/indian-express-malayalam/media/media_files/2025/11/15/november-punartham-ga-06-2025-11-15-11-48-58.jpg)
പുണർതം
നക്ഷത്രാധിപനായ വ്യാഴം ഉച്ചത്തിൽ സഞ്ചരിക്കുന്നതിൻ്റെ ഗുണാനുഭവങ്ങൾ ജീവിതത്തിൽ പ്രതിഫലിക്കും. ഭൗതിക സാഹചര്യങ്ങൾ ഉയരുന്നതാണ്. മുൻപ് കിണഞ്ഞ് പരിശ്രമിച്ചിട്ടും ഫലിക്കാത്തവ ഇപ്പോൾ ലഘുയത്നത്തിലൂടെ കൈവരിക്കും. വീടിൻ്റെ നിർമ്മാണം തുടങ്ങാനാവും. വിലകൂടിയ വാഹനം വാങ്ങുന്നതാണ്. കർമ്മരംഗത്ത് സ്വാധീനം വർദ്ധിക്കും. രാഷ്ട്രീയത്തിൽ വിശ്വാസ്യത നേടിയെടുക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/11/15/november-punartham-ga-05-2025-11-15-11-48-58.jpg)
പുണർതം
സംഘടനകളുടെ നേതൃത്വം ലഭിക്കാം. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാനാവും. തൊഴിൽ തേടുന്നവർ നിരാശപ്പെടില്ല. സ്വാശ്രയ സ്ഥാപനങ്ങളുടെ വളർച്ചക്കായുള്ള വായ്പാസഹായം നേടുന്നതാണ്. അന്യദേശത്ത് തൊഴിൽ തേടുന്നവർക്ക് അവസരം തേടിവരും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത പുലർത്താനാവും. ഭാവികാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് പ്രയോജനം ചെയ്യുന്ന നിക്ഷേപങ്ങൾ നടത്തുന്നതാണ്.
/indian-express-malayalam/media/media_files/2025/11/15/november-punartham-ga-04-2025-11-15-11-48-58.jpg)
പൂയം
നക്ഷത്രാധിപനായ ശനിക്ക് വക്രസഞ്ചാരമുള്ളതിനാൽ പല കാര്യങ്ങളിലും ആശയക്കുഴപ്പം തുടരുന്നതാണ്. അയത്നമായി ലഭിക്കാനിടയുള്ളത് ദുർലഭമായേക്കും. പുനരാലോചന കാരണം കർമ്മരംഗത്ത് ശരിയായി ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല. പൊതുപ്രവർത്തകർക്ക് ജനകീയത കുറയുന്നതായി അനുഭവപ്പെടും. ജന്മവ്യാഴം നിലവിലെ പദവിയിൽ തുടരുന്നതിന് വിഘാതമുണ്ടാക്കാനിടയുണ്ട്.
/indian-express-malayalam/media/media_files/2025/11/15/november-punartham-ga-03-2025-11-15-11-48-58.jpg)
പൂയം
നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ഇപ്പോൾ ആശാസ്വമല്ല. പുതിയ അവസരങ്ങൾക്കായി അല്പം കൂടി കാത്തിരിക്കേണ്ടിവരുന്നതാണ്. വിദ്യാർത്ഥികളുടെ പഠനകാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ട സന്ദർഭമാണ്. അനുരാഗികൾക്ക് ആനന്ദിക്കാനാവും. ദാമ്പത്യത്തിൽ സാമാന്യമായ സംതൃപ്തി വരും. കമ്മീഷൻ ജോലി, ഏജൻസികൾ, കരാറു പണികൾ ഇവയിൽ നിന്നും ഉയർന്ന ആദായം പ്രതീക്ഷിക്കാം.
/indian-express-malayalam/media/media_files/2025/11/15/november-punartham-ga-02-2025-11-15-11-48-58.jpg)
ആയില്യം
സ്വാഭാവികമായിട്ടുള്ള കഴിവുകൾ നേട്ടങ്ങളുണ്ടാക്കും. ആത്മവീര്യം വർദ്ധിക്കാം. ജന്മവ്യാഴം കൂട്ടുകച്ചവടത്തിൽ ആദായം വളർത്തും. യാത്രകൾ അലച്ചിലായി മാറുമെങ്കിലും ഭാവിയിൽ ഗുണകരമാവും. പുതിയ സുഹൃൽബന്ധങ്ങൾ ഉടലെടുക്കുന്നതാണ്. ഗൃഹത്തിൽ സമാധാനമുണ്ടാവും. വീട് പണി അവസാനഘട്ടത്തിലേക്ക് കടക്കും. ബന്ധുക്കളുടെ സഹകരണം ഗുണകരമാവും.
/indian-express-malayalam/media/media_files/2025/11/15/november-punartham-ga-01-2025-11-15-11-48-58.jpg)
ആയില്യം
രോഗപ്രതിരോധിശക്തി കുറയുകയാൽ മരുന്ന് കഴിക്കേണ്ടി വരാം. അഷ്ടമരാഹു അലർജികൾക്ക് കാരണമാകും. വിദ്യാർത്ഥികൾക്ക് പഠനസഹായികൾ, ട്യൂഷൻ എന്നിവ വേണ്ടി വന്നേക്കും. പാരമ്പര്യമായിട്ടുള്ള തൊഴിലിനോട് വിപ്രതിപത്തി തുടരും. വായ്പകൾക്കുള്ള അപേക്ഷ പരിഗണിക്കപ്പെട്ടേക്കില്ല. അഭിമുഖങ്ങളിൽ ശോഭിക്കും. പണമെടപാടുകളിൽ കരുതലുണ്ടാവണം. ന്യായമായ ആവശ്യങ്ങൾ തടസ്സപ്പെടുകയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us