scorecardresearch

Monthly Horoscope November 2023: നവംബർ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ

November Month 2023 Astrological Predictions for stars Aswathi to Ayilyam: അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 നവംബർ മാസത്തെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്

November Month 2023 Astrological Predictions for stars Aswathi to Ayilyam: അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 നവംബർ മാസത്തെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
astrological prediction | November 2023 Horoscope | astrological prediction November month

നവംബർ മാസഫലം: അശ്വതി മുതൽ ആയില്യം വരെ

November Month 2023 Astrological Predictions for stars Aswathi to Ayilyam: സൂര്യൻ തുലാം - വൃശ്ചികം രാശികളിലൂടെ സഞ്ചരിക്കുന്നു. നവംബർ 16 വരെ മലയാള മാസമായ തുലാം തുടരും. തുലാം രാശി സൂര്യന്റെ നീചരാശിയാണെന്നത് ഓർമ്മിക്കാം. നവംബർ 17 ന് വൃശ്ചിക മാസം തുടങ്ങുന്നു. ഈ രണ്ട് മലയാള മാസങ്ങളിൽ ചോതി, വിശാഖം, അനിഴം എന്നീ ഞാറ്റുവേലകളിലൂടെയാണ് ആദിത്യന്റെ യാത്ര.

Advertisment

നവംബർ 1 ന് കൃഷ്ണ ചതുർത്ഥിയാണ്. നവംബർ 13നാണ് തുലാവാവ് (അമാവാസി). തുടർന്ന് വെളുത്തപക്ഷം തുടങ്ങുന്നു. നവംബർ 27 നാണ് വൃശ്ചികത്തിലെ വെളുത്തവാവ്. നവംബർ 1 ന് മകയിരം നക്ഷത്രമാണ്. നവംബർ 30 ന് ചന്ദ്രൻ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി തിരുവാതിര നക്ഷത്രത്തിലെത്തുന്നു. ശനി കുംഭം രാശിയിൽ അവിട്ടം നക്ഷത്രത്തിൽ വക്രഗതിയിലാണ്. നവംബർ 7 മുതൽ ശനി നേർഗതിയിൽ സഞ്ചാരം തുടങ്ങും. വ്യാഴം മേടം രാശിയിൽ വക്രഗതിയിൽ തന്നെയാണ്.

നവംബർ 24 മുതൽ ഭരണിയിൽ നിന്നും അശ്വതിയിലാവും സഞ്ചാരം. രാഹു, മീനം രാശിയിൽ രേവതിയിലും, കേതു കന്നി രാശി ചിത്തിര നക്ഷത്രത്തിലും അപസവ്യഗതിയിൽ ഭ്രമണം തുടരുന്നു. ബുധൻ നവംബർ ആദ്യ ആഴ്ചയിൽ തുലാം രാശിയിൽ നിന്നും വൃശ്ചികം രാശിയിലേക്കും മാസാന്ത്യത്തിൽ ധനുവിലേക്കും സംക്രമിക്കുകയാണ്. നവംബർ 12 ന് ബുധമൗഢ്യം തീരുന്നു.

ചൊവ്വ, നവംബർ 16 വരെ തുലാത്തിലും തദനന്തരം വൃശ്ചികത്തിലും സഞ്ചരിക്കുന്നു. ചൊവ്വ മൗഢ്യാവസ്ഥയിൽ തന്നെയാണ്. ശുക്രൻ നവംബർ 2 ന് കന്നിരാശിയിൽ പ്രവേശിച്ച് നവംബർ 29 വരെ അവിടെ തുടരുന്നു. കന്നി, ശുക്രന്റെ നീചരാശിയാണെന്നത് പ്രസ്താവ്യമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടേയും 2023 നവംബർ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ വിശകലനം ചെയ്യപ്പെടുന്നു.

അശ്വതി

Advertisment

ആദിത്യൻ 7,8 രാശികളിലായി സഞ്ചരിക്കുകയാൽ സർക്കാർ സംബന്ധിച്ച കാര്യങ്ങൾക്ക് തടസ്സമോ കാര്യവിളംബമോ വരാം. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് മുന്നേറാൻ കടമ്പകൾ ഉണ്ടായേക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. സ്വന്തം തൊഴിൽ ചെയ്യുന്നവർക്ക് അതിൽ ആത്മവിശ്വാസത്തോടെ മുഴുകാനാവും. വരുമാനത്തിൽ നേരിയ വർദ്ധനവ് കണ്ടുതുടങ്ങുന്നതാണ്. ദാമ്പത്യത്തിൽ ചില ഇച്ഛാഭംഗങ്ങൾ ഉണ്ടായേക്കാം. രോഗക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് രാഹു ജന്മനക്ഷത്രത്തിൽ നിന്നും നീങ്ങിയതിനാൽ തെല്ല് ആശ്വാസം വരാം.

ഭരണി

ജന്മരാശിയിൽ നിന്നും രാഹുമാറിയതിനാലും മാസാന്ത്യത്തോടെ വ്യാഴം ജന്മനക്ഷത്രത്തിൽ നിന്നും നിഷ്ക്രമിക്കുകയാലും ശനിയുടെ വക്രഗതി തീരുകയാലും ഗുണാനുഭവങ്ങൾ വർദ്ധിക്കുന്നതാണ്. മാനസികപിരിമുറുക്കവും കുറഞ്ഞുതുടങ്ങും. സംരംഭങ്ങൾ ഒരുവിധം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതാണ്. ഉദ്യോഗസ്ഥർ മേലധികാരികളുടെ അപ്രീതിസമ്പാദിക്കാനോ, അമിതാദ്ധ്വാനത്താൽ വിഷമിക്കാനോ ഇടയുണ്ട്. സംഘടനാപ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച സ്ഥാനലബ്ധി കിട്ടണമെന്നില്ല. പ്രണയികൾക്ക് ഹൃദയൈക്യം കുറയുന്നതായി തോന്നാം. സാമ്പത്തികമായ പരാധീനതകൾ ഒഴിയുന്നതാണ്.

കാർത്തിക

മേടക്കൂറുകാർക്ക് ഈ മാസം സമ്മിശ്രമായ അനുഭവങ്ങളാവും ഉണ്ടാവുക. ഇടവക്കൂറുകാർക്ക് നവംബർ പകുതിവരെ ഗുണാനുഭവങ്ങൾക്കാവും മുൻതൂക്കം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ കഴിയും. ബിസിനസ്സ് സംബന്ധിച്ച കൂടിയാലോചനകൾ വിജയിക്കുമെങ്കിലും തീരുമാനങ്ങൾ പ്രാവർത്തികമാക്കുക എളുപ്പമാവില്ല. തൊഴിൽ മാറുന്നതിനോ വലിയ മുതൽ മുടക്കുള്ള പുതുസംരംഭങ്ങൾക്കോ കാലം അനുകൂലമല്ല. കുടുംബ ജീവിതത്തിൽ സംതൃപ്തിയുണ്ടാവും. മക്കളുടെ വിദേശ യാത്ര സംബന്ധിച്ച തടസ്സങ്ങൾ നീങ്ങുന്നതാണ്. ആരോഗ്യപരമായി ആശ്വാസം ഉണ്ടാവും.

രോഹിണി

എല്ലാ രംഗത്തും ശക്തമായ മുന്നേറ്റം നടത്താനാവും. വിശേഷിച്ചും മാസത്തിന്റെ ആദ്യ പകുതിയിൽ. അധികാര മത്സരത്തിൽ നേട്ടമുണ്ടാക്കും. ഊഹക്കച്ചവടത്തിൽ ലാഭം വരും. ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ വിജയിക്കുന്നതാണ്. വ്യവഹാരത്തിൽ നേരിയ ആനുകൂല്യം ഉണ്ടായേക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനാവസരം, കലാ - കായിക മത്സരങ്ങളിൽ മെഡൽ നേട്ടം എന്നിവ ഭവിക്കും. തൊഴിൽ തേടുന്നവർക്കും ശുഭകാലമാണ്. മാസത്തിന്റെ
രണ്ടാം പകുതിയിൽ ലക്ഷ്യത്തിലെത്താൻ കൂടുതൽ വിയർക്കേണ്ടതായി വന്നേക്കും. പ്രതീക്ഷിച്ച ധനം കൈവശം വരാൻ താമസമുണ്ടാകും. കുടുംബപരമായി ചില പ്രശ്നങ്ങൾ ഉദയം ചെയ്യാം.

മകയിരം

ഇടവക്കൂറുകാർക്ക് നവംബർ ആദ്യപകുതിയും മിഥുനക്കൂറുകാർക്ക് രണ്ടാം പകുതിയും അനുകൂലമാവും. പ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ഇപ്രകാരമായാൽ ഗുണപ്രദമാകുന്നതാണ്. ഇടവക്കൂറുകാർക്ക് രാഹു പതിനൊന്നിൽ സ്ഥിതി ചെയ്യുകയാൽ ബിസിനസ്സിൽ ലാഭമേറും. ചില വളഞ്ഞ വഴികളിലൂടെയും വരുമാനം ഉണ്ടാകുന്നതാണ്. എന്നാൽ കണ്ടകശനിക്കാലം തുടരുകയാണെന്നതിനാൽ തൊഴിലിൽ ചില അപ്രതീക്ഷിത തടസ്സങ്ങൾ സൃഷ്ടിക്കപ്പെടാം എന്നതും ഓർക്കേണ്ടതുണ്ട്. പഠനകാര്യത്തിൽ തപ്പിതടഞ്ഞ് മുന്നേറും. മിഥുനക്കൂറുകാർക്ക് തടസ്സപ്പെട്ട കാര്യങ്ങളിൽ വലിയ മുന്നേറ്റം സാധ്യമാകുന്നതാണ്. എന്നാൽ നാലാമെടത്തിലെ കേതുവാൽ മനക്ലേശത്തിനും സാധ്യതയുണ്ട്.

തിരുവാതിര

ജോലിത്തിരക്കുകൾ കൂടാനിടയുണ്ട്. പൊതുവേ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കർമ്മത്തിൽ ഗുണപരമായ മാറ്റം ഉണ്ടാകും. മാസത്തിന്റെ രണ്ടാം പകുതിക്ക് മികവേറുന്നതാണ്. വരവ് അധികരിക്കാം. ചില കടബാധ്യതകൾ വീട്ടാൻ കഴിഞ്ഞേക്കും. പിതാവിൽ നിന്നും സ്വത്ത്, സമ്പാദ്യം ഇവ സംബന്ധിച്ച അനുകൂലമായ നിലപാട് പ്രതീക്ഷിക്കാവുന്നതാണ്. ഭൂമിയിൽ നിന്നും ആദായം ഉയർന്നേക്കും. ഗവേഷണത്തിലും ശാസ്ത്രസാങ്കേതിക പഠനങ്ങളിലും പുരോഗതി ദൃശ്യമാകുന്നതാണ്. കാര്യങ്ങൾ വരുതിയിലാവുന്ന സ്ഥിതി ഭവിച്ചേക്കും. മാസത്തിന്റെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങൾ വലക്കാം. കുടുംബാംഗങ്ങളുടെ നിലപാടുകളോട് വിയോജിക്കേണ്ട സ്ഥിതി വരുന്നതാണ്.

പുണർതം

കർമ്മരംഗത്ത് ശ്രദ്ധ വേണ്ട കാലമാണ്. പുതിയ കരാറുകൾ ഒപ്പിടും മുൻപ് അവ സംബന്ധിച്ച ഉള്ളടക്കം ശരിയാംവിധം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. പതിനൊന്നാം ഭാവാധിപനായ ചൊവ്വയ്ക്ക് മൗഢ്യവും പതിനൊന്നിലെ വ്യാഴത്തിന് വക്രതയും പതിനൊന്നിലേക്ക് ശനി ദൃഷ്ടിയും വരികയാൽ ലാഭം കുറയും; വരവ് ശോഷിക്കാം. പുതുസംരംഭങ്ങൾ ഇപ്പോൾ തുടങ്ങാതിരിക്കുക ഉത്തമം. ഉദ്യോഗസ്ഥർക്ക് അപ്രതീക്ഷിത സ്ഥലംമാറ്റലോ മറ്റോ ഉണ്ടാവാനിടയുണ്ട്. മാസത്തിന്റെ ആദ്യ പകുതിക്കുശേഷം സ്ഥിതി മെച്ചപ്പെടാം. ന്യായമായ ആവശ്യങ്ങൾ ഭംഗിയായി നടന്നുകിട്ടും. പ്രബലരുടെ പിന്തുണ ശക്തി പകരുന്നതാണ്.

പൂയം

നവഗ്രഹങ്ങളിൽ കേതുവൊഴികെ മറ്റുള്ള ഗ്രഹങ്ങൾ അനുകൂലമല്ലാത്ത ഭാവങ്ങളിലാകയാൽ തീരുമാനങ്ങൾ എത്ര സുചിന്തിതങ്ങളാണെങ്കിലും അവ നടപ്പാക്കുന്നതിൽ ക്ലേശമുണ്ടാകും. സുലഭം എന്ന് കരുതിയ വസ്തുക്കളും വിഷയങ്ങളും ദുർലഭങ്ങളായേക്കാം. ഗാർഹികമായി ചില സ്വൈരക്കേടുകൾ ഉണ്ടാവാം. വിവാദങ്ങളും തർക്കങ്ങളും ഒഴിവാക്കുക കരണീയം. സാമ്പത്തികമായി അല്പം മെച്ചം വന്നേക്കും. കച്ചവടത്തിൽ നേരിയ ലാഭം ഉണ്ടാകുന്നതാണ്. സന്താനങ്ങളുടെ ഉപരിപഠനത്തിന് പണം കണ്ടെത്താനാവും. യാത്രകൾ ഗുണപ്രദമായേക്കാം.

ആയില്യം

മൂന്നിൽ കേതു സഞ്ചരിക്കുകയാൽ സാഹസികതയുണ്ടാവും. മറ്റുള്ളവർ അസാധ്യമെന്ന് കരുതിയവ സാധ്യമാക്കിയേക്കും. നാലിൽ സൂര്യകുജന്മാർ സഞ്ചരിക്കുകയാൽ മനസ്സ് കഠിനമാവും. പ്രവൃത്തികളിൽ വിജയതൃഷ്ണമൂലം അല്പം പാരുഷ്യം കലരുന്നതായി ആക്ഷേപിക്കപ്പെടാം. ധനവരവ് ഏറിയും കുറഞ്ഞുമിരിക്കും. ഭൂമിയുടെ ക്രയവിക്രയം നടന്നുകിട്ടുക എളുപ്പമാവില്ല. വിദ്യാർത്ഥികൾക്ക് അന്യദിക്കിൽ ഉപരിപഠനം , ഗവേഷണം ഇവയ്ക്കവസരം ലഭിക്കാം. കച്ചവടം വിപുലീകരിക്കാനുള്ള ശ്രമം ഫലം കാണണമെന്നില്ല. ദാമ്പത്യത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കുന്നതാണ്

  • ജ്യോതിഷ ഭൂഷണം എസ്. ശ്രീനിവാസ അയ്യർ എഴുതിയ മറ്റു കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: