scorecardresearch

വിശാഖക്കാർക്ക് കുടുംബ സമാധാനം കുറയാനിട, അനിഴക്കാർക്ക് ജോലിഭാരം കൂടും, തൃക്കേട്ടക്കാർക്ക് മനക്ലേശം

Monthly Horoscope for Vrischikam: വൃശ്ചിക മാസം വിശാഖം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Vrischikam: വൃശ്ചിക മാസം വിശാഖം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vrischikam Vishakam

Source: Freepik

വിശാഖം

പല കാര്യങ്ങളും നടന്നുകിട്ടുന്നത് അവസാന നിമിഷത്തിലാവും. സഹായം വാഗ്ദാനം ചെയ്ത  വ്യക്തികൾ സഹകരിക്കണമെന്നില്ല. ബാങ്ക് ലോണിനുള്ള അപേക്ഷ പരിഗണിക്കപ്പെടും. പല കാര്യങ്ങൾക്കായി ഊർജ്ജം വ്യയം ചെയ്യേണ്ടി വരുന്നതാണ്. കൃത്യനിഷ്ഠയുണ്ടാവാത്തതിനാൽ മേലധികാരികളുടെ അപ്രീതി നേടാം. പ്രബന്ധരചനയ്ക്ക് വിഷയം തേടി യാത്ര ചെയ്യേണ്ടിവരും. 

Advertisment

കരാർ പണികൾ തുടർന്നും ലഭിക്കുന്നതായിരിക്കും. കുടുംബത്തിൽ സമാധാനം കുറയാനിടയുണ്ട്. ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് സ്ഥലം മാറ്റം കിട്ടാം. തീരെ ആകസ്മികമായി രാഷ്ട്രീയത്തിൽ പ്രവേശിച്ചേക്കും. വയോജനങ്ങളുടെ ദേഹാരോഗ്യത്തിലെന്നപോലെ മാനസികാരോഗ്യത്തിലും കരുതലുണ്ടാവണം.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

അനിഴം

ആദിത്യനും ചൊവ്വയും ജന്മരാശിയിൽ സഞ്ചരിക്കുകയാൽ അലച്ചിലേറും. മാനസികമായി ഉന്മേഷം കുറയുവാനുമിടയുണ്ട്. കടമകൾ നിറവേറ്റുന്ന കാര്യത്തിൽ ഉദാസീനരാവും. പുതിയ ജോലിക്കായുള്ള ശ്രമം തുടരുന്നതാണ്. വ്യവഹാരങ്ങളിൽ നീതി കിട്ടിയില്ലെന്ന തോന്നലുണ്ടാവും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടാനാണ് സാധ്യത. സ്വാതന്ത്ര്യം കുറയുന്നതാണ്. 

ബന്ധുക്കളുടെ തർക്കത്തിൽ ന്യായം പറയുന്നത് ആരോപണത്തിന് ഇടവരുത്താം. സാമൂഹിക മാധ്യമങ്ങളിൽ സജീവത പുലർത്തുന്നതാണ്. അവിവാഹിതർക്ക് വിവാഹസാധ്യത കാണുന്നു. ജോലി തേടുന്നവർക്ക് അന്യദേശത്ത് അവസരം കൈവരുന്നതാണ്. പാരമ്പര്യസ്വത്തുക്കൾ വില്ക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായേക്കും. ധനവ്യയത്തിൽ ഉൽക്കണ്ഠ വരും.

Advertisment

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

തൃക്കേട്ട

വ്യാഴം ഭാഗ്യഭാവത്തിൽ തുടരുന്നതിൻ്റെ മേന്മകളുണ്ടാവും. കൂടുതൽ അവസരങ്ങൾ തുറന്നു കിട്ടുന്നതായിരിക്കും. ജോലി തേടുന്നവർക്ക് നിയമനോത്തരവ് പ്രതീക്ഷിക്കാം. സമൂഹത്തിൻ്റെയും സ്ഥാപനത്തിൻ്റെയും അംഗീകാരം ലഭിക്കുന്നതാണ്. ഇടപാടുകൾ ഗുണപ്രദമാവും. രാഷ്ട്രീയ മത്സരങ്ങൾക്ക് സന്നദ്ധത പ്രദർശിപ്പിച്ചേക്കും. ജന്മത്തിൽ ചൊവ്വയും ബുധനും ആദിത്യനുമുള്ളതിനാൽ മനക്ലേശമുണ്ടാവും. 

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

പ്രയത്നം കൂടുന്നതാണ്. വാടകവീട്ടിന് പുതിയ താമസക്കാരെ കിട്ടിയേക്കില്ല. പല കാര്യങ്ങളിലും സുഗമത കുറയുകയും ചെയ്യും. വാഗ്ദാനലംഘനം വിഷമിപ്പിക്കും. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും. പുതിയ കോഴ്സുകൾ വീട്ടിലിരുന്നു തന്നെ പഠിക്കാനാരംഭിക്കും. ചെലവിൻ്റെ കാര്യത്തിൽ നിയന്ത്രണം അനിവാര്യമാണ്.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: