/indian-express-malayalam/media/media_files/2025/07/07/midhunam-money-debt-ga-01-2025-07-07-12-08-11.jpg)
തിരുവാതിര
ജന്മരാശിയിൽ ആദിത്യൻ, വ്യാഴം, ബുധൻ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ പിരിമുറുക്കം ഉണ്ടാവും. ഏകാഗ്രത നഷ്ടമാകാം. തൊഴിലിടത്തിൽ സമാധാനം കുറയുന്നതാണ്. ആലസ്യം പിടിപെടാനും സാധ്യതയുണ്ട്. സമയബന്ധിതമായി പ്രവർത്തിക്കാൻ ആഗ്രഹിക്കും. സഹായിക്കാൻ ചിലപ്പോൾ സുഹൃത്തുക്കളല്ലാത്തവരോ അപരിചിതരോ മുന്നോട്ടു വരുന്നതാണ്. ദുസ്സാഹസങ്ങൾക്ക് പ്രേരണയുണ്ടാവും. ദാമ്പത്യത്തിൽ സാമാന്യമായ സൗഖ്യം പ്രതീക്ഷിച്ചാൽ മതിയാകും. ബിസിനസ്സിൽ പണം മുടക്കുന്നത് കരുതലോടെ വേണ്ടതുണ്ട്. കടബാധ്യതകൾ പെരുകാതിരിക്കാൻ സാമ്പത്തിക അച്ചടക്കം പുലർത്തണം. ഭൂമിയിടപാടുകൾ വിജയിച്ചേക്കും. ഗൃഹനിർമ്മാണവുമായി മുന്നോട്ടു പോകും. കമ്മീഷൻ / ഏജൻസി ഏർപ്പാടുകളിലൂടെ നേട്ടങ്ങളുണ്ടാവുന്നതാണ്.
/indian-express-malayalam/media/media_files/2025/07/07/midhunam-money-debt-ga-02-2025-07-07-12-08-11.jpg)
പൂയം
മുൻപിൻ ആലോചിക്കാതെ പലതും തുടങ്ങുന്നതാണ്. പിന്നീട് അതെല്ലാം മുടങ്ങുകയും ചെയ്യും. പന്ത്രണ്ടാം ഭാവത്തിൽ മൂന്നുഗ്രഹങ്ങളും രണ്ടാം ഭാവത്തിൽ രണ്ടു ഗ്രഹങ്ങളും സഞ്ചരിക്കുകയാൽ വലിയ സമ്മർദ്ദം അനുഭവിക്കും. വീട്ടിലും പുറത്തും, ചെറിയതും വലിയതുമായ പ്രവൃത്തികളിലെല്ലാം ശ്വാസം മുട്ടുന്നതായി തോന്നുന്നതാണ്. സ്നേഹം നിരസിക്കപ്പെടും. സാമ്പത്തികമായ അമളികൾ വരാം. ഉദ്യോഗസ്ഥർ മേലധികാരികളിൽ നിന്നും ശാസനകേൾക്കും. രോഗഗ്രസ്തർക്ക് ഉപരിചികിൽസ ആവശ്യമായേക്കും. വിവാദങ്ങളിൽ ഏർപ്പെടാം. പരുഷവാക്കുകൾ പറയാൻ നിർബന്ധിതരാവും. വീടുനിർമ്മാണത്തിന് വല്ല തടസ്സവും ഉണ്ടായേക്കും. സ്ഥലംമാറ്റം അനുകൂലമാവില്ല.
/indian-express-malayalam/media/media_files/2025/07/07/midhunam-money-debt-ga-03-2025-07-07-12-08-11.jpg)
ആയില്യം
കാര്യങ്ങൾ വിജയിക്കാൻ ഒട്ടും സുഗമതയില്ലാത്ത കാലമാണ്. ആദിത്യനും വ്യാഴവും ബുധനും പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ സാമ്പത്തിക പരാശ്രയത്വം ഉണ്ടായേക്കും. ഗൃഹനിർമ്മാണം ഇടയ്ക്ക് നിർത്തേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് അന്യ ദിക്കിലേക്ക് സ്ഥലംമാറ്റം വരാം. ഭർത്താവും ഭാര്യയും രണ്ടിടത്തായി ജോലി ചെയ്യേണ്ടി വന്നേക്കും. പൈതൃകധനം ചെലവിന് സ്വീകരിക്കേണ്ടി വരാം. പ്രതീക്ഷിച്ച ജോലി കിട്ടാൻ കാത്തിരിപ്പ് തുടരേണ്ട സ്ഥിതിയാവും. വാഹനത്തിൻ്റെ അറ്റകുറപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. ദൂരയാത്രയിൽ ധനം കളവുപോകാം. ഉപാസനകൾ ഇടയ്ക്കിടെ മുടങ്ങും. കരാർപണികൾ തുടരപ്പെടുന്നതാണ്. വയോജനങ്ങളുടെ ഉപദേശം സ്വീകരിക്കും. പുറമേ നിന്നും ഭക്ഷണം കഴിക്കുമ്പോൾ കരുതലുണ്ടാവണം.
/indian-express-malayalam/media/media_files/2025/07/07/midhunam-money-debt-ga-04-2025-07-07-12-08-11.jpg)
ഉത്രം
തൊഴിലിൽ ഉന്മേഷം ഭവിക്കുന്ന കാലമാണ്. ജോലിയിൽ നിന്നും വിട്ടുനിന്നവർക്ക് തുടർച്ചയായി ജോലി ലഭിക്കും. സ്വാശ്രയ ബിസിനസ്സുകൾക്കും വലിയ തടസ്സമുണ്ടാവില്ല. സാമ്പത്തിക ശോച്യത പരിഹൃതമാവും. കരുത്തുറ്റ തീരുമാനങ്ങൾ കൈക്കൊള്ളാനും പ്രാവർത്തികമാക്കാനും സാധിക്കുന്നതാണ്. പുതുസംരംഭങ്ങൾക്ക് കാലം ഉചിതമല്ല. സർക്കാരിൽ നിന്നുമുള്ള അനുമതി ലഭിച്ചേക്കും. ദൈവിക സമർപ്പണങ്ങൾ, തീർത്ഥയാത്രകൾ ഇവ നിശ്ചയിച്ചതുപോലെ നടന്നുകിട്ടും. ബന്ധുക്കളും സുഹൃത്തുക്കളും സന്ദർഭോചിതമായി പെരുമാറുന്നതാണ്. ചിങ്ങക്കൂറുകാർക്ക് ഏഴിലെ രാഹുവും കന്നിക്കൂറുകാർക്ക് ഏഴിലെ ശനിയും പ്രണയം, ദാമ്പത്യം, കുടുംബ ജീവിതം എന്നിവയിൽ അലോസരങ്ങളുണ്ടാവും എന്നതിൻ്റെ സൂചനയാണ്. കേതുവും ചൊവ്വയും ദേഹ- മന ക്ലേശങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. അതിനാൽ കരുതൽ, വിട്ടുവീഴ്ച എന്നിവ അനിവാര്യം.
/indian-express-malayalam/media/media_files/2025/07/07/midhunam-money-debt-ga-05-2025-07-07-12-08-11.jpg)
തൃക്കേട്ട
ലക്ഷ്യപ്രാപ്തിക്ക് ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. മിഥ്യാധാരണകളുടെ പുറത്താവും പലപ്പോഴും ജീവിതം. ആദിത്യൻ്റെ അനിഷ്ട സ്ഥിതി കാരണം മേലധികാരിയുടെ അപ്രീതി സമ്പാദിക്കാനിടയുണ്ട്. പരാശ്രയത്വം കോപത്തിനിടയാക്കും. ആദ്ധ്യാത്മിക ചര്യകൾക്ക് ഭംഗം വരാനിടയുണ്ട്. വിദേശയാത്രക്ക് തടസ്സമോ വിളംബമോ വരാവുന്നതാണ്. സഹിഷ്ണുത കൈവിടരുത്. കരാർ ജോലികൾ തുടരപ്പെടുന്നതാണ്. ചെറുസംരംഭങ്ങൾ ഗുണദായകമാവും. ഒരുപാട് മുതൽമുടക്കാൻ കാലം അനുകൂലമല്ല. സാമ്പത്തിക കാര്യങ്ങളിൽ കരുതൽ വേണ്ടതുണ്ട്. മത്സരങ്ങളിലും ഇഷ്ടവസ്തുക്കൾ മോഹവില കൊടുത്തുവാങ്ങും. വീട്ടുകാരുടെ വിമർശനം തൃണവൽഗണിക്കും.
/indian-express-malayalam/media/media_files/2025/07/07/midhunam-money-debt-ga-06-2025-07-07-12-08-11.jpg)
അവിട്ടം
ഗ്രഹങ്ങൾ പ്രായേണ പ്രതികൂല ഭാവത്തിലാണ്. കുംഭക്കൂറുകാർക്ക് ശനി പ്രവർത്തനത്തെ മന്ദഗതിയിലാക്കും. ഉന്മേഷമുണ്ടാവില്ല. ഉറക്കം മതിയായതായി തോന്നില്ല. സമയബന്ധിതമായി ഒരുകാര്യവും പൂർത്തീകരിക്കാൻ കഴിഞ്ഞേക്കില്ല. രാഹുവിൻ്റെ സ്ഥിതി മൂലം സത്യം മറച്ചുപിടിക്കാനുള്ള തോന്നലുണ്ടാവും. ഏഴാം ഭാവത്തിലെ ചൊവ്വയും കേതുവും ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ സൃഷ്ടിക്കാം. മകരക്കൂറുകാർക്ക് കർമ്മരംഗത്ത് ചില നേട്ടങ്ങൾ വന്നുകൂടുന്നതാണ്. ദൗത്യങ്ങളിൽ വിജയം വരിക്കും. വ്യാഴത്തിൻ്റെ മൗഢ്യത്താൽ പണം നഷ്ടപ്പെടാൻ/സാമ്പത്തിക അമളി വരാൻ സാധ്യതയുണ്ട്. കുംഭക്കൂറുകാരുടെ ലോൺ അപേക്ഷ തള്ളപ്പെടാം. കൂടുതൽ കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. സ്ഥിരവരുമാനക്കാർക്ക് ക്ലേശമുണ്ടാവില്ല. ചെറുകിട സംരംഭകരും പ്രതിസന്ധികളെ മറികടക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.