scorecardresearch

അശ്വതിക്കാർക്ക് ദാമ്പത്യത്തിൽ സമ്മിശ്രഫലം, ഭരണിക്കാർ പഴയ കടബാധ്യത തീർക്കും, കാർത്തികക്കാർക്ക് തൊഴിലിടത്തിൽ വെല്ലുവിളി

Monthly Horoscope for Vrischikam: വൃശ്ചിക മാസം അശ്വതി മുതൽ കാർത്തിക വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Vrischikam: വൃശ്ചിക മാസം അശ്വതി മുതൽ കാർത്തിക വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vrischikam Ashwathy

Source: Freepik

അശ്വതി

ആദിത്യനും, ചൊവ്വയും അഷ്ടമത്തിലാകയാൽ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. അധികാരികളുടെ നിലപാടുകളോട് വിയോജിക്കും. ദുർഘടമുള്ള ദൗത്യങ്ങൾ കുറഞ്ഞ സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കേണ്ടി വരും. സ്വന്തം ആദർശം ഉപേക്ഷിച്ച് കൂടുതൽ പ്രായോഗികത പുലർത്തും. തൊഴിലന്വേഷിക്കുന്നവർ കാത്തിരിപ്പ് തുടരാൻ ബാധ്യസ്ഥരാവും. 

Advertisment

ദാമ്പത്യത്തിൽ സമ്മിശ്രഫലം അനുഭവിക്കും. പ്രണയാനുഭവത്തിന് വിഘ്നമുണ്ടാവില്ല. മറ്റുള്ളവരുടെ വാക്കുകൾ സ്വയം വിലയിരുത്തി വേണം ഉൾക്കൊള്ളാൻ. സഹായിക്കാൻ ചിലരൊക്കെ മുന്നോട്ടുവരുമെന്നത് ആശ്വാസകരമാണ്. ചികിൽസാമാറ്റം കിടപ്പുരോഗികൾക്ക് ഫലപ്രദമാവും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

ഭരണി

സ്വന്തം തീരുമാനങ്ങൾ  ഒപ്പമുള്ളവർ തിരസ്കരിച്ചേക്കും. സംഘടനകളിൽ  സ്ഥാനമാനങ്ങൾ സോപാധികമായിട്ട് ലഭിക്കാം. കുടുംബകാര്യങ്ങളിൽ കുറച്ചൊക്കെ സമാധാനമുണ്ടാവും. പഴയ കടബാധ്യത പരിഹരിക്കാൻ കഴിയുന്നതാണ്. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തവരോട് കലഹിച്ചേക്കും. ഗൃഹനവീകരണത്തിന്ന് മകൻ ധനസഹായം ചെയ്യുന്നതാണ്. 

രാഷ്ട്രീയത്തിലും പൊതുമദ്ധ്യത്തിലും ആദ്യമായി പ്രവർത്തിക്കുകയാണെങ്കിലും എളുപ്പം ഇണങ്ങിച്ചേരും. കലാപ്രവർത്തനത്തിന് അവസരം കുറയുന്നതാണ്. ഗവേഷണത്തിൽ ഏർപ്പെട്ടവർക്ക് പ്രബന്ധാവതരണം സാധ്യമാവും. മാതാപിതാക്കളുടെ സംരക്ഷണച്ചുമതലകൾ ഏറ്റെടുക്കും.

Advertisment

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

കാർത്തിക

നക്ഷത്രാധിപനായ ആദിത്യൻ അനുകൂല ഭാവത്തിലല്ലാത്തതിനാൽ അനാവശ്യമായ യാത്രകളും വ്യർത്ഥമായ പ്രയത്നങ്ങളും ഉണ്ടായേക്കും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന്  സർക്കാരിൽ നിന്നും അനുമതി കിട്ടിയേക്കില്ല. കൂട്ടുബിസിനസ്സുകൾ ലാഭകരമാവാൻ ഇനിയും സമയമെടുക്കും.  എതിർപ്പുകളിൽ അസ്വസ്ഥതയുണ്ടാവുന്നതാണ്. പൊതുവേ തൊഴിൽ മേഖലയിൽ വെല്ലുവിളികളെ നേരിടേണ്ടി വരാം. 

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

രാഷ്ട്രീയാഭിപ്രായങ്ങളും നിലപാടുകളും ജനങ്ങളെ ബോധിപ്പിക്കുക എളുപ്പമായേക്കില്ല. വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങൾ കഠിനമായി അനുഭവപ്പെടും. വിദേശ ജോലിക്കുള്ള മകൻ്റെ ശ്രമം ഫലവത്തായേക്കും. പ്രണയികൾക്ക് കുടുംബത്തെ ഒപ്പം നിർത്താനാവും. ഗൃഹനിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കും.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: