scorecardresearch

ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്?; സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2023 December 25 to December 31

Numerology Predictions 2023  December 25 to December 31: സംഖ്യാശാസ്ത്രപ്രകാരം, ഡിസംബർ 25 മുതൽ ഡിസംബർ 31  വരെയുള്ള ആഴ്ച ഓരോരുത്തർക്കും എങ്ങനെയെന്ന് നോക്കാം.

Numerology Predictions 2023  December 25 to December 31: സംഖ്യാശാസ്ത്രപ്രകാരം, ഡിസംബർ 25 മുതൽ ഡിസംബർ 31  വരെയുള്ള ആഴ്ച ഓരോരുത്തർക്കും എങ്ങനെയെന്ന് നോക്കാം.

author-image
Chirag Daruwalla
New Update
NUMEROLOGY  | Horoscope

സംഖ്യാശാസ്ത്രപ്രകാരം ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? 

നാളെയുടെ ഉള്ളിലൊളിപ്പിച്ചു വെച്ചിട്ടുള്ള രഹസ്യമറിയാൻ മനുഷ്യൻ സംഖ്യാശാസ്ത്രത്തെയും (Numerology) വ്യാപകമായി ആശ്രയിക്കുന്നുണ്ട്. ഭാരതീയവും പാശ്ചാത്യവുമായ ചില അടിസ്ഥാന വസ്തുതകൾ കോർത്തിണക്കി അക്കങ്ങളുടെ ആത്മസ്വരൂപം കണ്ടെത്തിയിട്ടുണ്ട് നമ്മുടെ പൂർവ്വികർ. ജനിച്ച നക്ഷത്രത്തിനല്ല, ജനിച്ച തീയതിക്കാണ്, സംഖ്യാശാസ്ത്രത്തിൽ പ്രസക്തി. നിങ്ങളുടെ ജന്മസംഖ്യയെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Advertisment

Numerology Predictions 2023 December 25 to December 31

സംഖ്യാശാസ്ത്രപ്രകാരം, ഡിസംബർ 25 മുതൽ ഡിസംബർ 31  വരെയുള്ള ഈ ആഴ്ച, ജന്മസംഖ്യയെ അടിസ്ഥാനമാക്കി ഓരോരുത്തർക്കും എങ്ങനെ? ഈ ആഴ്ച സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കാത്തുവച്ചിരിക്കുന്നത് എന്തൊക്കെ? പ്രശസ്ത ജ്യോതിഷി ബെജൻ ദാരുവാലയുടെ മകനും ജ്യോതിഷിയുമായ ചിരാഗ് ദാരുവാല എഴുതുന്നു.

നമ്പർ 1: (1, 10, 19, 28 തീയതികളിൽ ജനിച്ചവർ) 

നമ്പർ 1 ഉള്ള ആളുകൾക്ക് ഡിസംബറിലെ ഈ ആഴ്ച ജോലിസ്ഥലത്ത് പുരോഗതി കാണുമെന്നും ബിസിനസ്സ് പ്രോജക്ടുകൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കുമെന്നും ഗണേശൻ പറയുന്നു. ഈ ആഴ്ചയുടെ തുടക്കത്തിൽ, ജോലിയുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ തേടിവരും.  അത് നിങ്ങളുടെ സ്വാധീനം ഗണ്യമായി വർദ്ധിപ്പിക്കും. സാമ്പത്തിക കാര്യങ്ങളിൽ സമയം അനുകൂലമായിരിക്കും, നിക്ഷേപങ്ങളും നല്ല ലാഭം നൽകും. പ്രണയ ജീവിതത്തിൽ പരസ്പര സ്നേഹം ശക്തമാവുകയും പ്രണയ ജീവിതം കൂടുതൽ റൊമാന്റിക്കാവുകയും ചെയ്യും. വീട്ടുജോലികളും ശ്രദ്ധാപൂർവം പൂർത്തീകരിക്കും, വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആഴ്ചയുടെ അവസാനത്തിൽ, ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൈവരിക്കാൻ നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും.

നമ്പർ 2: (2, 11, 20, 29 തീയതികളിൽ ജനിച്ചവർ)

ഈ ആഴ്ച, നിയമപരമായ കാര്യങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. തീരുമാനം നിങ്ങൾക്ക് അനുകൂലമായി വരുമെന്ന് ഗണേശൻ പറയുന്നു. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ആഴ്ച അനുകൂലമായിരിക്കും. തൊഴിൽ-വ്യാപാര മേഖലകളിൽ പുരോഗതി ഉണ്ടാകും, എത്രയധികം ആലോചിച്ച് തീരുമാനങ്ങൾ എടുക്കുന്നുവോ അതിനനുസരിച്ച് വിജയവും വന്നുചേരും. നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്ന തീരുമാനങ്ങൾ നിങ്ങളുടെ പ്രോജക്ടിനെ വിജയത്തിന്റെ പാതയിലേക്ക് നയിക്കും. സമ്പത്ത് വർദ്ധിക്കാനുള്ള ശുഭകരമായ അവസരങ്ങളും ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിക്ഷേപങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും, കൂടുതൽ പണം നിങ്ങൾക്ക് ലഭിക്കും. പ്രണയ ജീവിതത്തിൽ നിരാശയും ഉത്കണ്ഠയും വർദ്ധിച്ചേക്കാം. ആഴ്ചാവസാനം നിങ്ങളുടെ അഭിപ്രായം മുന്നോട്ട് വയ്ക്കാൻ നിങ്ങൾ ധൈര്യപ്പെടുകയാണെങ്കിൽ, മികച്ച ഫലങ്ങൾ ദൃശ്യമാകും.

Advertisment

നമ്പർ 3: ( 3, 12, 21, 30 തീയതികളിൽ ജനിച്ചവർ)

ഈ ആഴ്ച നിങ്ങൾക്ക് ആളുകളെ വാക്കുകളാൽ സ്വാധീനിക്കുവാൻ കഴിയും. വിദ്യാർത്ഥികൾക്ക് ഈ ആഴ്ച ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പഠിക്കുന്നതിനും ബുദ്ധിമുട്ട് നേരിടാം. ജോലിയിലുള്ള ആളുകൾക്ക് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും, ടീം നേതൃത്വത്തിനുള്ള അവസരവും ലഭിക്കും.  ബിസിനസുകാർക്ക് ഈ ആഴ്ച ശുഭകരമായ ആഴ്ചയാണ്, എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ ചെലവുകൾ ഉയർന്നേക്കാം. അനിയന്ത്രിതമായ നിക്ഷേപങ്ങൾ നഷ്ടമുണ്ടാക്കുമെന്നതിനാൽ ഈ ആഴ്ച നിങ്ങളുടെ നിക്ഷേപങ്ങൾ ശ്രദ്ധാപൂർവ്വം വേണം. പ്രണയ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വാരാന്ത്യത്തിൽ ചെലവുകൾ കൂടുതലായിരിക്കും, അതിനാൽ ഉത്കണ്ഠയും വർദ്ധിക്കും.

നമ്പർ 4: ( 4, 13, 22, 31 തീയതികളിൽ ജനിച്ചവർ)

ഡിസംബറിലെ ഈ ആഴ്ച നിങ്ങൾക്ക് സാമ്പത്തിക കാര്യങ്ങൾ  ശുഭകരമായി വരും. സാമ്പത്തിക നേട്ടം നേടാനുള്ള ശക്തമായ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. പങ്കാളിത്തത്തിൽ നടത്തുന്ന നിക്ഷേപങ്ങൾ നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ജോലിയുള്ള ആളുകൾക്ക് ഈ ആഴ്ച മറ്റേതെങ്കിലും കമ്പനിയിൽ നിന്ന് കോൾ വന്നേക്കാം. ബിസിനസ്സുകാർക്ക് ഈ ആഴ്ച ബിസിനസ്സ് കാര്യങ്ങൾക്കുവേണ്ടി യാത്ര ചെയ്യേണ്ടി വന്നേക്കാം. വിവാഹത്തിൽ അനുകൂല സാഹചര്യങ്ങൾ ഉടലെടുക്കും, പരസ്പര സ്നേഹം ശക്തമാകും. ഗർഭിണികൾ അവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ആഴ്ചാവസാനം മനസ്സ് അസ്വസ്ഥമാകുമെങ്കിലും മാതാപിതാക്കളുടെ സഹായത്താൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകും

നമ്പർ 5: ( 5, 14, 23 തീയതികളിൽ ജനിച്ചവർ)

 ഈ ആഴ്ച ജോലി സംബന്ധമായി വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ജോലിസ്ഥലത്തെ എന്തെങ്കിലും പുതിയ പ്രോജക്ട് സംബന്ധിച്ച് മനസ്സിൽ സംശയങ്ങൾ ഉണ്ടാകാം. പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് അൽപ്പം ആശങ്കയുണ്ടാകാനും സാധ്യതയുണ്ട്. അവിവാഹിതരായ ആളുകൾ ഈ ആഴ്ച ചില പ്രത്യേക വ്യക്തികളെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. വിവാഹിതർക്ക് ഈ ആഴ്ച എവിടെയെങ്കിലും പോകാൻ പദ്ധതിയിടാം. വീട്ടിലെ പ്രായമായ ഒരാളുടെ ആരോഗ്യത്തിനായി പണം ചിലവഴിക്കാനിടയുണ്ട്. സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിനിടയിൽ, നിങ്ങൾക്ക് പുതിയ വിവരങ്ങൾ ലഭിക്കും, അത് ഭാവിയിൽ പ്രയോജനകരമാകും. ആഴ്ചാവസാനം പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പ്രതിമാസ ബജറ്റ് തകരാറിലായേക്കാം.

നമ്പർ 6: ( 6, 15, 24 തീയതികളിൽ ജനിച്ചവർ)

ഈ ആഴ്ച ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കുമെന്ന് ഗണേശൻ പറയുന്നു. സാമ്പത്തിക കാര്യങ്ങളിലും കയ്പേറിയതും മധുരവുമായ അനുഭവങ്ങൾ ഉണ്ടാകും, ചില സ്ഥലങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. അതേസമയം ചെലവു വർദ്ധിക്കാനും സാധ്യതയുണ്ട്. നിങ്ങൾ പരസ്പര ചർച്ചയിലൂടെ പ്രണയ ജീവിതത്തിലെ കാര്യങ്ങൾ പരിഹരിക്കുന്നതാണ് നല്ലത്, അല്ലാത്തപക്ഷം, പിരിമുറുക്കം വർദ്ധിക്കും. ബിസിനസ്സ് ഡീലുകൾ നല്ലതായിരിക്കും, പക്ഷേ ബിസിനസ്സ് ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ധാരാളം ഓടേണ്ടി വന്നേക്കാം. ഈ ആഴ്ച, തൊഴിൽ ചെയ്യുന്ന ആളുകൾക്ക് അധിക വരുമാന സ്രോതസ്സുകൾ കണ്ടെത്താനാവും, അത് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ആഴ്ചാവസാനം കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും.

നമ്പർ 7 ( 7, 16, 25 തീയതികളിൽ ജനിച്ചവർ)

നിങ്ങൾ ബിസിനസ്സ് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിൽ വിജയിക്കുമെന്നും ലാഭത്തിനുള്ള മംഗളകരമായ അവസരങ്ങൾ ഉണ്ടാകുമെന്നും ഗണേശൻ പറയുന്നു. നിങ്ങളുടെ പങ്കാളിയുമായി മികച്ചൊരു സ്ഥലത്തേക്ക് മാറാനും നിങ്ങൾ തീരുമാനിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിൽ മധുരവും പുളിയുമുള്ള അനുഭവങ്ങൾ ഉണ്ടാകും, നിക്ഷേപങ്ങളിലും ചെലവുകളിലും നിങ്ങൾ അശ്രദ്ധരല്ലെങ്കിൽ, നിങ്ങൾക്ക് മികച്ച ഫലങ്ങൾ ലഭിക്കും. ജോലികാർക്ക് ഈ ആഴ്ച സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും, പുതിയ ജോലിക്കായുള്ള അവരുടെ അന്വേഷണവും പൂർത്തിയാകും. അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ ആശങ്കാകുലരാകും, പക്ഷേ അധികം വിഷമിക്കേണ്ടതില്ല. ആഴ്ചയുടെ അവസാനം, സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ശുഭകരമായ അവസരങ്ങൾ ഉയർന്നുവരും, തീർപ്പാക്കാത്ത ജോലികൾ പൂർത്തീകരിക്കും.

നമ്പർ 8: ( 8, 17, 26 തീയതികളിൽ ജനിച്ചവർ)

സമ്പത്ത് വർദ്ധിക്കും, അതിനുള്ള ശുഭകരമായ അവസരങ്ങൾ തേടിയെത്തും. നിങ്ങൾ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സർഗ്ഗാത്മകത ഉപയോഗിക്കുമെന്നും ഗണേശൻ പറയുന്നു. ഈ ആഴ്ച മുതൽ, ജോലിസ്ഥലത്ത് നിരവധി മാറ്റങ്ങൾ വരാൻ തുടങ്ങും, നിങ്ങൾ വിജയം കൈവരിക്കും. പ്രണയ ജീവിതത്തിൽ ചെറിയ വഴക്കുകളൊക്കെ ഉണ്ടായാലും ബന്ധം നന്നായി മുന്നോട്ടു പോവും. പഴയ ഓർമ്മകൾ ബന്ധത്തിനു പുതുമ നൽകും. ഈ ആഴ്ച കുടുംബത്തോടൊപ്പം മതപരമായ യാത്ര പോകാം, എന്നാൽ ഈ സമയത്ത് നിങ്ങളുടെ സാധനങ്ങൾ ശ്രദ്ധിക്കുക. ആഴ്‌ചയുടെ അവസാനത്തിൽ, ഏതെങ്കിലും തരത്തിലുള്ള ഹ്രസ്വമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കാം. സ്വാധീനമുള്ള ചില ആളുകളെയും നിങ്ങൾ ഈ ആഴ്ച കണ്ടുമുട്ടും, അവരിൽ നിന്ന് നിങ്ങൾക്ക് ഭാവിയിൽ നല്ല നേട്ടങ്ങൾ ലഭിക്കും.

നമ്പർ 9: ( 9,18 , 27 എന്നീ ദിവസങ്ങളിൽ ജനിച്ചവർ)

ഈ ആഴ്ചയുടെ തുടക്കത്തിൽ ചില നല്ല വാർത്തകൾ തേടിയെത്തും. അമ്മയിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കും,  പങ്കാളിയുമായി ചേർന്ന് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും കഴിയും. പിതാവുമായി നിലനിന്നിരുന്ന തർക്കം പരിഹരിക്കപ്പെടും, നിങ്ങൾക്ക് പുതിയ വസ്തു വാങ്ങാനും കഴിയും. വിവാഹിതർക്ക് ഈ ആഴ്ച ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം. ഒരു സുഹൃത്തിൽ നിന്ന് നിങ്ങൾക്ക് പണം ലഭിക്കും, അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട് ചില അലച്ചിലുകൾക്ക് സാധ്യതയുണ്ട്. ആഴ്‌ചയുടെ അവസാനം ആരുമായും പണം കൈമാറരുത്, അല്ലാത്തപക്ഷം, നിങ്ങൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം.

Check out More Horoscope Stories Here 

Horoscope numerology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: