാനങ്ങൾ നിറവേറപ്പെടാം. കുടുംബാംഗങ്ങൾക്കിടയിൽ നിലനിന്ന പ്രശ്നങ്ങൾക്ക് മുഖം നോക്കാതെ പരിഹാരം കൈക്കൊള്ളും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ നിർലോഭമായ പിന്തുണ ലഭിക്കുന്നതാണ്. ചെറുകിട കച്ചവടക്കാർക്ക് പ്രതീക്ഷിച്ചതിലും ലാഭം വന്നെത്തും. നിയമപ്രശ്നങ്ങളിൽ നേരിയ മുൻതൂക്കം കിട്ടും. വാസനാശാലികൾ ആയിട്ടുള്ള വിദ്യാർത്ഥികൾക്ക് കലാപഠനം തുടങ്ങുവാൻ അവസരം ഉണ്ടാകുന്നതാണ്.

പൂരം

കുട്ടിക്കാലം ചെലവഴിച്ച നാടോ വീടോ സന്ദർശിക്കും. ബാല്യകാല സുഹൃത്തുക്കളെ കാണാനാവും.
ജീവിതനിലവാരം മെച്ചപ്പെടും. സാമ്പത്തികമായി തരക്കേടില്ലാത്ത വാരമാണ്. ചെലവും ഉണ്ടാകും. ആഢംബര വസ്തുക്കൾ / ഗൃഹോപകരണങ്ങൾവാങ്ങാൻ കഴിയും. ഭോഗസുഖം ഭവിക്കും. അധികാരികളുടെ അനുകൂലതയുണ്ടാവും. രാഷ്ട്രീയ പ്രതിയോഗികളുടെ ഉപജാപം തിരിച്ചറിയും. ഗാർഹിക പ്രശ്നങ്ങളിൽ ബന്ധുക്കളുടെ അകമഴിഞ്ഞ പിന്തുണ കൈവരുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയും. സാഹസങ്ങൾ ഒഴിവാക്കുന്നത് ഉത്തമം.

ഉത്രം

'പിന്നീടുചെയ്യാം' എന്ന് മാറ്റിവെച്ച കാര്യങ്ങൾ പൂർത്തിയാക്കും. ഉദ്യോഗസ്ഥർ പുതിയ ചുമതലകൾ ഏറ്റെടുക്കും. നവസംരംഭങ്ങൾ ആശാവഹമായിത്തന്നെ മുന്നോട്ടു പോകും. നവമാധ്യമങ്ങളിൽ കൂടുതൽ 'പിൻതുടർച്ചക്കാരെ' ലഭിച്ചേക്കും. സക്രിയമായ ഇടപെടലുകൾക്ക് അംഗീകാരം കിട്ടുന്നതാണ്. സാഹിത്യകാരന്മാർക്ക് കലാപ്രവർത്തനം കൊണ്ട് മെച്ചമുണ്ടാകും. പുതിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാതിരിക്കുകയാവും അഭികാമ്യം.

അത്തം

സംവാദങ്ങളിലും ചർച്ചകളിലും പങ്കെടുക്കും. മനസ്സിനെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കിട്ടിയേക്കും. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം കലാവിഷയങ്ങളിൽ പരിശീലനവും ലഭിച്ചേക്കാം. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികൾക്ക് കാലതാമസം വരുന്നതാണ്. പിതാവിന്റെ ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ വേണം. ധനപരമായി അനുഭവപ്പെട്ടിരുന്ന ഞെരുക്കം കുറഞ്ഞുതുടങ്ങുന്നതാണ്. പ്രത്യുല്പന്നമതിത്വം കൊണ്ട് പ്രശ്നങ്ങളിൽ നിന്നും പുറത്തുകടക്കും.
വാരാന്ത്യത്തിന് മേന്മ കുറയാം.

ചിത്തിര

സമ്മിശ്രമായ അനുഭവങ്ങൾക്കാവും മുൻതൂക്കം. മാനസിക പിരിമുറുക്കം കൂടുന്നതാണ്. വീട്ടുകാര്യങ്ങളിൽ ചിലത് അപരിഹൃതമായി തുടർന്നേക്കും. മക്കളുടെ കാര്യത്തിൽ ചില നേരിയ ഇച്ഛാഭംഗങ്ങൾ വന്നേക്കാം. പണക്കഷ്ടത്തിന് കുറച്ചൊന്ന് അയവ് വന്നേക്കും. ന്യായമായ ആവശ്യങ്ങൾ മിക്കതും ഒരുവിധം നടന്നുകൂടും. മത്സരങ്ങളിൽ വിജയ പ്രതീക്ഷ നിലനിർത്താൻ കഴിയുന്നതാണ്. പരുഷവാക്കുകൾ പറയേണ്ട സാഹചര്യങ്ങൾ വന്നാൽ അത്ഭുതപ്പെടാനില്ല. വിനോദപരിപാടികളിൽ പങ്കെടുത്തേക്കും.

ചോതി

പന്ത്രണ്ടിലും ജന്മത്തിലും ആയി സൂര്യനും കുജനും കേതുവും സഞ്ചരിക്കുകയാൽ മനസ്സമാധാനം കിട്ടാക്കനിയാവും. ചന്ദ്രന്റെ 4,5 രാശികളിലെ സഞ്ചാരവും ദേഹ-മനക്ലേശങ്ങൾക്ക് ഇടവരുത്തും. കഴിവതും ക്ഷമയും സഹിഷ്ണുതയും പുലർത്തുക. പുതുസംരംഭങ്ങൾക്കോ മുതൽമുടക്കിനോ ഗ്രഹാനുകൂല്യം ഇല്ല. ദിവസ വേതനക്കാർക്ക് ഗുണമുണ്ടാകുന്നതാണ്. സാധാരണച്ചെലവുകൾക്ക് പണം വന്നു ചേരും. പതിനൊന്നിലെ ശുക്രസ്ഥിതി ചില മോഹങ്ങളെ ഉണർത്തും. അനുരാഗികൾക്ക് ഹൃദയൈക്യം ഭവിക്കാം. വാരാന്ത്യദിനങ്ങളിൽ ഗുണമേറുന്നതാണ്.

വിശാഖം

ചിന്തയും വാക്കും പ്രവൃത്തിയും സമന്വയിപ്പിക്കുന്നതിൽ ക്ലേശിക്കും. ലക്ഷ്യത്തിൽ നിന്നും ഇടയ്ക്ക് തെന്നിമാറാം. അനാവശ്യമായേക്കാവുന്ന കാര്യങ്ങൾക്കായി സമയവും ഊർജ്ജ്വവും പാഴാക്കാം. വസ്തുക്കളുടെ, വിഷയങ്ങളുടെ ഗുരുലഘുത്വങ്ങൾ ചിലപ്പോൾ തെറ്റിദ്ധരിച്ചേക്കാം. ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്നും സമ്മർദ്ദമേറും. ഗാർഹികമായ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിയുന്നതായി ജീവിതപങ്കാളി വിമർശിച്ചേക്കാം. വ്യാഴാഴ്ച മുതൽ കുറശ്ശേ കാര്യങ്ങൾക്ക് ഗുണപരമായ മാറ്റം വരാം. ന്യായമായ ആവശ്യങ്ങൾക്ക് പണം കൈവശമെത്തുന്നതാണ്.

അനിഴം

ആശയപരമായ അവ്യക്തത തുടരും. തീരുമാനം കൈക്കൊള്ളുന്നതിൽ സമ്മർദ്ദമുണ്ടാകുന്നതാണ്. പന്ത്രണ്ടിലെ പാപഗ്രഹാധിക്യം കാരണം ചെലവ് കൂടിക്കൊണ്ടിരിക്കും. യാത്രകൾ വർദ്ധിക്കുന്നതാണ്. എന്നാൽ എല്ലാ യാത്രയും ലക്ഷ്യം കാണുമെന്ന് പറയാനാവില്ല. ദേഹക്ലേശവും ഭവിച്ചേക്കും. മനസ്സിന്റെ ഏകാഗ്രത കുറയുന്നതിനാൽ ചെയ്തത് ശരിയോ തെറ്റോ എന്നത് അലട്ടലാവും. വീട്ടിൽ നിന്നും ഭാഗികമായ പിന്തുണ ലഭിച്ചേക്കാം. പുതിയ സംരംഭം തുടങ്ങുക അല്പം നീട്ടിവെക്കുകയാവും ഉചിതം. മക്കളുടെ ആവശ്യങ്ങൾ സാധിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതായിരിക്കും.

തൃക്കേട്ട

വ്യക്തമായ ലക്ഷ്യബോധവും നിരന്തര അദ്ധ്വാനവും ഏറ്റവും ആവശ്യമായ സന്ദർഭമാണ്.
ശ്രദ്ധ ചിതറാനും ആലസ്യം പിടികൂടാനും സാധ്യതയുള്ള ഗ്രഹസ്ഥിതിയാണിപ്പോൾ. പണം കിട്ടേണ്ടത് കിട്ടിയേക്കും. എന്നാൽ ചെലവ് നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ആരോഗ്യപരമായും നല്ല ജാഗ്രത വേണം. ഭാഗ്യനാഥനായ ചന്ദ്രന് പക്ഷബലം ഉള്ളതിനാൽ അർഹമായതും അനർഹമായതും ഒക്കെ അനുഭവത്തിൽ വന്നേക്കാം. അവ നിലനിർത്താൻ പ്രയത്നം അനിവാര്യമാണ്. നിലവിലെ ജോലി ഇപ്പോൾ വേണ്ടെന്ന് വെക്കുന്നത് അഭിലഷണീയമല്ല. കുടുംബത്തിന്റെ പിന്തുണ കുറയില്ല.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: