/indian-express-malayalam/media/media_files/2025/11/21/november-thiruvonam-ga-01-2025-11-21-12-15-54.jpg)
തിരുവോണം
ആദിത്യൻ 10, 11 ഭാവങ്ങളിലൂടെ സഞ്ചരിക്കുകയാൽ തൊഴിലിൽ സ്ഥിരതയും സമാധാനവും പ്രതീക്ഷിക്കാം. സഹപ്രവർത്തകരുടെ ആദരം ലഭിക്കുന്നതാണ്. വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ പ്രീതി കൈവരും. ആദായം തടസ്സപ്പെടില്ല. വിവിധങ്ങളായ കാര്യങ്ങളെ ഏകോപിപ്പിക്കുന്നതിൽ വിജയിക്കും. വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ ദിശാബോധം ഉണ്ടാവുന്നതാണ്. സൗഹൃദം മെച്ചപ്പെടും.
/indian-express-malayalam/media/media_files/2025/11/21/november-thiruvonam-ga-02-2025-11-21-12-15-54.jpg)
തിരുവോണം
ബന്ധുക്കളുടെ സ്വീകാര്യത ഉയരും. നേതൃപാടവം പ്രശംസിക്കപ്പെടും. പുതിയ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ അനുകൂലമായ സാഹചര്യം വന്നെത്തും. ദാമ്പത്യത്തിൽ സ്വൈരം ഭംഗപ്പെടില്ല. കെട്ടിടനിർമ്മാണം പൂർത്തിയാക്കും. വ്യാഴം ഉച്ചനായി ജന്മരാശിയെ നോക്കുകയാൽ മനസ്സുഖം, ഉന്നതി, ധനലാഭം എന്നിവ തടസ്സപ്പെടില്ല.
/indian-express-malayalam/media/media_files/2025/11/21/november-thiruvonam-ga-03-2025-11-21-12-15-54.jpg)
അവിട്ടം
മകരക്കൂറുകാർക്ക് കൂടുതൽ ഗുണഫലങ്ങൾ വന്നെത്തുന്നതാണ്. സാമ്പത്തിക ഇടപാടുകൾ ലാഭകരമാവും. പുതുകാര്യങ്ങൾ തുടങ്ങാൻ കഴിഞ്ഞേക്കും. രോഗക്ലേശിതർക്ക് ആശ്വാസകാലമാണ്. ഉന്നതരുടെ പ്രോൽസാഹനം കരുത്താകും. ശുപാർശകൾ ഫലം കാണുന്നതാണ്. നിലവിലെ ജോലിയിൽ പദവി ഉയരാനിടവരും. ശമ്പളവർദ്ധനവിനും സാധ്യതയുണ്ട്.
/indian-express-malayalam/media/media_files/2025/11/21/november-thiruvonam-ga-04-2025-11-21-12-15-54.jpg)
അവിട്ടം
പാർട്ണർഷിപ്പിലൂടെ വിപണിയിൽ സ്ഥാനം പിടിക്കുന്നതാണ്. ഗവേഷകർ പുതിയ നിഗമനങ്ങൾ അവതരിപ്പിച്ച് അക്കാദമിക മികവ് പുലർത്തും. കുംഭക്കൂറുകാർക്ക് സമ്മിശ്രഫലം ഭവിക്കുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. ദാമ്പത്യത്തിൽ വിട്ടുവീഴ്ചകൾ ആവശ്യമാവും. പ്രണയികൾ എതിർപ്പിനെ അഭിമുഖീകരിക്കും. ധനവരവ് സുഗമമാവില്ല. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരാം.
/indian-express-malayalam/media/media_files/2025/11/21/november-thiruvonam-ga-05-2025-11-21-12-15-54.jpg)
ചതയം
അല്പലാഭങ്ങൾ ഉണ്ടാവും. പ്രയത്നത്തിന് അംഗീകാരം കിട്ടുന്നതാണ്. തൊട്ടുമുന്നിലെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവ വിജയിപ്പിക്കാൻ പരിശ്രമിക്കുകയാവും ഇപ്പോൾ കരണീയം. വലിയ സ്വപ്നങ്ങൾ സാക്ഷാല്കരിക്കാൻ ശ്രമിച്ചാൽ തടസ്സങ്ങൾ വിഷമിപ്പിക്കാം. രോഗക്ലേശിതർക്ക് പുതുചികിൽസ ആവശ്യമായേക്കും. വിദ്യാർത്ഥികളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാൻ മുതിർന്നവർ കൂടുതലായി ശ്രമിക്കണം.
/indian-express-malayalam/media/media_files/2025/11/21/november-thiruvonam-ga-06-2025-11-21-12-15-54.jpg)
ചതയം
പാരമ്പര്യവസ്തുക്കൾ സംരക്ഷിക്കാൻ ചെലവുണ്ടാവും. ഭൂമി വിൽക്കാനുള്ള തീരുമാനത്തിന് കുടുംബത്തിൻ്റെ പിന്തുണ കിട്ടിയേക്കില്ല. ബിസിനസ്സ് യാത്രകൾ പ്രയോജനം ചെയ്തേക്കും. വിദേശത്ത് കഴിയുന്നവർക്ക് പുതിയ അവസരങ്ങൾ കിട്ടാം. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us