scorecardresearch

October 01- October 07, 2023: വാരഫലം, മകം മുതൽ തൃക്കേട്ട വരെ: Weekly Horoscope, Astrological Predictions

October 01- October 07, 2023: Weekly Horoscope Astrological Predictions Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുളളവരുടെ വാരഫലമിങ്ങനെ

October 01- October 07, 2023: Weekly Horoscope Astrological Predictions Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുളളവരുടെ വാരഫലമിങ്ങനെ

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope | ജ്യോതിഷം

വാരഫലം, മകം മുതൽ തൃക്കേട്ട വരെ

October 01- October 07, 2023: Weekly Horoscope Astrological Predictions Makam to Thrikketta: സൂര്യൻ കന്നിരാശിയിൽ അത്തം ഞാറ്റുവേലയിൽ. ചന്ദ്രൻ കൃഷ്ണ പക്ഷ ദ്വിതീയ മുതൽ നവമി വരെയുള്ള തിഥികളിലും അശ്വതി മുതൽ പുണർതം വരെയുള്ള നക്ഷത്രങ്ങളിലുമാണ്. ഒക്ടോബർ 1 ന് ശുകൻ ചിങ്ങം രാശിയിലേക്കും മൂന്നിന് ചൊവ്വ തുലാം രാശിയിലേക്കും ബുധൻ കന്നി രാശിയിലേക്കും സംക്രമിക്കുന്നു. ബുധന്റെ ഉച്ചരാശിയാണ് കന്നി. ബുധന് മൗഢ്യവും ഉണ്ട്.

Advertisment

കുംഭം രാശിയിൽ ശനിയും മേടം രാശിയിൽ വ്യാഴവും വക്രസഞ്ചാരത്തിലാണ്. രാഹുവും കേതുവും യഥാക്രമം മേടം-തുലാം രാശികളിൽ അപസവ്യഗതി തുടരുന്നു.

ഒക്ടോബർ 1, 2 തീയതികളിൽ കന്നിക്കൂറുകാർക്കും 3, 4 തീയതികളിൽ തുലാക്കൂറുകാർക്കും 5, 6 തീയതികളിൽ വൃശ്ചികക്കൂറുകാർക്കും ഏഴാം തീയതിയിൽ തുടങ്ങി അടുത്തവാരാദ്യം വരെ ധനുക്കൂറുകാർക്കും ചന്ദ്രാഷ്ടമം അഥവാ അഷ്ടമരാശിക്കൂറാണ്. അവരവരുടെ ജനിച്ച കൂറിന്റെ എട്ടാം രാശിയിൽ ചന്ദ്രൻ സഞ്ചരിക്കുന്ന രണ്ടേകാൽ ദിവസങ്ങളാണ് അഷ്ടമരാശിക്കൂറ്. പ്രായേണ ദോഷഫലങ്ങൾക്കും കർമ്മവിഘ്നത്തിനും ഇടവരാം. ജാഗ്രത പുലർത്തേണ്ട ദിവസങ്ങളാണവ.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രക്കാരുടെ വാരഫലം പരിശോധിക്കാം.

Advertisment

മകം

ഈയാഴ്ച നേട്ടങ്ങൾ തന്നെയാണ് അധികവും. ന്യായമായ ആഗ്രഹങ്ങൾ തടസ്സം കൂടാതെ നടന്നുകിട്ടും. സ്വന്തം തൊഴിലിനോട് അഭിമാനം തോന്നും. ആദായം വർദ്ധിക്കുന്നതാണ്. അലോസരങ്ങളൊന്നും തൊഴിലിടത്തെ ബാധിക്കുകയില്ല. കുടുംബ ജീവിതത്തിലും സംതൃപ്തിയുണ്ടാവും. ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുന്നതിനാൽ സുഖഭോഗങ്ങൾ അനുഭവത്തിൽ വരാം. കലാപ്രവർത്തകർക്ക് പ്രതിഭാ വിലാസം തെളിയിക്കാൻ അവസരമുണ്ടാകാം.

പൂരം

വാക്ചാതുര്യം ശ്രദ്ധേയമാകും. പഠനം, ഗവേഷണം എന്നിവയിൽ ഏകാഗ്രതയുണ്ടാവുന്നതാണ്. എതിർചേരിയിലിരുന്ന വർ പോലും പിന്തുണക്കുന്ന സാഹചര്യം വന്നെത്തും. ന്യായമായ കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാനാവശ്യമായ ധനം കൈവശമെത്തിച്ചേരും. പ്രണയികൾക്കിടയിൽ ഹൃദയൈക്യം ദൃഢമാകും. ദാമ്പത്യ ജീവിതത്തിൽ സുഖഭോഗങ്ങൾ വർദ്ധിക്കുന്നതാണ്. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കാം.

ഉത്രം

തടസ്സങ്ങളെ തട്ടിനീക്കി മുന്നോട്ട് നീങ്ങാൻ സാഹചര്യം സഞ്ജാതമാകുന്നതാണ്. തൊഴിലിൽ പുരോഗതി ദൃശ്യമാകും. സാമ്പത്തിക കാര്യങ്ങളിൽ അനുഭവപ്പെട്ടിരുന്ന പിരിമുറുക്കം മാറുന്നതായിരിക്കും. അഭിമുഖങ്ങളിലും മത്സരങ്ങളിലും വിജയിക്കാൻ സാധിക്കുന്നതാണ്. ബന്ധുക്കളുടെ പിണക്കം അകലുകയും പിന്തുണയുമായി രംഗത്തെത്തുകയും ചെയ്യും. വാരാദ്യത്തിൽ കാര്യതടസ്സമോ ആരോഗ്യപ്രശ്നങ്ങളോ ഭവിക്കാം.

അത്തം

ഞായർ, തിങ്കൾ അഷ്ടമരാശിക്കൂറാകയാൽ കരുതൽ വേണ്ട ദിവസങ്ങളാണ്. ജന്മരാശിയിൽ ആദിത്യനും രണ്ടിൽ ചൊവ്വയും സഞ്ചരിക്കുകയാൽ ആരോഗ്യകാര്യങ്ങളിൽ കരുതലുണ്ടാവണം. പഠനം, ഗവേഷണം, ഗ്രന്ഥരചന, എന്നിവയ്ക്ക് സമയം കണ്ടെത്തുവാൻ സാധിക്കും. സദസ്സുകളിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചേക്കാം. വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരാം. ആദ്യം കയ്പും പിന്നെ മധുരവുമായി മാറും വിധമാവും ഈയാഴ്ചയിലെ അനുഭവങ്ങളെല്ലാം.

ചിത്തിര

വിനോദയാത്ര, ബിസിനസ്സ് ചർച്ചകൾ, കുടുംബ സംഗമം എന്നിവ സാധ്യതകൾ.
പഴയ തൊഴിൽ കരാറുകൾ പുതുക്കാൻ സാധിച്ചേക്കും. വിദ്യാർത്ഥികൾക്ക് കലാപഠനത്തിന് അവസരം സിദ്ധിക്കുന്നതാണ്. വ്യാപാരത്തിൽ ലാഭം കുറച്ചെങ്കിലും ഉയരാം. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചെലവധികരിക്കും. ചൊവ്വ ജന്മനക്ഷത്രത്തിലുടെ കടന്നുപോവുകയാൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. തിങ്കൾ, ചൊവ്വ ദിവസങ്ങൾക്ക് മേന്മ കുറയാം.

ചോതി

വാരാദ്യം പ്രണയികളെ തേടി നല്ല വാർത്തയെത്തും. കുടുംബ ജീവിതത്തിലും സുഖവും സംതൃപ്തിയും ഉണ്ടാവും. സുഹൃത്തുക്കൾ മനസ്സറിഞ്ഞ് പ്രവൃത്തിക്കും. ആർത്ഥികമായ ക്ലേശങ്ങൾ കുറയാം. പൊതുവേ പറഞ്ഞാൽ ഭൗതികമായ നേട്ടങ്ങൾ അനുഭവിക്കാനാവും. പഠനത്തിൽ അലസതയുളള വിദ്യാർത്ഥികൾക്ക് ഏകാഗ്രതയുണ്ടാകുന്നതാണ്. നഷ്ടപ്പെട്ട പദവികളും സമൂഹത്തിന്റെ അംഗീകാരവും തിരികെ ലഭിക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അഷ്ടമരാശിക്കൂറ് ആകയാൽ ശുഭകാര്യങ്ങൾ തുടങ്ങരുത്. സാഹസങ്ങൾ ഒഴിവാക്കുകയും വേണം.

വിശാഖം

സൗഹൃദമായാലും ബന്ധുത്വമായാലും മെച്ചപ്പെടുന്ന കാലമാണ്. ബിസിനസ്സിൽ അഭിവൃദ്ധിയുണ്ടാവും.
വലിയ തോതിലുള്ള ക്രയവിക്രയങ്ങളിൽ ശ്രദ്ധ വേണ്ടതുണ്ട്. ആഢംബരത്തിനും അനാവശ്യത്തിനും ചെലവ് ചെയ്യാൻ മടിക്കില്ല. മുറിവോ ചതവോ സംഭവിക്കാനിടയുണ്ട്. പൊതുപ്രവർത്തനത്തിൽ പാളിച്ച പറ്റാതെ നോക്കണം. പെട്ടെന്ന് യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാവാം. സർക്കാർ ആനുകൂല്യങ്ങൾ/അനുമതി പ്രതീക്ഷിച്ച നേരത്ത് ലഭിക്കണമെന്നില്ല.

അനിഴം

കഴിവുകൾക്ക് അംഗീകാരം സിദ്ധിക്കും. അതിനുപരി സ്വന്തം കഴിവുകളെക്കുറിച്ച് തിരിച്ചറിവിനും അവസരം ഉണ്ടാകും. കർമ്മരംഗത്ത് ഉന്മേഷം പ്രകടമാവും. ചെയ്യേണ്ട കാര്യങ്ങൾ മുൻഗണനാ ക്രമമനുസരിച്ച് നിർവഹിക്കാൻ സാധിക്കും. കുടുംബ ജീവിതത്തിന്റെ സ്വാച്ഛന്ദ്യം ആസ്വദിക്കാനാവും. തീരുമാനങ്ങൾ ബുദ്ധിപരമായിരിക്കും. ഒന്നിലധികം മാർഗങ്ങളിലൂടെ ധനാഗമം ഉണ്ടാവും. പിതാവിന് പ്രശസ്തി, അധികാരം എന്നിവ വന്നുചേരുന്ന കാലമാണ്. വെള്ളി, ശനി ദിവസങ്ങൾക്ക് മികവ് കുറയും.

തൃക്കേട്ട

പഠന മികവുണ്ടാകും. തൊഴിലിനൊപ്പം ചില ചെറുകോഴ്സുകളിൽ ചേരും. കായികരംഗത്ത് പ്രവർത്തിക്കുന്നവർക്കും നേട്ടങ്ങൾ പ്രതീക്ഷിക്കാം. വായ്പാ തിരിച്ചടവിന് പണം വന്നെത്തും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാഹചര്യമൊരുങ്ങും. വസ്തു വില്പനയിൽ ക്ഷീണം സംഭവിച്ചേക്കാം. പിതാവിന്റെ ഉപദ്ദേശം ഹിതകരമായിത്തീരുന്നതാണ്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങൾക്ക് മേന്മയേറുന്നതാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: