/indian-express-malayalam/media/media_files/2025/11/19/november-vishakam-ga-06-2025-11-19-09-31-10.jpg)
വിശാഖം
ആദർശം പറയും; എന്നാൽ പ്രാവർത്തികമാക്കാൻ ശ്രമിക്കില്ല. പ്രായോഗികത ഉയർന്നുനിൽക്കും. സാങ്കേതികമായ കാര്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്നതാണ്. പുതിയ തരം ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ പരസ്യത്തിൻ്റെ സഹായം തേടുന്നതാണ്. ഏജൻസി പ്രവർത്തനം കുറച്ചൊക്കെ സാമ്പത്തിക ലാഭത്തിന് കാരണമാകും.
/indian-express-malayalam/media/media_files/2025/11/19/november-vishakam-ga-05-2025-11-19-09-31-10.jpg)
വിശാഖം
പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയിൽ തൃപ്തി കുറയാം. ഇപ്പോൾ പുതിയ അവസരങ്ങൾ തേടിയെത്തണമെന്നില്ല. വേണ്ടപ്പെട്ടവരുടെ പാരിതോഷികങ്ങൾ സന്തോഷമുണ്ടാക്കും. സ്ത്രീകളുടെ പിന്തുണ ലഭിക്കും. രാഷ്ട്രീയ പ്രവർത്തനം എതിർപ്പുകൾക്കും കാരണമാകും. കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തും. വസ്തുവിൽപ്പനയിൽ നഷ്ടം വരാനിടയുണ്ട്.
/indian-express-malayalam/media/media_files/2025/11/19/november-vishakam-ga-04-2025-11-19-09-31-10.jpg)
അനിഴം
പന്ത്രണ്ടിലും ജന്മരാശിയിലുമായി ആദിത്യനും ജന്മരാശിയിലെ ബുധകുജന്മാരും പ്രതിബന്ധങ്ങൾ സൃഷ്ടിക്കാം. നക്ഷത്രാധിപനായ ശനിയുടെ വക്രഗതിയാൽ തീരുമാനങ്ങൾ പ്രാവർത്തികമാക്കാനാവാതെ കുഴങ്ങുന്നതാണ്. ഉദ്യോഗത്തിൽ സഹപ്രവർത്തകരോടും മേലുദ്യോഗസ്ഥരോടും ഉള്ള പൊരുത്തക്കേട് മറനീക്കി പുറത്തുവരും. ചില പ്രശ്നങ്ങൾക്ക് കാര്യകാരണബന്ധം കണ്ടെത്താനായേക്കില്ല.
/indian-express-malayalam/media/media_files/2025/11/19/november-vishakam-ga-03-2025-11-19-09-31-10.jpg)
അനിഴം
സ്വാശ്രയ വ്യാപാരത്തിൽ പണവരവ് മോശമാവില്ല. സഹോദരരിൽ നിന്നും സഹായം സ്വീകരിക്കുന്നതാണ്. വിദേശത്തുള്ളവർ നാട്ടിലേക്ക് മടങ്ങുന്നതിനെപ്പറ്റി കാര്യമായി ആലോചിച്ചേക്കും. അയൽ തർക്കങ്ങൾ പരിഹൃതമാവും. വ്യാഴം ഭാഗ്യഭാവത്തിൽ തുടരുകയാൽ ചില അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യതയുണ്ട്. പിതാവിന് ജോലിയിൽ ഉയർച്ച വരാം. പേരക്കുട്ടികൾക്കൊപ്പം കുറച്ചുനാൾ താമസിക്കാൻ കഴിയും.
/indian-express-malayalam/media/media_files/2025/11/19/november-vishakam-ga-02-2025-11-19-09-31-10.jpg)
തൃക്കേട്ട
ചൊവ്വയും ബുധനും ജന്മരാശിയിൽ സഞ്ചരിക്കുകയാൽ മനസ്സംഘർഷം ഉണ്ടാവാം. പ്രതീക്ഷിച്ച നിയമനം കിട്ടാൻ അല്പം കാത്തിരിക്കേണ്ടി വരുന്നതാണ്. ഉദ്യമ സാഫല്യത്തിന് ആവർത്തിച്ചുള്ള യാത്രകൾ ഉണ്ടാവുന്നതാണ്. പ്രായോഗിക വശങ്ങളിൽ ശ്രദ്ധിക്കുന്നതാണ്. പാരമ്പര്യ തൊഴിലുകളിൽ നിന്നും വരുമാനം ഉയരാം. തൊഴിലിനുതകുന്ന പുതിയ വാഹനം വാങ്ങിയേക്കും.
/indian-express-malayalam/media/media_files/2025/11/19/november-vishakam-ga-01-2025-11-19-09-31-10.jpg)
തൃക്കേട്ട
നറുക്കെടുപ്പിലൂടെയും മറ്റും ധനവരവുണ്ടാവും. ഹ്രസ്വകാല സാങ്കേതിക കോഴ്സുകൾക്ക് ചേർന്നേക്കും. വിഷയങ്ങൾ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിൽ മിടുക്കുകാട്ടും. ബന്ധുതർക്കങ്ങളിൽ പക്ഷം പിടിക്കാതിരിക്കുക ഉത്തമം. പ്രവർത്തനോർജ്ജം ചിലപ്പോൾ കൂടാം. ദൈവിക സമർപ്പണങ്ങൾ പൂർത്തിയാക്കും. അനുരാഗികൾക്ക് ഭാവിയെക്കുറിച്ച് തീരുമാനങ്ങളെടുക്കാനാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us