scorecardresearch

തിരുവോണക്കാർ വാഹനം വാങ്ങാനിട, അവിട്ടക്കാർക്ക് പ്രണയബന്ധം ദൃഢമാകും, ചതയക്കാർക്ക് തൊഴിലിൽ വളർച്ച

Monthly Horoscope for Vrischikam: വൃശ്ചിക മാസം തിരുവോണം മുതൽ ചതയം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Vrischikam: വൃശ്ചിക മാസം തിരുവോണം മുതൽ ചതയം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Vrischikam thiruvonam

Source: Freepik

തിരുവോണം

തടസ്സങ്ങളെ മറികടന്ന് പുരോഗതിയിലേക്ക് നീങ്ങാൻ സാഹചര്യം അനുകൂലമാണ്. പുതുകാര്യങ്ങൾ വേഗം പ്രവർത്തിപഥത്തിൽ കൊണ്ടുവരും. പിണങ്ങിക്കഴിയുന്ന ഭാര്യാഭർത്താക്കന്മാർ വീണ്ടും ഇണങ്ങാം. ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ചികിൽസാ മാറ്റത്തിലൂടെ സുഖമുണ്ടാവും. ഒപ്പമുള്ള അവസരവാദികളെ തിരിച്ചറിഞ്ഞ് കർക്കശമായ നിലപാടെടുക്കും. വിൽക്കാതെ കിടന്ന പുരയിടത്തിന് അഡ്വാൻസ് ലഭിക്കുന്നതാണ്. 

Advertisment

ചെറുപ്പക്കാരുടെ പ്രണയത്തിന് വീട്ടുകാരുടെ അംഗീകാരം പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ പുതിയ പദവി ലഭിക്കാം. രാഷ്ട്രീയ മത്സരങ്ങളിൽ വിജയിച്ചേക്കും. വാഹനം വാങ്ങാനിടയുണ്ട്. കലാപരിശീലനം അനുസ്യൂതമാവും. ഉറ്റവരെ സന്ദർശിക്കാനും ആഘോഷങ്ങളുടെ ഭാഗമാകാനും സാധിക്കുന്നതാണ്.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

അവിട്ടം

ആദിത്യൻ്റെ വൃശ്ചികം രാശി സഞ്ചാരം അവിട്ടം നാളുകാർക്ക് തൊഴിൽപരമായ നേട്ടങ്ങൾ സൃഷ്ടിക്കുന്നതാണ്. കർമ്മരംഗത്തെ മുരടിപ്പും ആലസ്യവും മാറിക്കിട്ടും. ഉദ്യോഗപർവ്വത്തിൽ ഉയരാനാവും. സ്വതന്ത്രമായി കാര്യനിർവ്വഹണം സാധ്യമാകുന്നതാണ്. കൃത്യതയുള്ള നിരീക്ഷണങ്ങളിലൂടെ അപാകതകൾ പരിഹരിക്കുന്നതാണ്.   

ചിട്ടി, നറുക്കെടുപ്പ് ഇവകളിലൂടെ സാമ്പത്തിക ഗുണം വരിക്കും. വിദ്യാർത്ഥികൾക്ക് പഠനോന്മുഖത കൈവരും. ആവശ്യത്തിന് വിശ്രമം, നല്ല ഭക്ഷണം ഇവയുണ്ടാവും. പ്രണയബന്ധം  ദൃഢമാകുന്നതാണ്. രണ്ടാം നക്ഷത്രത്തിൽ രാഹു പ്രവേശിക്കുകയാൽ കള്ളം പറയാൻ പ്രേരണയുണ്ടാവും. രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മനസ്സുകൊണ്ട് ഇണങ്ങും.

Advertisment

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

ചതയം

ഗുണാനുഭവങ്ങൾ കുറയില്ല. ആത്മബലം തിരിച്ചറിയുന്നതാണ്. തൊഴിലിൽ വളർച്ച പ്രതീക്ഷിക്കാം. കരാർ പണികളിൽ നിന്നും കിട്ടേണ്ട കുടിശ്ശിക തുക ലഭിക്കാനിടയുണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതാണ്. നവീന ഗൃഹോപകരണങ്ങൾ വാങ്ങിയേക്കും. രോഗഗ്രസ്തർക്ക് ചികിൽസാമാറ്റം ആശ്വാസകരമാവും. പുതിയ തലമുറയുടെ പ്രവർത്തനങ്ങളോട് അകൽച്ച തോന്നാനിടയുണ്ട്. 

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

സംഘടനകളിൽ കർക്കശ നിലപാട് സ്വീകരിക്കുകയാൽ ശത്രുക്കളുണ്ടാവും. സപ്പകുതിയിൽ രാഹു ജന്മനക്ഷത്രത്തിലേക്ക് വരികയാൽ ഉന്മേഷശീലം കുറയും. കാര്യങ്ങൾ പിന്നീടത്തേക്ക് നീക്കിവെക്കും. രണ്ടാം നക്ഷത്രത്തിലെ ശനി സഞ്ചാരത്താൽ മനപ്പൂർവ്വമായിട്ടല്ലാതെ തന്നെ കള്ളം പറയാനിടവരുത്തും.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: