/indian-express-malayalam/media/media_files/2025/12/03/vrischikam-revathy-2025-12-03-09-40-40.jpg)
Source: Freepik
പൂരൂരുട്ടാതി
ഗുണദോഷസമ്മിശ്രമായ സാഹചര്യമാണ് നിലവിലുള്ളത്. പുരോഗതിയുണ്ടാവുമ്പോൾ തന്നെ തിരിച്ചടികളേയും അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. തീരുമാനിച്ചുറപ്പിച്ച കാര്യങ്ങൾക്ക് പോലും വേഗത കുറയാനിടയുണ്ട്. എതിർപ്പുകളിൽ വിഷമിക്കുന്നതാണ്. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യാം. സുഹൃത്തുക്കളെ കണ്ണടച്ച് വിശ്വസിക്കണമെന്നില്ല.
കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയും. ബിസിനസ്സിൽ വലിയ തോതിൽ മുതൽമുടക്കരുത്. പുതുജോലി കിട്ടാതെ നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. മേലധികാരികളുടെ പ്രോൽസാഹനം കിട്ടണമെന്നില്ല. പ്രണയികൾക്ക് വിവാഹ തീരുമാനം ഉണ്ടാവും. വീട്ടുകാരുടെ അനിഷ്ടം പരിഗണിക്കില്ല. വാഹനം ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
ഉത്രട്ടാതി
ഉയർന്ന ആശയങ്ങൾ പ്രചരിപ്പിക്കാനവസരം കിട്ടുന്നതാണ്. പാരമ്പര്യമായി കൈവന്ന തൊഴിൽ മേഖലയിൽ കൂടുതൽ നേട്ടങ്ങൾ ആർജ്ജിക്കും. സഹോദരൻ്റെ ജോലിക്കാര്യത്തിൽ ശുപാർശയ്ക്ക് മുതിരേണ്ട സാഹചര്യം സംജാതമാകാം. വായ്പ കിട്ടാൻ വീണ്ടും ബാങ്കിനെ സമീപിച്ചേക്കും. ഭാവിയെക്കുറിച്ച് കൂടുതലായി ചിന്തിക്കുന്നതാണ്. കുട്ടികളുടെ പഠനകാര്യത്തിൽ തൃപ്തി കുറയാൻ സാധ്യത കാണുന്നു.
ഭാഗ്യാനുഭവങ്ങൾ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാകാനിടയുള്ളതിനാൽ ചില കരുതലുകൾ ആവശ്യമാണ്. കലാപഠനത്തിൽ താത്പര്യം ഉണ്ടാവും. സ്വാർജ്ജിതധനം സുരക്ഷിത നിക്ഷേപങ്ങളിലാക്കാൻ അമാന്തിക്കരുത്. വിട്ടുവീഴ്ചകൾ ദാമ്പത്യത്തെ മധുരതരമാക്കും.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
രേവതി
നക്ഷത്രാധിപനായ ബുധന് വക്രവും മൗഢ്യസ്ഥിതിയും വരുന്നതിനാൽ ചില അസംതൃപ്തികൾ രൂപപ്പെടും. ഏഴരശനിക്കാലം അലച്ചിലായും ആശങ്കകളായും ഉപദ്രവം തുടർന്നേക്കാം. ആത്മാർത്ഥതയ്ക്ക് ഫലം കിട്ടുന്നില്ലല്ലോ എന്ന് ഖേദം തോന്നാം. സ്വന്തം തൊഴിലിൽ നിന്നും വരവ് കുറയില്ല. എന്നാൽ ചെലവിനങ്ങൾ പലവഴികൾ വന്നെത്താം.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾക്ക് മറുപടി പറയേണ്ടി വരുന്നതാണ്. മകൻ്റെ ജോലിക്കാര്യം നീളുന്നതിൽ വിഷമിക്കും. പുതിയ സംരംഭങ്ങളുമായി മുന്നോട്ടുപോകുന്നതാണ്. ആത്മീയ യാത്രകൾക്ക് അവസരം ഉണ്ടാവും. കടബാധ്യതകൾ പരിഹരിക്കാൻ ആപ്തബന്ധുവിൻ്റെ സഹായം ലഭിച്ചേക്കും.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us