/indian-express-malayalam/media/media_files/2025/11/07/thulam-revathy-2025-11-07-11-59-35.jpg)
Source: Freepik
പൂരൂരുട്ടാതി
ശനിയും രാഹുവും ജന്മനക്ഷത്രത്തിലൂടെ മുൻ - പിൻ സഞ്ചാരങ്ങൾ നടത്തുകയാൽ സമ്മർദ്ദം ഒഴിയില്ല. എന്നാൽ പൂരൂരുട്ടാതിയുടെ അധിപനായ വ്യാഴം ഉച്ചത്തിലാകയാൽ ഗുണാനുഭവങ്ങളും പ്രതീക്ഷിക്കാം. സാമൂഹികമായ അംഗീകാരം കൈവരും. ഋണബാധ്യതകൾ സംബന്ധിച്ച കാര്യങ്ങൾ കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽ പെടുത്തും. വ്യാപാരത്തിനായി യാത്ര വേണ്ടിവരുന്നതാണ്. സഹൃദയത്വത്തിൽ ആനന്ദിക്കും.
സർക്കാർ കാര്യങ്ങൾ അയത്നമായി നേടും. വ്യാപാരം പകരക്കാരെ ഏൽപ്പിക്കുന്നത് കരുതലോടെ വേണം. പൊതുക്കാര്യങ്ങളിൽ താല്പര്യമേറും. എന്നാൽ രാഷ്ട്രീയ നിലപാടുകൾ എതിരാളികളെ സൃഷ്ടിക്കുന്നതാണ്. വസ്തുവിൽപ്പന നീളാനിടയുണ്ട്. കരാറുകളുടെ വ്യവസ്ഥകൾ മനസ്സിലാക്കാൻ മറക്കരുത്.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
ഉത്രട്ടാതി
വ്യാഴം പഞ്ചമ ഭാവത്തിലേക്ക് വരുകയാൽ ക്രിയാപരത ഉയരുന്നതാണ്. സാഹിത്യം, കല എന്നീ രംഗങ്ങളിൽ ശോഭിക്കും. ധാരാളം അവസരങ്ങൾ കൈവരുന്നതാണ്. പുണ്യകർമ്മങ്ങൾ ചെയ്യാൻ അവസരം ഭവിക്കും. മക്കളുടെ ശ്രേയസ്സ് സന്തോഷത്തിന് കാരണമാകും. അവരുടെ പഠനം- തൊഴിൽ- വിവാഹം ഇവയിൽ അഭ്യുദയം പ്രതീക്ഷിക്കാം. തൊഴിൽപരമായി സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാവുന്ന സാഹചര്യമാണുള്ളത്.
മേലധികാരികൾക്ക് നീരസം തോന്നാം. കഠിനദൗത്യങ്ങൾ ഏറ്റെടുക്കേണ്ടതായി വന്നേക്കും. യന്ത്രം, വാഹനം, അഗ്നി മുതലായവയുടെ ഉപയോഗത്തിൽ ജാഗ്രത കുറയരുത്. കെട്ടിട നിർമ്മാണത്തിന് പണം കണ്ടെത്താൻ ക്ലേശിക്കുന്നതാണ്. അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിയുന്നത് നല്ലത്. വിദേശാവസരങ്ങൾക്കുള്ള കാത്തിരിപ്പ് തുടരപ്പെടുന്നതാണ്.
Also Read: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
രേവതി
പുതിയ ജോലിക്കുള്ള പരിശ്രമം നീളുന്നതാണ്. സംരംഭങ്ങൾക്കുള്ള അംഗീകാരത്തിന് ആവശ്യമായ രേഖകൾ വീണ്ടും സമർപ്പിക്കേണ്ടി വന്നേക്കും. ഉദ്യോഗസ്ഥർക്ക് അധികച്ചുമതലകളും ജോലിഭാരവും ഉണ്ടാവും. പ്രതീക്ഷിച്ച വേതന വർദ്ധനവ് ലഭിക്കണമെന്നില്ല. ഏജൻസികൾ തുടങ്ങാനായേക്കും. വലിയ തോതിൽ പണം മുടക്കുന്നത് ആശാസ്യമല്ല. വിദ്യാർത്ഥികളുടെ പഠനതാത്പര്യം വീണ്ടും ഉണരുന്നതാണ്.
Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ
കായിക - കലാ മത്സരങ്ങൾക്കുള്ള പരിശീലനം സോത്സാഹം തുടരാനാവും. പ്രണയികൾക്ക് വിഘ്നങ്ങളൊഴിഞ്ഞേക്കും. സന്താനകാര്യത്തിൽ ശുഭവാർത്ത കേൾക്കും. പാരമ്പര്യത്തിൽ അഭിമാനിക്കാവുന്ന സാഹചര്യം ഉടലെടുക്കുന്നതാണ്. ഗൃഹനിർമ്മാണത്തിന് ഇപ്പോൾ മുതിരാതിരിക്കുക കരണീയം. ക്ഷേത്രാടനം മനസ്സമാധാനമേകും.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us