/indian-express-malayalam/media/media_files/2025/11/17/november-makam-ga-01-2025-11-17-11-59-47.jpg)
മകം
ആദിത്യൻ 3, 4 ഭാവങ്ങളിലും ശനി അഷ്ടമത്തിലും വ്യാഴം പന്ത്രണ്ടിലും സഞ്ചരിക്കുകയാൽ നിലവിലെ സ്ഥിതിതന്നെ തുടരാനാണ് സാധ്യത. നവംബർ ആദ്യപകുതിയിൽ കാര്യസാധ്യം കുറച്ചുകൂടി എളുപ്പമാവും. സർക്കാരിൽ നിന്നും ആനുകൂല്യം/ അനുമതി ഇവ ലഭിക്കാം. സംരംഭങ്ങൾ തുടങ്ങാനാവുന്നതാണ്. സഹോദരീ സഹോദരരുടെ പിന്തുണ ലഭിക്കും. ഉത്തരവാദിത്വങ്ങൾ നിറവേറ്റാനാവും.
/indian-express-malayalam/media/media_files/2025/11/17/november-makam-ga-02-2025-11-17-11-59-47.jpg)
മകം
വ്യാഴം പന്ത്രണ്ടിലാകയാൽ ദൈവികസമർപ്പണങ്ങൾ, തീർത്ഥാടനം ഇവ നടന്നുകിട്ടുന്നതാണ്. നല്ലകാര്യങ്ങൾക്കായി പണച്ചെലവധികരിക്കും. ഏഴിലെ രാഹുവിനാൽ പ്രണയം, ദാമ്പത്യം ഇവയിൽ ക്ലേശങ്ങളേർപ്പെടുന്നതാണ്. അഷ്ടമശനി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പഠനം, ഗവേഷണം ഇവയിൽ മുന്നേറാൻ സാധിക്കുന്നതാണ്. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമായേക്കും.
/indian-express-malayalam/media/media_files/2025/11/17/november-makam-ga-03-2025-11-17-11-59-47.jpg)
പൂരം
നക്ഷത്രാധിപനായ ശുക്രൻ ബലവാനായി സഞ്ചരിക്കുന്നതിനാൽ നിലപാടുകളെ പിന്തുണയ്ക്കാനാളുണ്ടാവും. തൊഴിൽരംഗം സ്ഥിരത അനുഭവിക്കാം. ഭൗതിക സാഹചര്യം അഭിവൃദ്ധിപ്പെടുന്നതാണ്. കലാപരമായ വാസനകൾ പുഷ്ടിപ്പെടും. പാരിതോഷികങ്ങൾ ലഭിക്കും. ആടയാഭരണങ്ങൾ വാങ്ങുന്നതാണ്. ഉന്നതോദ്യോഗസ്ഥർ സഹായഹസ്തമരുളാം. താത്കാലികമായി ചില ആനുകൂല്യങ്ങൾ ഭവിക്കും.
/indian-express-malayalam/media/media_files/2025/11/17/november-makam-ga-04-2025-11-17-11-59-47.jpg)
പൂരം
വ്യാഴം പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ ചെലവധികരിക്കുന്നതാണ്. ഗൃഹത്തിൽ സ്വസ്ഥത കുറയാനിടയുണ്ട്. ധനസമ്മർദ്ദങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിക്കാം. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി നീളുന്നതാണ്. മാസത്തിൻ്റെ ആദ്യ പകുതിയിൽ കൂടുതൽ മെച്ചം വരും. തീർത്ഥാടനം മൂലം മനസ്സമാധാനം വരുന്നതാണ്.
/indian-express-malayalam/media/media_files/2025/11/17/november-makam-ga-05-2025-11-17-11-59-47.jpg)
ഉത്രം
ഉറപ്പിച്ച കാര്യങ്ങൾ നിർവഹണസന്ധിയിലെത്തിക്കും. മറ്റുള്ളവരുടെ സഹകരണം പ്രതീക്ഷിക്കാതെ തന്നെ മുന്നോട്ടിറങ്ങും. ആത്മവിശ്വാസം കൂടുന്നതാണ്. കുറഞ്ഞ ചിലവിൽ പലകാര്യങ്ങളും പൂർത്തീകരിക്കുന്നതിനാൽ സംഘടനയിൽ ശ്രദ്ധിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പിന്തുണ പ്രതീക്ഷിക്കാം. എന്നാൽ വേതന വർദ്ധനവിന് സാധ്യത കുറവാണ്. പലകാര്യങ്ങളുടെയും നിയമവശം വിദഗ്ദ്ധരിൽ നിന്നും ചോദിച്ചറിയും.
/indian-express-malayalam/media/media_files/2025/11/17/november-makam-ga-06-2025-11-17-11-59-47.jpg)
ഉത്രം
ചിലരോടുള്ള പഴയ പിണക്കം മറക്കുന്നതിനുള്ള സാഹചര്യമുണ്ടാവും. കുട്ടികളുടെ ഭാവിയെക്കുറിച്ച് ഉൽക്കണ്ഠയുണ്ടായേക്കും. ദാമ്പത്യകാര്യങ്ങളിൽ അനുരഞ്ജനത്തിൻ്റെ വഴി സ്വീകരിക്കും. ഏഴാം ഭാവത്തിലെ പാപഗ്രഹസാന്നിദ്ധ്യം പ്രണയികൾക്ക് പ്രതികൂലമാകുന്നതാണ്. ക്ഷേത്രകാര്യങ്ങൾ ഭംഗിയായി നിറവേറ്റും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us