scorecardresearch

മകക്കാർക്ക് ഗാർഹികാന്തരീക്ഷം മെച്ചപ്പെട്ടേക്കില്ല, പൂരക്കാർക്ക് സ്ത്രീകളിൽ നിന്നും സഹായം, ഉത്രക്കാർ കടബാധ്യത തീർക്കും

Monthly Horoscope for Vrischikam: വൃശ്ചിക മാസം മകം മുതൽ ഉത്രം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Vrischikam: വൃശ്ചിക മാസം മകം മുതൽ ഉത്രം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Vrischikam makam

Source: Freepik

മകം

പുതിയ കാര്യങ്ങൾ തുടങ്ങാൻ കഴിഞ്ഞേക്കും. ചിന്തിച്ചുറപ്പിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതാണ്. ആശയപരമായി വിയോജിക്കുന്നവരുടെ സേവനവും പ്രയോജനപ്പെടുത്തും.  സാമ്പത്തിക സ്രോതസ്സുകളിലെ തടസ്സങ്ങൾ നീങ്ങിയേക്കും. ഔദ്യോഗിക യാത്രകൾ നേട്ടങ്ങൾക്ക് കാരണമാകാം. ബിസിനസ്സുകാർക്ക് ദിശാബോധമുണ്ടാവും. പുതിയ വാഹനം വാങ്ങാൻ ഇപ്പോൾ ഗ്രഹാനുകൂല്യമില്ല. 

Advertisment

ഗൃഹനിർമ്മാണത്തിൽ പുരോഗതി കുറയാനിടയുണ്ട്. സർക്കാർ ഇടപെടൽ മൂലം തടസ്സം വരാം. നിക്ഷേപങ്ങൾ ഉയർത്താൻ സാധിച്ചേക്കും. അരാഷ്ട്രീയ നിലപാടുകൾ ഉപേക്ഷിച്ചേക്കാം. എത്ര മുൻകൈയ്യെടുത്താലും ഗാർഹികാന്തരീക്ഷം മെച്ചപ്പെട്ടേക്കില്ല. തെറ്റിദ്ധാരണകൾ മാറ്റാനുള്ള ശ്രമം വ്യർത്ഥമാകും.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

പൂരം

പ്രവർത്തനങ്ങളിൽ ഏകാഗ്രതയുണ്ടാവും. ക്ലേശിച്ച് നേടേണ്ട കാര്യങ്ങൾ അയത്നമായി നേടാനായേക്കും. പുതിയ കാര്യങ്ങൾ അറിയില്ലെന്ന് പറയാനുള്ള ആർജവം പ്രകടമാക്കുന്നതാണ്. പഠിച്ചറിയാനുള്ള ഔൽസുക്യമേറും. സ്ത്രീകളിൽ നിന്നും സഹായവും പിന്തുണയും പ്രതീക്ഷിക്കാം. കച്ചവട സ്ഥാപനത്തിന് പുതിയ ശാഖ തുറക്കുന്ന കാര്യം ആലോചനയിലുണ്ടാവും. 

കുടുംബ സ്വത്തിൻ്റെ ഭാഗം കിട്ടിയേക്കാം. എന്നാൽ അതിൽ അതൃപ്തിക്ക് സാധ്യത കാണുന്നു. പ്രണയിക്കുന്നവർക്കിടയിൽ അസ്വാരസ്യം ഉയരും. ഗവേഷണ കാര്യത്തിന് സമയം കണ്ടെത്തും. വിദേശത്തുള്ളവരുടെ വിസ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമുണ്ട്.

Advertisment

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

ഉത്രം

ചിലപ്പോൾ വിജയിക്കാൻ കഴിഞ്ഞേക്കില്ല; എന്നാൽ വിജയപ്രതീക്ഷ നിലനിർത്താനാവും. ഇച്ഛാശക്തി പ്രവർത്തനങ്ങളിൽ സ്ഫുരിക്കും. ആദർശവും പ്രായോഗികതയും സമന്വയിപ്പിക്കുന്നതിൽ കൃത്യത പുലർത്തുന്നതാണ്. മുതിർന്നവരെ ആദരിക്കുന്ന പരിപാടിയുടെ സാരഥ്യം വഹിക്കും. ആരോപണങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകുന്നതാണ്. സഹോദരരുടെ ആവശ്യമറിഞ്ഞ് ഉദാരമായി സഹായിക്കും. 

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് മുന്നേറാൻ കഴിയും. ജീവിതപങ്കാളിയുടെ വീക്ഷണങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളും. കടബാധ്യത ഭാഗികമായി പരിഹരിക്കാൻ സാധിച്ചേക്കും. അനുരാഗം എന്ന വികാരം മനസ്സിൽ അലയൊലികൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കും.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: