/indian-express-malayalam/media/media_files/2025/11/25/vrischikam-rohini-2025-11-25-11-29-41.jpg)
Source: Freepik
രോഹിണി
ആദിത്യനും ചൊവ്വയും സപ്തമഭാവത്തിലാകയാൽ ക്ലേശാനുഭവങ്ങൾ ആവർത്തിക്കും. ബാഹ്യലോകവുമായി തെറ്റിപ്പിരിയാം. ഏകാന്തതയെ സ്നേഹിക്കാനിടയുണ്ട്. സുഹൃത്തുക്കളുടെ വാക്കുകൾ തെറ്റായി മനസ്സിലാക്കിയേക്കും. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് കരുതലോടെ വേണം. ആത്മവിശ്വാസം കുറയുകയും കൂടുകയും ചെയ്യും. പാർട്ണർഷിപ്പ് ബിസിനസ്സിന് ഒട്ടും ഇണക്കമില്ലാത്ത സമയമാണ്.
വ്യാഴം രണ്ടാം ഭാവത്തിലേക്ക് വക്രഗതിയായി മടങ്ങിവരികയാൽ സാമ്പത്തിക ദുരിതം കുറയും. പലിശയടക്കാൻ പണമുണ്ടാവും. കൃഷികാര്യങ്ങളിൽ ഉത്സാഹമേറുന്നതാണ്. ഏജൻസികൾ നടത്തുന്നവർക്ക് പുരോഗതി വരും. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുപ്പ് തുടങ്ങും. കുറച്ചുകാലം മകളുടെ വീട്ടിൽ പോയി നിൽക്കാനാഗ്രഹിക്കും. തീർത്ഥാടന യോഗമുണ്ട്.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
മകയിരം
നക്ഷത്രാധിപനായ ചൊവ്വയ്ക്ക് സ്വക്ഷേത്രസ്ഥിതിയുണ്ട്. തന്മൂലം അവഗണനകൾ നീങ്ങി, പരിഗണനകൾ കിട്ടിത്തുടങ്ങും. എന്നാൽ ചൊവ്വയ്ക്ക് മൗഢ്യസ്ഥിതിയും കൂടിയുള്ളതിനാൽ കഷ്ടനഷ്ടങ്ങളും അനുഭവപ്പെടാം. പുതിയ കാര്യങ്ങൾ തുടങ്ങാൻ തടസ്സങ്ങളുണ്ടാവും. കച്ചവടത്തിൽ നിന്നുമുള്ള പണവരവ് മോശമാവില്ല. എന്നാൽ അധികച്ചെലവുകൾക്കും സാധ്യത കാണുന്നു.
ഉദ്യോഗസ്ഥർക്ക് വീടിനടുത്തേക്ക് സ്ഥലംമാറ്റം ലഭിച്ചേക്കും. സ്ഥാനോന്നതിക്കോ വേതന വർദ്ധനവിനോ സാധ്യത കാണുന്നില്ല. കുടുംബാംഗങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ പുലർത്തും. വിനോദയാത്രകൾക്ക് അവസരം ഒരുങ്ങാം. രാഷ്ട്രീയ പ്രവർത്തനം ലക്ഷ്യപ്രാപ്തി കൈവരിക്കണമെന്നില്ല. വിവാദങ്ങളെ അവഗണിക്കുക ഉത്തമം.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
തിരുവാതിര
ഈ മാസം പകുതിയിൽ തിരുവാതിരയുടെ അധിപനായ രാഹു സ്വന്തം നക്ഷത്രമായ ചതയത്തിൽ പ്രവേശിക്കുന്നു. പലകാര്യങ്ങൾ ഏകാഗ്രതയോടെ നിർവ്വഹിക്കാനാവും. വീടുപണി പൂർത്തിയാക്കാനിടയുണ്ട്. ലോൺ, ചിട്ടി, നറുക്കെടുപ്പ് ഇത്യാദികളിലൂടെ ആദായം വരും. വിപണനതന്ത്രങ്ങൾക്ക് രൂപം കൊടുക്കും. സാങ്കേതിക വിഷയങ്ങൾ പഠിക്കാൻ നേരം കണ്ടെത്തുന്നതാണ്.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
ജീവിതപങ്കാളിയുടെ രോഗസ്ഥിതിയിൽ ആശ്വാസമുണ്ടാവും. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം കൈവരുന്നതാണ്. മംഗളകർമ്മങ്ങളുടെ നേതൃത്വം വഹിക്കും. സഹപ്രവർത്തകർക്ക് പിൻതുണയേകും. മത്സരങ്ങളിൽ വിജയിക്കാനാവും. പ്രണയികൾക്ക് വിഘ്നങ്ങളും വിരോധവും ഭവിച്ചേക്കാം. സ്വതസിദ്ധമായ കഴിവുകൾ പ്രകടപ്പിക്കാൻ വേദി ലഭിക്കുന്നതാണ്.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us