/indian-express-malayalam/media/media_files/2025/02/17/moolam-horo-ga-06-112339.jpg)
മൂലം: ശ്രമകരങ്ങളായ ദൗത്യങ്ങൾ ഏറ്റെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. പുതിയ ജോലി തേടുന്നവർ നിരാശപ്പെടേണ്ടി വരില്ല. കുടുംബാംഗങ്ങളുടെ, വിശേഷിച്ചും മുതിർന്നവരുടെ പിന്തുണ നിർലോഭം ലഭിക്കുന്നതാണ്. പലകാരണങ്ങളാൽ ഇഴഞ്ഞുനീങ്ങിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കാനാവും. സന്താനങ്ങളുടെ അഭ്യുദയം സന്തോഷമേകും.
/indian-express-malayalam/media/media_files/2025/02/17/moolam-horo-ga-02-700156.jpg)
മൂലം: ഏപ്രിൽ, മേയ് മാസങ്ങളിൽ ചില അനിശ്ചിതത്ത്വങ്ങൾ ഏർപ്പെടാം. കണ്ടകശ്ശനിക്കാലം തുടങ്ങുന്നത് മാനസിക ക്ലേശമുണ്ടാക്കും. ദേഹസുഖക്കുറവിനും സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണ്ടതുണ്ട്. മേയ് പകുതിക്കു ശേഷം വ്യാഴം, രാഹു എന്നീ ഗ്രഹങ്ങൾ സുസ്ഥാനങ്ങളിലേക്ക് മാറുന്നതിനാൽ ജീവിതത്തിൻ്റെ ഗതി ശോഭനമാവും. അവിവാഹിതർക്ക് വിവാഹസിദ്ധി, കർമ്മ ഗുണാഭിവൃദ്ധി, ധനോന്നതി എന്നിവ പ്രതീക്ഷിക്കാം.
/indian-express-malayalam/media/media_files/2025/02/17/moolam-horo-ga-04-217610.jpg)
പൂരാടം: പ്രവൃത്തിയിൽ കൂടുതൽ നേരം മുഴുകുകയാൽ വരുമാനത്തിൽ വർദ്ധനവുണ്ടാവും. ഒഴിവുവേളകളിലും തൊഴിലിൽ ഏർപ്പെടും. പുതിയ കാര്യങ്ങളോട് പുറം തിരിഞ്ഞ് നിൽക്കില്ല. നവസംരംഭങ്ങൾക്ക് സർക്കാരിൻ്റെ അനുമതിയുണ്ടാവും. കുടുംബത്തിൻ്റെ ബാധ്യതകൾ പരിഹരിക്കാൻ മുന്നോട്ടിറങ്ങുന്നതാണ്. അതിൽ ഭാഗികമായി വിജയിക്കും. മാർച്ച് ഒടുവിലെ ശനി മാറ്റത്താൽ 'കണ്ടകശ്ശനി' ക്കാലം തുടങ്ങുന്നതിനാൽ മേയ് മാസം വരെ എല്ലാക്കാര്യങ്ങളിലും കരുതൽ വേണം.
/indian-express-malayalam/media/media_files/2025/02/17/moolam-horo-ga-01-343566.jpg)
പൂരാടം: വ്യാഴവും രാഹുവും അനുകൂല ഭാവങ്ങളിലെത്തുന്നതിനാൽ ജൂൺ മാസം തൊട്ട് നേട്ടങ്ങൾ ആവർത്തിക്കും. പുതിയ തൊഴിൽ മേഖലയിൽ ശോഭിക്കുവാൻ കഴിയും. ബിസിനസ്സിൽ നിന്നും വരുമാനം അധികരിക്കുന്നതാണ്. വിദേശയാത്രകളാൽ പലതരം അഭിവൃദ്ധികൾ വന്നെത്തും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാവുന്നതാണ്.
/indian-express-malayalam/media/media_files/2025/02/17/moolam-horo-ga-03-120721.jpg)
ഉത്രാടം: സാമാന്യത്തിലധികം നേട്ടങ്ങൾ വർഷാരംഭത്തിൽ തന്നെ ദൃശ്യമാകും. തീരുമാനിച്ച കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാൻ സാധിക്കുന്നതാണ്. സ്വന്തം സംരംഭങ്ങളിൽ നിന്നും പ്രതീക്ഷിച്ച വരുമാനം വന്നു ചേരുന്നതായിരിക്കും. മകളുടെ വിവാഹം സുഗമമായി നടത്താനാവും. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി / വേതന വർദ്ധന ഭവിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/02/17/moolam-horo-ga-05-725354.jpg)
ഉത്രാടം: സമൂഹത്തിലെ നല്ല കാര്യങ്ങൾക്ക് മാനസികവും ഭൗതികവുമായ പിന്തുണ നൽകും. ഉത്രാടം ധനുക്കൂറുകാർക്ക് മാർച്ചുമാസം ഒടുവിലെ ശനിമാറ്റം ഗൃഹത്തിൽ ക്ലേശാനുഭവങ്ങൾക്ക് കാരണമായേക്കാം. എന്നാൽ മകരക്കൂറുകാർക്ക് ഏഴരശ്ശനി തീരുന്നകാലം എന്നത് പല നിലയ്ക്കും സമാശ്വാസമേകും. വർഷമദ്ധ്യത്തിലെ വ്യാഴം, രാഹു എന്നീ ഗ്രഹങ്ങളുടെ മാറ്റം ധനുക്കൂറുകാർക്ക് തൊഴിലിലും വ്യക്തിപരമായും നേട്ടമാകുമ്പോൾ മകരക്കൂറുകാർക്ക് സാമ്പത്തിക കാര്യങ്ങളിലടക്കം സമ്മർദ്ദത്തിന് കാരണമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.