/indian-express-malayalam/media/media_files/2025/11/18/november-atham-ga-06-2025-11-18-12-20-31.jpg)
അത്തം
പതിനൊന്നാം വ്യാഴം സാമ്പത്തിക നേട്ടങ്ങൾക്ക് വഴിവെക്കാം. പുതിയ സംരംഭങ്ങൾ തടസ്സങ്ങളന്ന് പ്രാവർത്തികമാവും. കർമ്മമേഖലയിൽ ആത്മവിശ്വാസം വർദ്ധിക്കും. ആദിത്യൻ, ചൊവ്വ ഇവർ മൂന്നാം ഭാവത്തിൽ സഞ്ചരിക്കുമ്പോൾ ലക്ഷ്യപ്രാപ്തി സുഗമമാവും. വിദഗ്ദ്ധോപദേശം പ്രയോജനപ്പെടുത്തും. ഗവേഷണ പ്രബന്ധം പൂർത്തിയാക്കാൻ സാധിച്ചേക്കും.
/indian-express-malayalam/media/media_files/2025/11/18/november-atham-ga-05-2025-11-18-12-20-31.jpg)
അത്തം
ജോലി തേടുന്നവർക്ക് അർഹതയ്ക്കൊത്ത അവസരങ്ങൾ കൈവരുന്നതാണ്. കടബാധ്യതകൾ ഭാഗികമായി പരിഹരിക്കും. കലാരംഗത്തുള്ളവർക്ക് പരിശീലനത്തിലൂടെ പുതുകാര്യങ്ങൾ പഠിക്കാൻ കഴിയും. വചോവിലാസം അഭിനന്ദിക്കെപ്പെടുന്നതാണ്. പ്രണയികൾക്ക് കൂടുതൽ അടുക്കാനാവും. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റത്തിലൂടെ ആശ്വാസം ഭവിക്കാം. ഭൗതിക നേട്ടങ്ങൾക്കൊപ്പം ആത്മീയമായ കാര്യങ്ങളിലും സംതൃപ്തി പ്രതീക്ഷിക്കാം.
/indian-express-malayalam/media/media_files/2025/11/18/november-atham-ga-04-2025-11-18-12-20-31.jpg)
ചിത്തിര
പലപ്പോഴും ഏകാന്തമായ പോരാട്ടം നടത്തേണ്ടി വരും. വാഗ്ദാനങ്ങൾ പാഴിലാകുന്നതിൽ വിഷമിക്കുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതിക്ക് ആവർത്തിത ശ്രമം വേണ്ടി വരും. വാഹനത്തിൻ്റെ അറ്റകുറ്റത്തിന് പ്രതീക്ഷിച്ചതിലും പണച്ചെലവുണ്ടാവും. ഗൃഹത്തിലെ നവീകരണം പൂർത്തിയായേക്കും. ഭോഗസുഖം ഭവിക്കുന്നതാണ്. വിവാദങ്ങളിൽ നിന്നും ഒഴിയുന്നതാണ് ഉചിതം.
/indian-express-malayalam/media/media_files/2025/11/18/november-atham-ga-03-2025-11-18-12-20-31.jpg)
ചിത്തിര
വ്യവഹാരം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തും. ജന്മനാട്ടിലെ ക്ഷേത്രോത്സവത്തിന് സകുടുംബം പങ്കെടുക്കും. ഓൺലൈൻ വ്യാപാരം അഭിവൃദ്ധി പ്രാപിക്കുന്നതാണ്. വായ്പയുടെ തിരിച്ചടവ് വൈകിയേക്കും. പാരമ്പര്യ തൊഴിലിൽ മാറ്റം കൊണ്ടുവരും. പുതിയ തലമുറയുമായി ഒത്തുപോകാൻ വിഷമിക്കുന്നതാണ്. വിദേശത്തേക്ക് പോകാനായി കാത്തിരുന്ന അവസരം കൈവരും.
/indian-express-malayalam/media/media_files/2025/11/18/november-atham-ga-02-2025-11-18-12-20-31.jpg)
ചോതി
അനുകൂല സന്ദർഭങ്ങൾ വന്നുചേരുമെങ്കിലും അവയിൽ പലതും ശരിയായി പ്രയോഗിക്കാനാവാതെ വിഷമിക്കും. കൃത്യനിഷ്ഠ പുലർത്താൻ കഴിഞ്ഞേക്കില്ല. മേലധികാരികളുടെ അപ്രീതിക്ക് പാത്രമാവുന്നതാണ്. സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി മുന്നിട്ടിറങ്ങും. തന്മൂലം അകാരണമായ സമ്മർദങ്ങൾ ഉണ്ടാവുന്നതാണ്. വൈകിയാവും പ്രതീക്ഷിച്ച ധനം കൈവശമെത്തുക.
/indian-express-malayalam/media/media_files/2025/11/18/november-atham-ga-01-2025-11-18-12-20-31.jpg)
ചോതി
എങ്കിലും ശുക്രൻ ജന്മരാശിയിലൂടെ കടന്നുപോവുകയാൽ സുഖഭോഗങ്ങൾ അനുഭവിക്കുന്നതാണ്. പ്രണയികൾക്ക് സന്തോഷിക്കാനവസരം സംജാതമാകും. ഉപജാപങ്ങളിൽ കരുതലുണ്ടാവണം. രണ്ടാമെടത്ത് ചൊവ്വ സഞ്ചരിക്കുകയാൽ പരുഷവാക്കുകൾ പറയാനിടവരുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us