/indian-express-malayalam/media/media_files/2025/12/01/vrischikam-moolam-2025-12-01-11-26-13.jpg)
Source: Freepik
മൂലം
ആദിത്യനും ചൊവ്വയും പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ അപ്രതീക്ഷിത യാത്രകളുണ്ടാവും. വ്യാഴം അഷ്ടമത്തിലാവുകയാൽ പുതിയ കാര്യങ്ങൾ തുടങ്ങുവാൻ തടസ്സങ്ങൾ വരാം. മേലധികാരികളുടെ നിലപാടുകളെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. തന്മൂലം കർമ്മരംഗത്ത് സ്വൈരക്കേട് അനുഭവപ്പെടുന്നതാണ്. ലഘുവായ കൃത്യങ്ങളിൽ നിന്നും ആദായമുണ്ടാവും.
കമ്മീഷൻ വ്യാപാരം ലാഭകരമാവും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടത്തും. കൈവായ്പകൾ മടക്കിക്കിട്ടുന്നത് ആശ്വാസമേകും. മാതാപിതാക്കളെ ഒപ്പം കൊണ്ടുവന്ന് താമസിപ്പിക്കാൻ മകൾ ആഗ്രഹിക്കും. അതിനാൽ കുറച്ചുകാലം നാടുവിട്ട് താമസിക്കും. രാഷ്ട്രീയ പ്രവർത്തനത്തിന് കൂടുതൽ സമയം കണ്ടെത്തേണ്ട സ്ഥിഭവിക്കും.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
പൂരാടം
ഗ്രഹാനുകൂല്യം കുറവായതിനാൽ ലഘുപ്രയത്നത്താൽ നേടേണ്ടവ ഊർജ്ജം ചെലവാക്കി നേടും. കർമ്മമേഖലയിൽ തടസ്സങ്ങൾ കാണും. ഒത്താശയ്ക്ക് ആരുമില്ലല്ലോ എന്ന ചിന്ത പിടികൂടാം. പുതുകാര്യങ്ങൾ തുടങ്ങുന്നതിന് സാങ്കേതികമായി ചില വിഘ്നങ്ങൾ വരുന്നതായിരിക്കും. ബിസിനസ്സ് വിപുലീകരണത്തിനായി പണം ചെലവഴിക്കുന്നത് ആശാസ്യമല്ല. കൂട്ടുകച്ചവടം കൊണ്ട് ഗുണമുണ്ടാവും.
കലാപ്രവർത്തനം ഭാസുരമാവുന്നതാണ്. ഉപരിപഠനത്തിന് അവസരം ഒരുങ്ങും. കൃഷിയിൽ ഏർപ്പെട്ടവർക്ക് ധനസഹായം കിട്ടാം. വിദേശത്തുള്ളവർക്ക് വിസ സംബന്ധിച്ച നിയമങ്ങളിൽ അയവ് വരുന്നത് ആശ്വാസം നൽകും. തീർത്ഥാടനയോഗം കാണുന്നു. നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം സൽപ്രവർത്തനങ്ങൾക്ക് ചെലവഴിക്കും.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
ഉത്രാടം
ധനുക്കൂറുകാർക്ക് സാഹചര്യം അനുകൂലമല്ല. ദേഹസുഖം കുറയും. ചെറുനേട്ടങ്ങൾക്കായി കൂടുതൽ യാത്രകൾ വേണ്ടി വന്നേക്കാം. ദാമ്പത്യകാര്യങ്ങളിൽ വിവേകപൂർണ്ണമായ പെരുമാറ്റം ആവശ്യമാണ്. വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാവും കരണീയം. മകരക്കൂറുകാർക്ക് പ്രവർത്തന മേഖലയിൽ മുന്നേറുന്നതിന് അവസരം ഉണ്ടാവും. ഉദ്ദേശിച്ചിറങ്ങുന്ന കാര്യത്തിൽ ലക്ഷ്യപ്രാപ്തിയുണ്ടാവുന്നതാണ്.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
തൊഴിലന്വേഷണം സഫലമാവും. എതിരാളികളുടെ ആരോപണങ്ങളെ നിഷ്പ്രഭമാക്കും. ഭൂമി വിൽക്കുവാൻ ഏർപ്പാടുണ്ടാവും. ഗൃഹനിർമ്മാണത്തിന് വ്യക്തത കൈവരുന്നതാണ്. വിവാഹാദി മംഗളകർമ്മങ്ങൾക്ക് സാരഥ്യം വഹിക്കും. പൊതുപ്രവർത്തനത്തിന് പിന്തുണ പ്രതീക്ഷിക്കാം.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us