scorecardresearch

അത്തക്കാർക്ക് ക്ലേശങ്ങൾക്ക് അവധി, ചിത്തിരക്കാർക്ക് കാര്യങ്ങൾ എളുപ്പം നടന്നുകിട്ടും, ചോതിക്കാർക്ക് അലച്ചിൽ കുറയും

Monthly Horoscope for Vrischikam: വൃശ്ചിക മാസം അത്തം മുതൽ ചോതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Vrischikam: വൃശ്ചിക മാസം അത്തം മുതൽ ചോതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vrischikam Atham

Source: Freepik

അത്തം

തൊഴിൽരംഗത്ത് ഊഷ്മളത്വം ഉണ്ടാവും. പ്രവൃത്തികൾ കൊണ്ട് നേട്ടം വരുന്നതാണ്. ബിസിനസ്സ് മേഖല വികസിക്കുന്നതിന് കാര്യമായ പ്രയത്നം നടത്തും. പുതിയ ആശയങ്ങൾ ആകർഷിക്കുന്നതാണ്. അവയെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിന് തയ്യാറാവും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം കിട്ടും. സ്ഥലം മാറ്റത്താൽ അനുഭവിച്ചിരുന്ന ക്ലേശങ്ങൾക്ക് അവധിയാവും. 

Advertisment

വസ്തു നല്ലവിലയ്ക്ക് വിൽക്കാൻ കഴിയുന്നതാണ്. സഹോദരാനുകൂല്യം പ്രതീക്ഷിക്കാവുന്ന മാസമാണ്. കലാപ്രവർത്തനത്തിൽ കീർത്തിയുണ്ടാവും.  പ്രണയത്തിൽ ശുഷ്കതയും പുഷ്ടിയും മാറിമറിയും. സാഹചര്യങ്ങളോട് എളുപ്പം പൊരുത്തപ്പെടും. വിദേശയാത്രകൾക്ക് തടസ്സം വന്നേക്കാം. പാരിതോഷികങ്ങൾ ലഭിക്കുന്നതാണ്.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

ചിത്തിര

ചെറിയ ചെറിയ കാര്യങ്ങൾ എളുപ്പം നടന്നുകിട്ടും.  മെഗാപ്രോജക്ടുകൾ പൂർത്തിയാക്കാൻ കടമ്പകളുണ്ടാവും. ധനസമാഹരണം വലിയ ചോദ്യചിഹ്നമാവും. സർക്കാരിൽ നിന്നുള്ള അനുമതി കിട്ടിയേക്കില്ല. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കാം. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാവും. ഭൂമി വ്യാപാരത്തിൽ ലാഭം പ്രതീക്ഷിച്ചതിലും അധികമാവും. എന്നാൽ കബളിക്കപ്പെടാതിരിക്കാൻ ശ്രദ്ധ വേണം. 

കുടുംബയോഗത്തിൻ്റെ സംഘാടനത്തിന് നേരം കണ്ടെത്തും. വിദ്യാർത്ഥികൾക്ക് പഠന നിലവാരം സൂക്ഷിക്കാനാവും. കലാപരിശീലനത്തിനും ഉത്സുകത കാട്ടും. വ്യവഹാരങ്ങൾക്ക് മുതിരരുത്. അധ്യാത്മിക കാര്യങ്ങളിൽ താല്പര്യം ഉണ്ടാവുന്നതാണ്. ബന്ധുക്കൾക്ക് വേണ്ടി അധികാരികളോട് ശുപാർശ നടത്തിയേക്കും.

Advertisment

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

ചോതി

ജന്മരാശിയിൽ നിന്നും ആദിത്യൻ മാറിയതിനാൽ അലച്ചിൽ കുറയും. ദേഹക്ലേശം മാറും. നവോന്മേഷത്തോടെ ജോലിയിൽ മുഴുകുന്നതാണ്. സുഹൃത്തുക്കളുടെ വാക്കുകൾ പ്രചോദനമാവും. തൊഴിൽ തേടുന്നവർക്ക് താത്കാലികമായ വരുമാനമാർഗം കൈവരുന്നതാണ്. അത്മവിശ്വാസം ധൈര്യം പകരും. സാമൂഹികമായ അനീതികൾക്കെതിരെ പ്രവർത്തിക്കും. 

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കുന്നത് നന്ന്. ഭോഗസുഖം, ആഢംബര യാത്രകൾ, പാരിതോഷികം ഇവ പ്രതീക്ഷിക്കാം. അപ്രസക്ത വിഷയങ്ങളോട് പരാങ്മുഖത്വം പുലർത്തുക ഉചിതം. മകൻ്റെ ദാമ്പത്യപ്രശ്നങ്ങൾ വിഷമിപ്പിക്കും. ആരോഗ്യപരമായി ജാഗ്രത വേണ്ട കാലഘട്ടമാണ്.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: