/indian-express-malayalam/media/media_files/2025/11/20/november-moolam-ga-01-2025-11-20-12-03-32.jpg)
മൂലം
സ്ഥിതിഗതികൾ താരതമ്യേന അനുകൂലമാണ്. തൊഴിലിടത്തിൽ സമാധാനം ഉണ്ടാവും. ലക്ഷ്യപ്രാപ്തിക്ക് തടസ്സങ്ങളുണ്ടാവില്ല. നിലവിലെ സ്ഥിതി അതുപോലെ തുടരുകയാവും നല്ലത്. സാമ്പത്തികം മുടക്കി പുതിയ മാറ്റങ്ങളും വിപുലീകരണവും ഇപ്പോൾ ഗുണകരമാവില്ല. പതിവിലും യാത്രകൾ കൂടുന്നതായിരിക്കും. ജന്മരാശ്യധിപനായ വ്യാഴം ഉച്ചത്തിൽ സഞ്ചരിക്കുകയാൽ സഭകളിൽ ബഹുമാനിക്കപ്പെടും.
/indian-express-malayalam/media/media_files/2025/11/20/november-moolam-ga-02-2025-11-20-12-03-32.jpg)
മൂലം
എന്നാൽ വ്യാഴസ്ഥിതി അഷ്ടമ ഭാവത്തിലാകയാൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യവും ഉരുത്തിരിയുന്നതാണ്. ഗൃഹനിർമ്മാണം മെല്ലെയാവും. വിലകൂടിയ വസ്ത്രാഭരണാദികൾ വാങ്ങാനായി ധനം ചെലവാകും. കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ പ്രതീക്ഷിക്കാം. കാമുകീകാമുകന്മാർക്ക് സന്തോഷിക്കാൻ സന്ദർഭങ്ങൾ ഉണ്ടാവും.
/indian-express-malayalam/media/media_files/2025/11/20/november-moolam-ga-03-2025-11-20-12-03-32.jpg)
പൂരാടം
നീതിയുക്തമായ നടപടികളിലൂടെ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടും. കൃത്യനിഷ്ഠയും ഉൾക്കാഴ്ച നിറഞ്ഞ പ്രവർത്തന ശൈലിയും മേലധികാരികളാൽ പ്രശംസിക്കപ്പെടും. സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതാണ്. വ്യക്തിപരമായോ ഔദ്യോഗികമായോ യാത്രകളുണ്ടാവും. സുഹൃൽബന്ധങ്ങൾ ദൃഢമാവുന്നതാണ്. വ്യാപാരവ്യവസാ യാദികൾ വിപുലീകരിക്കുവാൻ വായ്പകൾക്ക് അപേക്ഷിക്കും.
/indian-express-malayalam/media/media_files/2025/11/20/november-moolam-ga-04-2025-11-20-12-03-32.jpg)
പൂരാടം
ഭൂമിസംബന്ധിച്ച അവകാശ തർക്കങ്ങൾ ഉടലെടുക്കാം. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. അഭിനയം, സംഗീതം, ചിത്രകല തുടങ്ങിയ മേഖലകളിൽ ശോഭിക്കുന്നതാണ്. വിദ്യാർത്ഥികളുടെ പഠനത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിച്ചെന്നു വരാം. മാസത്തിൻ്റെ രണ്ടാംപകുതിക്ക് മേന്മ കുറയാം.
/indian-express-malayalam/media/media_files/2025/11/20/november-moolam-ga-05-2025-11-20-12-03-32.jpg)
ഉത്രാടം
ധനുക്കൂറുകാർക്ക് തൊഴിലിൽ നേട്ടങ്ങളുണ്ടാവും. കരാറുകൾ പുതുക്കിക്കിട്ടാം. ഉന്നതോദ്യോഗസ്ഥരുടെ പ്രോൽസാഹനം ലഭിക്കുന്നതായിരിക്കും. ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതാണ്. ബന്ധങ്ങളുടെ ദാർഢ്യം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധയുണ്ടാവും. കടബാധ്യതകൾ ക്ലേശിപ്പിക്കാം. മകരക്കൂറുകാർക്ക് കൂട്ടുകച്ചവടം പുഷ്ടിയുണ്ടാക്കും. യാത്രകൾ മൂലം നേട്ടങ്ങൾ സമാഗതമായേക്കും.
/indian-express-malayalam/media/media_files/2025/11/20/november-moolam-ga-06-2025-11-20-12-03-32.jpg)
ഉത്രാടം
പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കുന്നതാണ്. പ്രണയികൾക്ക് അനുകൂലസന്ദർഭമാണ്. ചെറുപ്പക്കാരുടെ വിവാഹതടസ്സം നീങ്ങും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. അർഹതക്കൊത്ത പുതിയ ജോലി ലഭിക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുന്നേറാനാവും. ഇഷ്ടപ്പെട്ടവരുടെ സന്ദേശം സന്തോഷമുണ്ടാക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us