/indian-express-malayalam/media/media_files/2025/11/14/november-rohini-fi-2025-11-14-11-48-16.jpg)
രോഹിണി
സ്വന്തം സിദ്ധികൾ തിരിച്ചറിയുന്നതാണ്. സാധനകളിലൂടെ അവയെ വളർത്താനുള്ള ശ്രമത്തിലേർപ്പെടും. ബിസിനസ്സിൻ്റെ പുരോഗതിയിൽ സന്തോഷിക്കും. വിപണിയുടെ തന്ത്രങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ സന്നദ്ധതയുണ്ടാവും. ആറാമെടത്ത് ആദിത്യൻ സഞ്ചരിക്കുകയാൽ സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികൾ വൈകില്ല.
/indian-express-malayalam/media/media_files/2025/11/14/november-rohini-ga-02-2025-11-14-11-48-16.jpg)
രോഹിണി
രാഷ്ട്രീയത്തിൽ വിജയം കൊയ്യുന്നതാണ്. സ്വാതന്ത്രം പണയപ്പെടുത്താതെ പ്രവർത്തിക്കും. ഏജൻസി നടത്തിപ്പിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. കുടുംബത്തിൽ സാമാന്യമായ സമാധാനമുണ്ടാവും. പഠനം പൂർത്തിയാക്കിയവർക്ക് ജോലി കിട്ടാൻ കാത്തിരിക്കേണ്ടി വന്നേക്കാം. പ്രണയാനുഭവം ശക്തമാകാനാണ് സാധ്യത. കാമുകീ കാമുകന്മാർക്ക് വിവാഹസാഫല്യം ഉണ്ടായേക്കും.
/indian-express-malayalam/media/media_files/2025/11/14/november-rohini-ga-03-2025-11-14-11-48-16.jpg)
മകയിരം
ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തീകരിക്കാൻ കഠിനാദ്ധ്വാനം ആവശ്യമാവും. ക്ലേശിച്ച് നേടിയെടുത്ത സാങ്കേതിക പരിജ്ഞാനം ഗുണകരമാവുന്നതാണ്. മേലധികാരികൾ പ്രോൽസാഹിപ്പിക്കും. സംഘടനയുടെ ഏകോപനത്തിൽ വിജയം വരിക്കും. സാമ്പത്തികമായി മെച്ചമുണ്ടാവും. പക്ഷേ ധനപരമായ അമളികൾ വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. സുഹൃത്തുക്കളുടെ കൂട്ടുവ്യാപാരത്തിൽ പങ്കാളിയാവും.
/indian-express-malayalam/media/media_files/2025/11/14/november-rohini-ga-04-2025-11-14-11-48-16.jpg)
മകയിരം
പൊതുവേ കലാപ്രവർത്തനം കൊണ്ട് മെച്ചമുണ്ടാവുന്ന കാലമാണ്. ഉപരിപഠനത്തിന് സാധ്യതയുണ്ട്. അർഹതയുള്ള സ്ഥാനക്കയറ്റം അവസാനനിമിഷം നഷ്ടപ്പെടാനിടയുണ്ട്. പ്രൈവറ്റ് സ്ഥാപനത്തിൽ വേതനവർദ്ധനവിനിടയുണ്ട്. ഗൃഹനിർമ്മാണത്തിന് പ്ളാൻ തയ്യാറാക്കുന്നതാണ്. വിദേശത്തുള്ളവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
/indian-express-malayalam/media/media_files/2025/11/14/november-rohini-ga-05-2025-11-14-11-48-16.jpg)
തിരുവാതിര
ആദിത്യൻ അഞ്ചിലും ആറിലും, വ്യാഴം രണ്ടിലും ചൊവ്വ ആറിലും സഞ്ചരിക്കുകയാൽ നീണ്ടനാളത്തെ സ്വപ്നങ്ങൾ സഫലമാവും. പുതിയ ചുമതലകൾ ലഭിക്കുന്നതാണ്. ഇഷ്ടാനിഷ്ടങ്ങൾ മുഖം നോക്കാതെ പ്രകടിപ്പിക്കുകയാൽ ശത്രുക്കൾ കൂടാനിടയുണ്ട്. ശാസ്ത്ര/ ഗവേഷണ മേഖലകളിൽ ശോഭിക്കും. കുടുംബ ക്ഷേത്രത്തിലെ ഉത്സവാദികൾക്ക് നേതൃത്വം വഹിക്കുന്നതാണ്. വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കും. രോഗികളെ ആശ്വസിപ്പിക്കും.
/indian-express-malayalam/media/media_files/2025/11/14/november-rohini-ga-06-2025-11-14-11-48-16.jpg)
തിരുവാതിര
പുനരധിവാസകാര്യങ്ങളിൽ സക്രിയമായ ഇടപെടലുകൾ നടത്തുന്നതാണ്. നിക്ഷേപങ്ങളിൽ കരുതലുണ്ടാവണം. ഇടപാടുകളുടെ കൃത്യമായ കണക്ക് എഴുതിസൂക്ഷി ക്കുന്നതിൽ ഉപേക്ഷവിചാരിക്കരുത്. വസ്തുവില്പനയിലെ നിയമതടസ്സങ്ങളകലുന്നതാണ്. വ്യവഹാരത്തിൽ നിന്നും പിൻവാങ്ങുക കരണീയം. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us