scorecardresearch

പുണർതക്കാർക്ക് ജോലി കിട്ടാം, പൂയക്കാർക്ക് ധനാഗമം പ്രതീക്ഷിക്കാം, ആയില്യക്കാരായ പ്രണയ പരവശർക്ക് ഒന്നിക്കാൻ അവസരം

Monthly Horoscope for Vrischikam: വൃശ്ചിക മാസം പുണർതം മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Vrischikam: വൃശ്ചിക മാസം പുണർതം മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Vrischikam punartham

Source: Freepik

പുണർതം

മിഥുനക്കൂറുകാർക്ക് ആദിത്യൻ, ചൊവ്വ, ബുധൻ എന്നിവർ ആറാം ഭാവത്തിൽ സഞ്ചരിക്കുകയാൽ അനുകൂല സന്ദർഭമാണ്. ദീർഘകാലമായിട്ടുള്ള സ്വപ്നങ്ങളും പ്രിയകാര്യങ്ങളും നേടിയെടുക്കാനാവും. ആസൂത്രണ മികവ് അഭിനന്ദിക്കപ്പെടും. ഉദ്യോഗത്തിൽ ഉയർച്ചയുടെ സന്ദർഭമാണ്. പ്രോജക്ട് ലീഡർ, അഡ്മിൻ  പോലുള്ള പദവികളിൽ ശോഭിക്കുന്നതായിരിക്കും. 

Advertisment

തൊഴിൽ തേടുന്നവർക്ക് എക്സ്പീരിയൻസിന് ഇണങ്ങുന്ന ജോലി കിട്ടാം. അധികാരികളുടെ സമ്മതം നേടുന്നതായിരിക്കും. കുടുംബചുമതലകളിൽ നിന്നും ഒളിച്ചോടില്ല. പഠനകാര്യത്തിൽ ഉണർവ്വുണ്ടാവും. കർക്കടകക്കൂറുകാർക്ക് സമ്മർദ്ദം വർദ്ധിക്കും. സംഘടനകളിൽ അർഹമായ പരിഗണന ലഭിക്കണമെന്നില്ല. നല്ലകാര്യങ്ങൾക്ക് ചെലവേർപ്പെടും.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

പൂയം

ഒമ്പതിലെ ശനി, എട്ടിലെ രാഹു, ജന്മവ്യാഴം എന്നിങ്ങനെ പ്രതികൂല സാഹചര്യങ്ങൾ വികസനത്തെ ചെറുക്കാം. അത്യധ്വാനം കൊണ്ടുമാത്രമേ അല്പനേട്ടങ്ങൾ പോലും കൈവരിക്കാനാവൂ! എതിരാളികളുടെ വെല്ലുവിളികളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. സാമ്പത്തിക അച്ചടക്കം അനിവാര്യമായ ഘട്ടമാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. 

കടം വീട്ടാനായി കടം വാങ്ങുന്ന പ്രവണത ഒഴിവാക്കേണ്ടതുണ്ട്. നാലിൽ ശുക്രൻ ഉള്ളതിനാൽ പ്രശ്നങ്ങൾക്കിടയിലും മനസ്സുഖലും ഭോഗാനുഭവങ്ങളും വന്നെത്തും. സ്ത്രീകളുടെ നിർലോഭമായ പിന്തുണ കൈവരും. ഉത്സവാദികളുടെ നടത്തിപ്പിന് കൂടുതൽ സമയം ചെലവഴിക്കും. കരാർ പണികളിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം.

Advertisment

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

ആയില്യം

വാഹനം വാങ്ങാനാഗ്രഹിക്കുന്നവർക്ക് സ്വപ്നം സാക്ഷാൽക്കരിക്കാനാവും. ഗൃഹനിർമ്മാണവും പൂർത്തീകരിക്കപ്പെടും. മുൻപ് തിരസ്കരിച്ചവർ തേടിവന്ന് പുരസ്കരിച്ചേക്കാം. മക്കളുടെ നിർബന്ധശീലം വിഷമിപ്പിക്കും. സംയമനം പാലിക്കാൻ കഴിഞ്ഞേക്കില്ല.ഈ പകരക്കാരെ തൊഴിൽ നടത്തിപ്പ് ഏൽപ്പിക്കുന്നത് കരുതലോടെ വേണം. പണമെടപാടുകളുടെ രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. 

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

വിദേശ യാത്രയിലെ തടസ്സങ്ങൾ നിങ്ങുന്നതാണ്. പുതിയ കാര്യങ്ങൾക്ക് സർക്കാർ അനുമതി വൈകാം. പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലിയിൽ അനിശ്ചിതത്വം ഉയരാം. അകന്ന് കഴിയുന്നവർക്ക് ഇണങ്ങാൻ സന്ദർഭമുണ്ടാവും. പ്രണയ പരവശർക്ക് ഒന്നിക്കാൻ  അവസരങ്ങൾ വരും.  പൂർവ്വകാല സഹപാഠികളെ തമ്മിലിണക്കാൻ ശ്രമം തുടരുന്നതാണ്.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: