/indian-express-malayalam/media/media_files/2025/11/06/thulam-thiruvonam-2025-11-06-12-02-06.jpg)
Source: Freepik
തിരുവോണം
ഏഴാമെടത്തിലെ വ്യാഴമാറ്റം അനുകൂല ഫലങ്ങൾ ഉണ്ടാക്കുന്നതാണ്. തടസ്സങ്ങൾ താനേ നീങ്ങും. പത്തിലെ ആദിത്യൻ പ്രവൃത്തികളിൽ വിജയാന്തരീക്ഷം രൂപപ്പെടുത്തും. കുടുംബത്തിൽ ഉയർന്നുവന്ന വിയോജിപ്പുകൾ ഇല്ലാതെയാവും. ധനമാർഗം സുഗമമാവുന്നതാണ്. പുതിയവ പഠിക്കും. അവ പ്രാവർത്തികമാക്കാൻ ഉത്സുകതയേറും. അന്യദേശ യാത്രകൾ നടത്താനവസരം സംജാതമാകും.
അവ കൊണ്ട് പ്രയോജനം ഭവിക്കുന്നതായിരിക്കും. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഏകാഗ്രതയുണ്ടാവും. പ്രണയികൾക്ക് വീട്ടുകാരുടെ പിന്തുണ ലഭിക്കാം. മാലയോഗം തെളിയുന്ന കാലമാണ്. നവസംരംഭങ്ങൾക്ക് രജിസ്ട്രേഷൻ ലഭിക്കും. പുതുവാഹനം വാങ്ങുന്നതിന് സാധ്യതയുണ്ട്. സൃഷ്ട്യുന്മുഖമായ ആശയങ്ങൾക്ക് സ്വീകാര്യത കൈവരുന്നതാണ്. പല കോണുകളിൽ നിന്നും പിന്തുണ തുടരും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
അവിട്ടം
കുംഭക്കൂറുകാർക്ക് കാര്യങ്ങൾ നേടാൻ കൂടുതൽ പരിശ്രമം ആവശ്യമാവും. കഴിവുകൾ അംഗീകരിക്കപ്പെടുന്നില്ല എന്ന തോന്നൽ ശക്തമായേക്കും. അനർഹർക്ക് പരിഗണന കിട്ടുന്നത് വേദനിപ്പിച്ചേക്കാം. എങ്കിലും ചെറുകിട സംരംഭങ്ങൾ ലാഭകരമായി തുടരുന്നതാണ്. കരാറുകൾ നീട്ടിക്കിട്ടാനിടയുണ്ട്. വഴിയോരക്കച്ചവടം, ദിവസവേതനക്കൂലി, കമ്മീഷൻ വ്യാപാരം ഇവയിൽ നിന്നും ആദായമുണ്ടാവും.
മകരക്കൂറുകാർക്ക് മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കാനാവും. വിദേശ ജോലി തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. മേലധികാരികളുടെ അനുഭാവം ലഭിക്കും. സ്വന്തം കാര്യങ്ങൾക്ക് മുന്നത്തേതിലും സമയം നീക്കിവെക്കാനാവും. ബൗദ്ധികമായ ഉണർവ്വുണ്ടാകും. വായ്പകൾക്കുള്ള ശ്രമം ഫലവത്താകും. ചെറുപ്പക്കാരുടെ വിവാഹസ്വപ്നങ്ങൾ സഫലമാകുന്നതാണ്. ധനപരമായി സംതൃപ്തി ഭവിക്കും. കലാരംഗത്തെ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെടും.
Also Read: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
ചതയം
ആറാമെടത്തിലേക്ക് വ്യാഴം മാറുന്നു. ഭാഗ്യഭാവത്തിൽ പാപഗ്രഹങ്ങളുമുണ്ട്. രാഹു ജന്മരാശിയിലും ശനി രണ്ടാമെടത്തും സഞ്ചരിക്കുന്നു. ഈ ഗ്രഹനില വ്യക്തമാക്കുന്നത് ചതയം നാളുകാർ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും കൂടി കടന്നുപോവുകയാണ് എന്നാണ്. അത്യദ്ധ്വാനം വേണ്ടിവരും, കാര്യസാധ്യത്തിന്. കർമ്മമേഖലയിൽ തടസ്സങ്ങൾ ഭവിക്കുന്നതാണ്. ദേഹക്ലേശമുണ്ടായേക്കാം. പിതാവിന് അത്ര നല്ല കാലമായിരിക്കില്ല. പാരമ്പര്യത്തോട് പുച്ഛം തോന്നാനിടയുണ്ട്.
Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ
സ്വത്തുതർക്കം ഉണ്ടായാൽ അത്ഭുതപ്പെടാനില്ല. പ്രണയം തടസ്സപ്പെടുന്നതാണ്. കുടുംബകാര്യങ്ങളിൽ സ്വാസ്ഥ്യം കുറയുന്നതായിരിക്കും. തുലാം 20 ന് ശേഷം അല്പം ഗുണാനുഭവങ്ങൾ ഉണ്ടാവാം. മാനസിക സമ്മർദ്ദം കുറഞ്ഞുതുടങ്ങും. തൊഴിലിടത്തിൽ സഹകരണാന്തരീക്ഷം സംജാതമായേക്കും. ധനവരവിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. നിലപാടുകൾക്ക് സ്വീകാര്യത കൈവരും.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us